Ettukudukka A U P School

Ettukudukka  A U P School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ettukudukka A U P School, ETTUKUDUKKA [P O], Payyanur.

ഓണത്തിന് ഒരു കൂട്ടപ്പൂ ,ചെണ്ടുമല്ലി വിളവെടുപ്പ്Ettukudukka Aups Payyannur
28/08/2023

ഓണത്തിന് ഒരു കൂട്ടപ്പൂ ,
ചെണ്ടുമല്ലി വിളവെടുപ്പ്
Ettukudukka Aups Payyannur

22/08/2023
മാഡം ക്യൂറിയെ അനുസ്മരിച്ചു ഏറ്റുകുടുക്ക എ യു പി സ്കൂൾ സയൻസ് ക്ലബ്‌ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ   സയൻസ്  ക്ലബ്ബിലെ കുട്...
05/07/2023

മാഡം ക്യൂറിയെ അനുസ്മരിച്ചു ഏറ്റുകുടുക്ക എ യു പി സ്കൂൾ സയൻസ് ക്ലബ്‌

ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സയൻസ് ക്ലബ്ബിലെ കുട്ടികൾ ജൂലൈ 4 മാഡം ക്യൂറി ചരമദിനത്തിൽ വിവിധ ശാസ്ത്രപരിപാകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ സി. കെ രമേശൻ മാസ്റ്റർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ എ സുകുമാരൻ അധ്യക്ഷത വഹിച്ചു. ശ്രീമതി പ്രീത ടീച്ചർ , സീന ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ്‌ കോർഡിനേറ്റർ ശ്രീമതി സ്വപ്ന ടീച്ചർ സ്വാഗതവും സയൻസ് ക്ലബ്‌ കൺവീനർ കുമാരി സരയു സുരേന്ദ്രൻ നന്ദിയും പറഞ്ഞു
തുടർന്ന് മാഡം ക്യൂറിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള നാടകാവിഷ്ക്കാരം, ശാസ്ത്ര പരീക്ഷണങ്ങൾ, രസതന്ത്ര മാജിക്‌, മാഡം ക്യൂറി കഥാപാത്രം ആയി വേഷമിടൽ, ക്യാന്റിൽ നൃത്താവിഷ്ക്കാരം, പോസ്റ്റർ, പതിപ്പ് പ്രകാശനം, ക്വിസ്, പ്രസംഗ മത്സരം, എന്നിവ സംഘടിപ്പിച്ചു. ശാസ്ത്രാധ്യാ പിക സ്വപ്ന ടീച്ചർ , സീന ടീച്ചർ എന്നിവർ പരിപാടിക്കൾക്ക് നേതൃത്വം നൽകി

ചെറുതല്ല ചെറുധാന്യംചെറുധാന്യകൃഷി വിത്ത് വിതച്ച് ഏറ്റുകുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബ്ഏറ്റുകുടുക്ക: കാങ്കോൽ ആലപ്പടമ്പ് ...
23/06/2023

ചെറുതല്ല ചെറുധാന്യം

ചെറുധാന്യകൃഷി വിത്ത് വിതച്ച് ഏറ്റുകുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബ്

ഏറ്റുകുടുക്ക: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തുകൾ ഉപയോഗിച്ച് സ്കൂൾ സീഡ് ക്ലബ്ബിന്റെയും പി.ടി. എ ്് യുടെയും സംയുക്താ ആഭിമുഖ്യത്തിൽ സ്കൂളിൽ ചെറുധാന്യകൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ചെറുധാന്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ചാമ, വരഗ്, മുത്തറി വിത്തുകളാണ് കൃഷിക്കായി ശേഖരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി.ബിന്ദു മോൾ മുത്താറി മണികകൾ വിതച്ച് നടീൽ കർമ്മം ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട് എ സുകുമാരൻ അധ്യക്ഷത വഹിച്ചു. റിട്ട: അധ്യാപകനും കർഷകനുമായ കെ എം .മുരളിധരൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. ജൈവവൈവിധ്യ ജില്ലാ കോഡിനേറ്റർ എ. സുഹദ, എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ പി വി ബാലൻ , അധ്യാപകരായ ടി.വി പ്രീത, കെ.സ്വപ്ന എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ സി.കെ രമേശൻ മാസ്റ്റർ സ്വാഗതവും സീഡ് കോർഡിനേറ്റർ എം പ്രസാദ് നന്ദിയും പറഞ്ഞു.

യോഗ ദിനം
21/06/2023

യോഗ ദിനം

അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു.ഏറ്റു കുടുക്ക എ.യു.പി സ്കൂൾ യോഗാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗദിനത്തിൽ വിദ്യാലയത്തിലെ മ...
21/06/2023

അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു.

ഏറ്റു കുടുക്ക എ.യു.പി സ്കൂൾ യോഗാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും യോഗ അഭ്യാസം നടത്തി.
പി.ടി.എ പ്രസിഡണ്ട് എ.സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ യോഗ ട്രൈനർ അപർണ്ണ പരിപാടി ഉദ് ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ.രമേശൻ മാസ്റ്റർ, വി.പി.രജീഷ് മാസ്റ്റർ, കെ. സ്വപ്ന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
വേദിയിൽ ജില്ലാ തലത്തിൽ യോഗ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശ്രിത കെ.ജയനെ വേദിയിൽ അഭിനന്ദിച്ചു.
നിരവധി കുട്ടികൾ യോഗ അവതരിപ്പിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി യോഗക്ലബിൻ്റെ നേതൃത്വത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി വരുന്ന വിദ്യാലയമാണ് ഏറ്റു കുടുക്ക എ.യു.പി സ്കൂൾ.യോഗാ ട്രൈനർമാരായ സീമ, ശ്രുതി, രേഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇതിഹാസ തുല്യമായ കൃതികളുടെ കാഴ്ചയായി ഏറ്റുകുടുക്ക സ്കൂൾ
20/06/2023

ഇതിഹാസ തുല്യമായ കൃതികളുടെ കാഴ്ചയായി ഏറ്റുകുടുക്ക സ്കൂൾ

ഇതിഹാസ തുല്യമായ കൃതികളുടെ കാഴ്ചയായി ഏറ്റുകുടുക്ക സ്കൂൾ

Address

ETTUKUDUKKA [P O]
Payyanur
670521

Alerts

Be the first to know and let us send you an email when Ettukudukka A U P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share