19/10/2018
*പ്രി-മാപ് മാരത്തോൺ പുത്തനുണർവിന്റെ പുതുയുഗപിറവിയാകും : ഷാഫി തളിപ്പറമ്പ*
*മാതമംഗലം: നവംബർ 11 ന് നടക്കുന്ന സിജി പ്രി-മാപ്പ് മാരത്തോൺ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ പുതിയ ഒരാദ്ധ്യായമായിരിക്കുമെന്ന് സിജി കണ്ണൂർ ജില്ല കോ- ഓർഡിനേറ്റർ ഷാഫി തളിപ്പറമ്പ അഭിപ്രായപ്പെട്ടു.* *പ്രി-മാപ് മാരത്തോൺ മാതമംഗലം സ്റ്റേഷൻ സ്വാഗത സംഘം രൂപിക്കരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തിന് സിജി നൽകിയ സംഭവന വിസ്മരിക്കാൻ പറ്റുന്നതല്ലെന്നും സിജിയുടെ പ്രവർത്തനമണ്ഡലം വിപുലമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.*
*സ്റ്റേഷൻ ഡിറക്ടർ ഒപി മുസ്തഫ മാസ്റ്റർ അധ്യക്ഷനായിരുന്നു.*
*നവംബർ 11ന് മാതമംഗലം ഹലീമത്തു സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തിലാണ് പ്രി-മാപ്പ് നടക്കുക. വിദ്യാഭ്യാസ.രാഷ്ടീയ , സേവന, സാമൂഹമേഖലയിലെ 40 ഓളം വ്യകതിത്വങ്ങൾ ആണ് പ്രി-മാപ്പിൽ പങ്കെടുക്കുന്നത്.*
*ഹാരിസ് സഹായി, മാതമംഗലം ജമാഅത്ത് സിക്രട്ടറി ഖാദർ മൗലവി, ഹാമീദ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, റബീഹ് ഹൈതമി എന്നിവർ സംസാരിച്ചു*
*സമീർ മാസ്റ്റർ, സുഹൈൽ മാതമംഗലം, അഷ്റഫ് കുറ്റൂർ, ശരീഫ് ടി.പി എന്നിവർ സംബന്ധിച്ചു.* *സ്റ്റേഷൻ കോ-ഓഡിനേറ്റർ സ്വാഗതം പറഞ്ഞു*