CAS College Madayi

CAS College Madayi Official page of CAS College Madayi
(Aided by The Government of Kerala and Affiliated to Kannur University )

19/05/2026
*ബേട്ടി ബച്ചാവോ ബേട്ടി പഠാവോ -Self Defence Training*കോ-ഓപ്പറേറ്റിവ് ആട്സ് ആന്റ് സയൻസ് കോളേജ് മാടായി എൻ എസ് എസ് യൂണിറ്റ് ...
25/01/2026

*ബേട്ടി ബച്ചാവോ ബേട്ടി പഠാവോ -Self Defence Training*

കോ-ഓപ്പറേറ്റിവ് ആട്സ് ആന്റ് സയൻസ് കോളേജ് മാടായി എൻ എസ് എസ് യൂണിറ്റ് 13&71 ബേട്ടി ബച്ചാവോ ബേട്ടി പഠാവോ -Self Defence Training (17/01/26) പരിപാടി നടത്തി. WCD സ്റ്റാഫ്‌ സജിന, ASI പ്രീത, ASI സിന്ധുമണി, SCPO പ്രേമലത, CPO ഷിജി, CPO അജിത എന്നിവർ ക്ലാസ്സ്‌ നയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൽ ചെറുക്കുന്നതിനും, അപ്രതീക്ഷിതമായി നേരിടുന്ന ആക്രമണത്തിൽ ഭയപ്പെടാതെ പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജു വി വി, എൻ എസ് എസ് കോർഡിനേറ്റർമാരായ സൂര്യ,ദേവിക, നന്ദന,ദേവിക പി യു, ഹർഷപാൽ, എന്നിവർ നേതൃത്വം നൽകി.

✨✨✨NSS UNITS 13 & 71, MADAYI COLLEGE✨✨✨മാടായി കോളേജ് NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുbടെ ഇടയിൽ സംരംഭകത്വം ...
25/01/2026

✨✨✨NSS UNITS 13 & 71, MADAYI COLLEGE✨✨✨
മാടായി കോളേജ് NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുbടെ ഇടയിൽ സംരംഭകത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തയ്യൽ പരിശീലനം ആരംഭിച്ചു.

അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിൽ നടന്ന DIME ദ്വിദിന മീഡിയ ഫെസ്റ്റിൽ നമ്മുടെ കോളേജിലെ രണ്ടാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥ...
25/01/2026

അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളേജിൽ നടന്ന DIME ദ്വിദിന മീഡിയ ഫെസ്റ്റിൽ നമ്മുടെ കോളേജിലെ രണ്ടാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ഫാത്തിമത്തുൽ അഫ്രക്കാണ് റേഡിയോ ജോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം. സർട്ടിഫിക്കറ്റും കാഷ് പ്രൈസും ട്രോഫിയും അടങ്ങുന്നതാണ് സമ്മാനം. അഫ്രക്കും മീഡിയ ഫെസ്റ്റിൽ പങ്കെടുത്ത് ന്യൂസ് പ്രസൻ്റേഷൻ, ന്യൂസ് ആങ്കറിങ്, ഫോട്ടോഗ്രഫി, റീൽ മേക്കിംഗ് തുടങ്ങി വിവിധ മത്സരത്തിൽ സജീവമായി പങ്കെടുത്ത 20 വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ 👏👏👏.

ഭോപ്പാൽ SAGE യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന സൗത്ത് വെസ്റ്റ് സോൺ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി...
25/01/2026

ഭോപ്പാൽ SAGE യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന സൗത്ത് വെസ്റ്റ് സോൺ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച മാടായി കോളേജിലെഒന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി *അമൽ എൻ പി മൂന്നാം സ്ഥാനം നേടി.*
ഒന്നാംവർഷ ഇംഗ്ലീഷ് വിദ്യാർഥി വിവേക് എ അഞ്ചാം സ്ഥാനവും രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർഥി വിസ്മിൻ രാജ് പതിനാലാം സ്ഥാനവും നേടി.
മൂവരും ജനുവരി 25 മുതൽ
പഞ്ചാബി യൂണിവേഴ്സിറ്റി ചണ്ഡീഗഡിൽ വച്ച് നടക്കുന്ന അഖിലേന്ത്യ അന്തർസവകലാശാല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

മാടായി കോ-ഓപ്പറേറ്റീവ് കോളേജിൽ ബിരുദദാനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു​മാടായി: കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിൽ ബ...
07/01/2026

മാടായി കോ-ഓപ്പറേറ്റീവ് കോളേജിൽ ബിരുദദാനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

​മാടായി: കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിൽ ബിരുദദാന ചടങ്ങും മെറിറ്റ് ഡേയും സമുചിതമായി ആഘോഷിച്ചു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാനും അക്കാദമിഷ്യനുമായ ശ്രീ. പി.കെ. സുബൈർ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ബിരുദങ്ങൾ സമ്മാനിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ശ്രീ. ജോണി എം.വി അധ്യക്ഷത വഹിച്ചു.

​തുടർന്ന് നടന്ന മെറിറ്റ് ഡേയുടെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആർ. ബബിതകുമാരി നിർവ്വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ (ഇൻ ചാർജ്) ഡോ. ജോ ജോസഫ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കോളേജ് മാനേജ്മെൻറ് വൈസ് പ്രസിഡണ്ട് ശ്രീ. കെ.കെ ഫൽഗുനൻ മുഖ്യപ്രഭാഷണം നടത്തി.

​ ശ്രീമതി ഇ.എസ് ലത, ശ്രീമതി സി.പി. കലാമാക്ഷി , ഡോ. സിന്ധു കെ.വി, ഡോ. സ്വപ്ന ആൻ്റണി, ശ്രീ. ഷിജിത്ത് വി, ശ്രീ. പ്രവീൺ മാത്യു എന്നിവർ സംസാരിച്ചു.

Address

Co/Operative Arts And Sciences College, Madayi , P O Payangadi R S, Kannur
Payangadi
670358

Alerts

Be the first to know and let us send you an email when CAS College Madayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CAS College Madayi:

Shortcuts

Share

Category