GBHSS Madayi

GBHSS Madayi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GBHSS Madayi, Education, Madayi, Payangadi.

മാടായി ബോയ്സും കൈപ്പാട് കൃഷിയിലേയ്ക്ക്...മാടായി ബോയ്സ് ലെ എൻ എസ്എസ് യൂണിറ്റും ചെങ്ങൽ നിവാസികളും ചേർന്ന് കൈപ്പാട് കൃഷി ആര...
02/05/2015

മാടായി ബോയ്സും കൈപ്പാട് കൃഷിയിലേയ്ക്ക്...
മാടായി ബോയ്സ് ലെ എൻ എസ്എസ് യൂണിറ്റും ചെങ്ങൽ നിവാസികളും ചേർന്ന് കൈപ്പാട് കൃഷി ആരംഭിക്കുന്നു....പ്രാരംഭപ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആസൂത്രണം ചെയ്തു..ചെങ്ങലെ ആദ്യകാല കർഷകർ,തൊഴിലാളികൾ,ക്ലബ്ബുകൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവരെയെല്ലാം വിളിച്ചുചേർത്തു പദ്ധതി വിശദീകരിച്ചു പിന്തുണ തേടി..ചെങ്ങൽ-പഴയങ്ങാടി കൈപ്പാട് പ്രദേശങ്ങൾ സന്ദർശിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി...മെയ് മൂന്നിന് രാവിലെ ആറു മണിക്ക് നിലമൊരുക്കൽ----പൊറ്റ കെട്ടൽ---ആരംഭിക്കും..സ്കൂൾ ഹെഡ്മാസ്റ്റർ ടി വി ചന്ദ്രൻ,vhs പ്രിൻസിപ്പൽ സജിത്ത് കുമാർ,പി.കെ.വിശ്വനാഥൻ മാസ്റ്റർ ,ജയദേവൻ,എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ സമീപിച്ചാണ് 5 ഏക്കർ സ്ഥലം കൃഷിക്കായി ലഭ്യമാക്കിയത്......

25/03/2015

പ്രിയരേ,
നമ്മുടെ പ്രിയങ്കരിയായ പ്രിൻസിപാൾ ശ്രീമതി.ലളിത ടീച്ചറുടെ ഓർമ്മകളുമായി സ്കൂൾ പി ടി എ സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം 31-03-2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ. മുഴുവൻ വിദ്യാർഥികളും പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

22/02/2015
30/06/2013

നമ്മുടെ വിദ്യാലയത്തിന്റെ വജ്രജൂബിലീ ആഘോഷം സമാപനത്തിലേക്ക് നീങ്ങുകയാണല്ലോ.. ഇതിന്റെ ഭാഗമായി പൂർവ്വ വിദ്യാർഥികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പി.ടി.എ.യുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന വജ്രജൂബിലീ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂലായ് നാല് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നമ്മുടെ എം.എൽ.എ .ശ്രീ ടി വി രാജേഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ചു ബഹുമാനപ്പെട്ട കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ് നിർവ്വഹിക്കുന്നു .2.30 നു ആരംഭിക്കുന്ന പ്രസ്തുത ചടങ്ങിലേക്കു മുഴുവൻ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു.......

നാളെ വായനാദിനം ....ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാരംഗം,ഞങ്ങളുടെ പൂർവ്വ വിദ്യാർഥി ആയ ശ്രീ.ദേവദാസ് മാസ്റ്റരുടെ നേതൃത്വത്തിൽ...
18/06/2013

നാളെ വായനാദിനം ....ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാരംഗം,ഞങ്ങളുടെ പൂർവ്വ വിദ്യാർഥി ആയ ശ്രീ.ദേവദാസ് മാസ്റ്റരുടെ നേതൃത്വത്തിൽ മലയാളഭാഷയുടെയും അച്ചടിയുടെയും ചരിത്രം വിശദമാക്കുന്ന ഒരു പ്രദർശനം സംഘടിപ്പിക്കുന്നു.മുഴുവൻ ഭാഷാസ്നേഹികളെയും ഹാർദ്ദമായി ക്ഷണിക്കുന്നു...നാളെ പത്തുമണി മുതൽ ആരംഭിക്കുന്ന പ്രദർശനത്തിലേയ്ക്ക്...
ജി.ബി.എച് .എസ്.മാടായിയിലേയ്ക്ക്......

സ്കൂൾ വീണ്ടും തുറക്കുന്നു....ജൂണ്‍ മൂന്നിന് .......മഴേം വരുന്നുപോലും ..............
18/05/2013

സ്കൂൾ വീണ്ടും തുറക്കുന്നു....ജൂണ്‍ മൂന്നിന് .......മഴേം വരുന്നുപോലും ..............

മാടായിക്കാവിലെ വള്ളിക്കെട്ട് അപൂർവങ്ങളായ അനേകം സസ്യലതാതികൾ നിറഞ്ഞ ഒരു ജൈവവൈവിധ്യകേന്ദ്രമാണ്‌.ആ സ്ഥലത്തിന് വിശ്വാസത്തിന്റ...
26/04/2013

മാടായിക്കാവിലെ വള്ളിക്കെട്ട് അപൂർവങ്ങളായ അനേകം സസ്യലതാതികൾ നിറഞ്ഞ ഒരു ജൈവവൈവിധ്യകേന്ദ്രമാണ്‌.ആ സ്ഥലത്തിന് വിശ്വാസത്തിന്റെതായ പ്രാധാന്യമുന്ടെങ്കിലും അതിനേക്കാൾ വിലപ്പെട്ടതാണ്‌ ഈ വൈവിധ്യം.പ്രസ്തുത വള്ളിക്കെട്ടിന്റെ പകുതിയോളം സ്ഥലം ഒരു വ്യക്തി കൈക്കലാക്കി അവിടെ വീട് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.ഇതിനെതിരെ ഇന്നവിടെ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി.കൂട്ടായ്മയിലെ ചില ദൃശ്യങ്ങൾ..

ചിദംബരം എപ്പോഴും എനിക്ക് ഒരു പ്രശാന്തമായ ഓർമ്മയാണ്‌ . കത്തിക്കാളുന്ന വെയിലിൽ നടന്നു അവിടെയെത്തുമ്പോൾ ലഭിക്കുന്ന ആ കുളിർമ...
31/03/2013

ചിദംബരം എപ്പോഴും എനിക്ക് ഒരു പ്രശാന്തമായ ഓർമ്മയാണ്‌ . കത്തിക്കാളുന്ന വെയിലിൽ നടന്നു അവിടെയെത്തുമ്പോൾ ലഭിക്കുന്ന ആ കുളിർമ്മ എന്നും എനിക്ക് ആകർഷകമായിരുന്നു . ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുമ്പോഴും ലഭിക്കുന്ന ഏകാന്തതയുടെ നനുത്ത സ്പർശം പലപ്പോഴും ചിദംബരത്തിന്റെ പ്രത്യേകതയായിരുന്നു . ക്ഷേത്രത്തിനകത്തെക്കുള്ള ഗോപുര കവാടത്തിൽ എത്തുമ്പോൾ എന്നിൽ വീണ്ടും തിരക്കുകൾ ഒഴിഞ്ഞ എകാന്തമനസ്സ് തിരിച്ചെത്തിയിരുന്നു .
"മാഷേ ...... "
പെട്ടെന്നുള്ള ആ വിളി ഏകാന്തതയിൽ നിന്നും എന്നെ വിളിച്ചിറക്കി . തിരിഞ്ഞു നോക്കിയപ്പോൾ ആജാനബാഹുവായ ഒരു യുവാവ് എന്നെ നോക്കിച്ചിരിക്കുന്നു . എവിടെയോ കണ്ടു മറന്ന മുഖം ... എന്തോ .. തിരിച്ചറിയാൻ ആവുന്നില്ലാലോ .. ഞാൻ അപരിചിതത്വത്തിന്റെ ഭാവം പതുക്കെ എടുത്തണിയുന്നതു കണ്ടാവാം,അയാള് വീണ്ടും ചിരിച്ചു ..
"എന്നെ മറന്നുവോ ... ?ഞാൻ മഹേഷ് ആണ് മാഷെ .. എന്നെ മറക്കില്ല എന്നാണു ഞാൻ കരുതിയത്‌ ... "
"മഹേഷ്‌ ..... നീ... "
മനസ്സാകുന്ന ആകാശത്ത് നിന്ന് ഞാൻ എന്റെ വി എച് എസ് സി ജീവിതത്തിലേക്ക്‌ ഒരു നിമിഷം കൊണ്ട് എത്തിചേര്ന്നു .. ഒരുപാട് മുഖങ്ങൾ ... അവിടെ ഞാൻ മഹേഷിന്റെ മുഖവും കണ്ടെടുത്തു ...........
കുറുമാത്തൂർ വി എച് എസ് സി ... അധ്യാപകക്ഷാമം കാരണം ബയോളജിക്ക് പുറമേ ഇംഗ്ലീഷും രസതന്ത്രവും ഒക്കെ പരീക്ഷിക്കേണ്ടി വന്ന കാലം ....
ഇംഗ്ലീഷ് ക്ലാസ്സിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടാഗോറിന്റെ ചെറുകഥ .. വരൾച്ച (The Drought) എടുക്കുന്നു .. ബംഗാളിലെ ദരിദ്ര കർഷകന്റെയും അവന്റെയും കുടുംബത്തിന്റെയും പ്രിയങ്കരനായ മഹേഷ്‌ എന്നാ കാളയുടെയും കഥ .. വീട്ടില് പട്ടിണി കനത്തപ്പൊൽ അയാള് മഹേഷിനെ വില്ക്കുന്നതും എന്നാൽ മകന്റെ പിടിവാശി കാരണം തിരിച്ചു വാങ്ങി അതിനെ സ്വതന്ത്രനാക്കുന്നതും ... ഒരു മുസ്ലീം കുടുംബത്തിൽ ഹിന്ദു പേരുള്ള കാള ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെ ... ദാരിദ്ര്യം,വര്ഗ്ഗീയത ... എല്ലാം ചർച്ചയിൽ കൊഴുത് വന്നു ... ഇതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്നാ മട്ടിൽ ഇരിക്കുന്ന മഹേഷ്‌ എന്നാ കുട്ടി .. ക്ലാസ്സിലെ പ്രശ്നക്കാരൻ ... "അവൻ ബീഡി വലിക്കും സാർ ..."എന്ന കുട്ടികളുടെ പരാതി .. ഇതിനിടെയാണ് ഒരു കുട്ടി കഴിഞ്ഞ ബയോളജി ക്ലാസ്സിൽ ഞാൻ ആന്തൂറിയം ചെടി കാണിക്കാമെന്നു പറഞ്ഞത് ഓർമ്മിപ്പിച്ചത് ... ഓഫീസ് റൂമിൽ പ്രിൻസിപ്പാളിന്റെ മേശപ്പുറത്തു ടീച്ചർ സ്വന്തം ഹൃദയം പോലെ സൂക്ഷിക്കുന്ന ആ ചെടി ഞാൻ ഉടൻ എടുത്തു കൊണ്ട് വന്നു .. വരുമ്പോൾ ടീച്ചറുടെ മുന്നറിയിപ്പ് ... എനിക്ക് അകമ്പടിയായി ... "സൂക്ഷിക്കണേ .... മാഷെ ... "
കുട്ടികള്ക്ക് ചെടി ചട്ടിയോടെ കൈമാറുമ്പോൾ ഞാനും പറഞ്ഞു .... "മക്കളെ,ടീച്ചർ പൊന്നുപോലെ സംരക്ഷിക്കുന്ന ചെടിയാ ... "
കുട്ടികൾ ഓരോരുത്തരായി ചട്ടി കൈമാറി കൈമാറി അവസാനം പിന് ബെഞ്ചിൽ എത്തി ... എല്ലാവരും കണ്ടു കഴിഞ്ഞപ്പോൾ ലീഡർ ചെടി വാങ്ങി എന്റെ അടുത്തേക്ക് വന്നു ... "സാർ,ഇതിന്റെ ഇതളുകളിൽ മഹേഷ്‌ .. എന്ന് എഴുതി വെച്ചിരിക്കുന്നു ..... " ലീഡർ പറഞ്ഞപ്പോൾ ഞാനാകെ ഞെട്ടി .... ക്ലാസ്സും ... എല്ലാ നോട്ടവും മഹേഷിന്റെയും എന്റെയും മുഖത്ത് ... "എണീറ്റ്‌ നില്ക്കെടാ ,അവിടെ ...." ഞാൻ അലറിയെന്നാണ് കുട്ടികൾ പിന്നീട് പറഞ്ഞത് . ക്ലാസ്സും മഹേഷും ഒരു പോലെ വിറയ്ക്കുന്നത് എന്റെ കണ്‍കോണുകളിൽ കണ്ടു ... മഹേഷ്‌ എണീറ്റ്‌ നിന്നു .. "സാർ ... ഞാൻ ..."അവൻ വിക്കിവിക്കി പറയാൻ തുടങ്ങുന്നത് കേൾക്കാൻ എനിക്ക് ക്ഷമയുണ്ടായില്ല ... എന്റെ കൈ അവന്റെ കരണത്തു തന്നെ പതിച്ചു ... "ഗെറ്റ് ഔട്ട്‌ ....... "അവൻ ബുക്കും എടുത്തു തല താഴ്ത്തി പോകുന്നത് ക്ലാസ് സ്തബ്ദരായി നോക്കിനിന്നു ... എല്ലാവരും പകപ്പോടെ എന്നെ നോക്കി . ഒരിക്കൽ പോലും അവരോടു മുഖം കറുപ്പിക്കാത്ത ,ദേഷ്യപ്പെടാത്ത എന്നെ .... ക്ലാസ് തുടർന്നു ... യാന്ത്രികമായി .... പിറ്റേന്നും അതിന്റെ പിറ്റേന്നും അവനെ കണ്ടില്ല ... ഇംഗ്ലീഷ് ക്ലാസ്സിൽ ഞാൻ ചോദിച്ചു .... "where is mahesh ...?"
കുട്ടികൾ പാഠത്തിലെ മറുപടി നല്കി ... "he walked away when the family looks him with tears ...sir "
ഞാൻ സഹാധ്യാപകരോട് കാര്യം പറഞ്ഞു ... അപ്പോളാണ് നാട്ടുകാരനായ ഹരിമാഷ് പറഞ്ഞത് .... അവന്റെ വീട്ടിലെ അവസ്ഥ .. അവൻ നാട് വിട്ടത്രേ...
"മാഷെന്താ ആലോചിക്കുന്നെ ... ആ മഹേഷ്‌ തന്നെയാ . ഞാനിവിടെ ഒരു ഹോട്ടലിലാ മാഷെ ... വരൂ .. ഒരു ചായ കുടിക്കാം ..."
അടുത്തുള്ള ഹോട്ടലിൽ ചൂട് ചായ ഊതിക്കുടിക്കവേ അവൻ വീണ്ടും പറഞ്ഞു ... "മാഷെ ,അന്ന് പൂവിൽ പേര് എഴുതിയത് ഞാനല്ല മാഷേ .. എന്റെ കയ്യില കിട്ട്യപ്പോൾ അതിൽ പേര് ഉണ്ടായിരുന്നു ... "
ചിദംബരത്തിൽ അവന്റെ മുന്നിൽ ഒരു ദിഗംബരനെ പോലെ ഞാൻ ഇരുന്നു .....

നാളെ ലോകജലദിനം....
21/03/2013

നാളെ ലോകജലദിനം....

Address

Madayi
Payangadi
670358

Alerts

Be the first to know and let us send you an email when GBHSS Madayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category