27/04/2016
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ആണ് ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രിയുണ്ടാവില്ല. ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി.
ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഐടി@സ്‌കൂളും പൊതുവിദ്യാഭ്യാസ വകുപ്പും ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലും സ്മാര്‍ട്ട് ഫോണുകളില്‍ സാഫല്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം. എസ്എംഎസ് മുഖേന ഫലമറിയാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഫലംwww.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്റര്‍ മുഖേന 155300 (ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471-155300 (ബിഎസ്എന്‍എല്‍ മൊബൈലില്‍നിന്ന്), 0471-2335523, 0471-2115054, 0471-2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.