CMS U P School Nallanikunnu

CMS U P School Nallanikunnu C M S UP School Nallanikunnu, under the management of St. Pauls CSI Church, Nallanikunnu

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് ജനകീയ അഭിപ്രായം തേടിയുള്ള സ്കൂൾതല ചർച്ചകൾ  ശ്രദ്ധേയമാകുന്നു. വിദ്യാലയങ്ങളിൽ നേരത്ത...
10/11/2022

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് ജനകീയ അഭിപ്രായം തേടിയുള്ള സ്കൂൾതല ചർച്ചകൾ ശ്രദ്ധേയമാകുന്നു. വിദ്യാലയങ്ങളിൽ നേരത്തെ രൂപീകരിച്ചിട്ടുള്ള സ്കൂൾതല സംഘാടകസമിതികളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത് .ചർച്ചകൾക്കായി എല്ലാ വിദ്യാലയങ്ങൾക്കും കേരളപാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം എല്ലാ വിദ്യാലയത്തിലെയും അധ്യാപകർക്ക് ജനകീയ ചർച്ച നയിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. പാഠ്യ പദ്ധതി പരിഷ്കരണം എന്തിന് എന്ന് വിശദമാക്കുന്ന പതിനഞ്ച് മിനിറ്റ് നീളുന്ന പൊതു അവതരണത്തിനു ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത വിഷയ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുന്ന രീതിയാണ് ബഹുജന ചർച്ച പരിപാടിയിൽ സ്വീകരിച്ചിട്ടുള്ളത്.ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾ പറയുന്ന അഭിപ്രായങ്ങൾ അതേപടി രേഖപ്പെടുത്തി ശേഖരിക്കുക എന്ന സമീപനമാണ്.
സ്കൂൾതലത്തിൽ നടന്ന ചർച്ചകളെ 26 ഫോക്കസ് മേഖലകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ ചർച്ചയുടെ കുറിപ്പ് സ്കൂൾ തലം തയ്യാറാക്കും.
ഒരു പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും കുറിപ്പുകൾ ഉപയോഗപ്പെടുത്തി പഞ്ചായത്ത് തല ചർച്ചയും നടക്കും . സ്കൂൾ തല ചർച്ചകളിൽ പങ്കെടുക്കുവാൻ കഴിയാത്തവർക്ക് പഞ്ചായത്ത്തല ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനും അവസരമുണ്ട്.'

ഇലവുംതിട്ട നല്ലാനിക്കുന്ന് സി.എം.എസ്.യു.പി.സ്കൂളിൽ നടന്ന ജനകീയ ചർച്ച ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്' ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കറസ്പോണ്ടൻ്റ് റവ.മാത്യു പി.ജോർജ് അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി.റിസർച്ച് ഓഫീസർ രാജേഷ് എസ്.വള്ളിക്കോട് വിഷയാവതരണം. നടത്തി.ഗ്രാമ പഞ്ചായത്തംഗം മഞ്ജുഷ എൽ., പി.ടി.എ.പ്രസിഡൻ്റ് ജോൺ ജോർജ്, പ്രധാനാധ്യാപകൻ ബിനു ജേക്കബ് നൈനാൻ, എൽസി എം.പി. എന്നിവർ പ്രസംഗിച്ചു.
മിനി ദാനിയേൽ, ആൻസി ഏബ്രഹാം, ഷേർളി ദാനിയേൽ, ദീപ എ.കെ എന്നിവർ ചർച്ചകൾ നയിച്ചു.

22/10/2022

'ഉപജില്ലാ പ്രവൃത്തി പരിചയമേള (യു.പി.)യിലും നല്ലാനിക്കുന്ന് സി.എം.എസ്.യുപി.സ്കൂൾ ഓവറോൾ ജേതാക്കൾ

20/10/2022
ജൂൺ 5,     7 pm
03/06/2021

ജൂൺ 5, 7 pm

07/11/2020
നമ്മുടെ സ്കൂൾ
22/10/2020

നമ്മുടെ സ്കൂൾ

Start today.....save tomorrow........!!
05/06/2017

Start today.....save tomorrow........!!

Address

Pathanamthitta
689625

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+914682258283

Website

Alerts

Be the first to know and let us send you an email when CMS U P School Nallanikunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CMS U P School Nallanikunnu:

Shortcuts

Share

Category