03/02/2026
സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2026ഫെബ്രുവരി 5മുതൽ 9വരെ തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന KERALA INTERNATIONAL FOLK FESTIVAL (KIFF )ന്റെ ലോഗോ പ്രകാശനം ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജിചെറിയാൻ നിർവഹിച്ചു.
അക്കാദമി ചെയർമാൻ ശ്രീ. ഓ. എസ്. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം. വി. അജയകുമാർ,സാംസ്‌കാരികമന്ത്രിയുടെ അഡീഷണ ൽ പ്രൈവറ്റ് സെക്രട്ടറി
ഉമാകൃഷ്ണൻ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഡ്വ. നിയാസ്, അഡ്വ. സുരേഷ് സോമ, പ്രോഗ്രാം ഓഫീസർ പി. വി. ലവ്‌ലിൻ എന്നിവർ പങ്കെടുത്തു.
ഈജിപ്റ്റ്,
ആഫ്രിക്ക, ലാറ്റിൻ അമേരിക്ക , യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും
എത്തിച്ചേരുന്ന കലാകാരന്മാർ, ഉസ്ബക്കിസ്ഥാൻ , നേപ്പാൾ , ഈജിപ്റ്റ്
എന്നിവിടങ്ങളിൽ നിന്നും എത്തിച്ചേരുന്ന കരകൗശല വിദഗ്ധർ, ഇന്ത്യയിൽ 16സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരും കരകൗശല വിദഗ്ധരും കേരളത്തിൽ 14 ജില്ലേളിൽ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരും അവരുടെ കലകളുടെ അവതരണവും
കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുാം നിർവ്വഹിക്കുാം.
ബഹു.മുഖ്യമന്ത്രി ഫെബ്രുവരി വൈകിട്ട്
5.30 ന് കേരള-ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ (കിഫ് ) ഉദ്ഘാടനം ചെയ്യും. ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ബഹു. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ശ്രീ.ഓ ആർ കേളു അന്തർദേശീയ കരകൗശല മേള ഉദ്ഘാടനം ചെയ്യും
2023ലെ ഫോക് ലോർ അവാർഡുകളുടെ സമർപ്പണം ഉദ്‌ഘാടന വേദിയിൽ നടക്കും
ഫോക് ലോർ അക്കാദമി ചെയർമാൻ ശ്രീ. ഓ. എസ്. ഉണ്ണികൃഷ്ണന്റെ യും അക്കാദമി ഭാരവാഹികളുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ ഈ അന്തർദേശീയ മഹോത്സവം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.