12/08/2026
CERTIFICATE DISTRIBUTION CEREMONY
പാറശ്ശാല ശിവജി ITI യിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന 9 വിദ്യാർത്ഥികൾക്ക് K Chittilappilly Foundation (KCF) – KAPS Joint Initiative Scholarship ലഭിച്ചിരിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ യാത്രയിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ഈ അവസരം ഞങ്ങൾക്ക് ഏറെ അഭിമാനകരമായ നിമിഷമാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടരുന്നതിനും അവരുടെ തൊഴിൽ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി KCF–KAPS നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാർത്ഥികൾക്ക് വലിയൊരു പ്രോത്സാഹനമാണ്.
*ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 9 ട്രെയിനികൾക്ക് *** ഒന്നാം വർഷം ₹20,000 വീതം,
ആകെ ₹1,80,000 വിദ്യാഭ്യാസ സഹായമാണ് ലഭിച്ചത്. ഇവരുടെ ഒന്നാം വർശത്തെ അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം വർഷം 15000 വീതം ആകെ 135000 രൂപയാണ് ലഭിക്കുന്നത്.
വിദ്യാർത്ഥികളുടെ കഴിവുകളും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കുന്ന K Chittilappilly Foundation-നും KAPS-നും Sivaji ITI-യുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ സ്കോളർഷിപ്പ് നമ്മുടെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം മാത്രമല്ല, അവരുടെ കഴിവുകളിലും സ്വപ്നങ്ങളിലും സമൂഹം അർപ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളം കൂടിയാണ്.
ഈ അവസരം പ്രയോജനപ്പെടുത്തി പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഭാവിയിൽ നല്ലൊരു തൊഴിൽ നേടിയെടുക്കാൻ എല്ലാ സ്കോളർഷിപ്പ് ജേതാക്കൾക്കും ആശംസകൾ നേരുന്നു.
Certificate Distribution Ceremony-യിലൂടെ ഈ നേട്ടം വിദ്യാർത്ഥികളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഈ സഹായം പ്രയോജനപ്പെടുത്തി മികച്ച പഠനവും മികച്ച തൊഴിൽ ജീവിതവും സ്വന്തമാക്കാൻ എല്ലാ scholarship recipients-നും ഹൃദയം നിറഞ്ഞ ആശംസകൾ.