Jamia Sanusiyya

Jamia Sanusiyya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jamia Sanusiyya, Parappanangadi.

21/03/2024

നബി ﷺ പറഞ്ഞു: മനുഷ്യൻ എന്റെ പണം... പണം... എന്നിങ്ങനെ ആർത്ത് വിളിക്കും എന്നാൽ തിന്ന് തീർത്തതും ധരിച്ച് കീറിപ്പോയതും ദാനധർമ്മമായി നൽകിയതുമല്ലാതെ എന്താണ് അവന്റേതായിട്ടുള്ളത്
- _ഇഹ്‌യ ഉലൂമുദ്ധീൻ_
*صلى الله على محمد ﷺ*🌹
======================
SAIFUDEEN SANOOSI. K
======================

18/03/2024

മനുഷ്യന്റെ ശത്രുക്കൾ മൂന്നു പേരാണ്
*ദുനിയാവ് പിശാച് ആത്മാവ്*
പരിത്യാഗം കൊണ്ട് ദുനിയാവിനെയും ദുർബോധനങ്ങൾക്ക് വഴങ്ങാതെ പിശാചിനെയും ആ ശക്തികൾ ഉപേക്ഷിച്ചുകൊണ്ട് ആത്മാവിനെയും നീ സൂക്ഷിക്കുക
- _ഇഹ്‌യ ഉലൂമുദ്ധീൻ_
======================
SAIFUDEEN SANOOSI PARAPPANANGADI
======================
*صلى الله على محمد ﷺ*🌹

14/03/2024

*ഫാത്തിമാ ബീവി വഫാത് ദിനം*
ഫാതിഹ യാസീൻ മറ്റും ഹദിയ ചെയ്യുക 🤚

ഈ ലോകത്ത് ഫാത്തിമയെ സ്നേഹിച്ചത് പോലെ മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല...
മുത്ത് നബിﷺ

ഫാത്തിമാ...നീ പോയതിനു ശേഷം ഈ ലോകം ഒട്ടും സുന്ദരമല്ല നീ ഇല്ലാതെ ഈ ദുനിയാവിലൊരുപാട് കാലം ജീവിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു
അലി (റ)
======================
SANOOSI
*صلى الله على محمد ﷺ*🌹

02/03/2024

അത്വാഅ ബ്നു അബീ റബാഹ് (റ) പറയാറണ്ടായിരുന്നു:

*“എനിക്ക് അറിയില്ല എന്നത് ഇല്മിന്റെ പകുതിയാണ്”*

*صلى الله على محمد ﷺ🌹*
======================

26/02/2024

قَالَ رَسُولُ اللَّهِ ﷺ: أَقَلُّ مَا يُوجَدُ فِي أُمَّتِي فِي آخِرِ الزَّمَانِ دِرْهَمْ حَلَالٌ وَاخٌ يُوثَقُ بِهِ

അവസാനകാലം എന്റെ സമുദായത്തിൽ അത്യപൂർവമായി ലഭിക്കുന്നത് അനുവദനീയമായ പണവും വിശ്വസ്തനായ സ്നേഹിതനുമാണ്
======================
SANOOSI
======================
*صلى الله على محمد ﷺ*🌹

22/02/2024

കാഴ്ചയായാണ് ഹൃദയത്തിലേക്കുള്ള ഏറ്റവും വലിയ വാതിൽ

കാഴ്ച്ചയെ നിയന്ത്രിക്കുക വഴി ഒരു വിധം തെറ്റുകളിൽ നിന്ന് അകന്ന് നിൽക്കാൻ സാധ്യമാവും
- ഇമാം ഖുർതുബി (റ)

=====================
*صلى الله على محمد صلى الله عليه وسلم🌹*

17/02/2024

*ഐശ്വര്യം എന്നാൽ ധാരാളം ഭൗതിക വിഭവങ്ങളല്ല.മനഃസംതൃപ്തിയാണ് യഥാർത്ഥ ഐശ്വര്യം.*
- ബുഖാരി മുസ്ലിം

ശരീരം ആഗ്രഹിക്കുന്നതിനെയും ആർഭാടത്തെയും ഉപേക്ഷിക്കുക വഴി കുറഞ്ഞത് കൊണ്ട് നീ തൃപ്തിപ്പെടുക
ആവശ്യമില്ലാത്തതിനെ തേടിയാൽ ആവശ്യമുള്ളത് വീഴ്ച കൂടാതെ തന്നെ അവനിൽ നഷ്ടപ്പെടുന്നതാണ്
======================

*صلى الله على محمد صلى الله عليه وسلم 🌹*

15/02/2024

ശഅ്ബാന്‍ റമളാനിലേക്കുള്ള വാതിലാണ്.റമളാന്‍ സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കുന്ന മാസവുമാണ്...

നബി ﷺ പറയുന്നു: റമളാന്‍ ആഗതമായാല്‍ സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും.
(ബുഖാരി, മുസ്ലിം)
======================
*صلى الله على محمد ﷺ*🌹

14/02/2024

*അല്‍ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബിﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.*
_ഇബ്‌നുകസീര്‍ 2534_

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍(റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ? എന്റെ പാപങ്ങൾ...അദ്ദേഹം മറുപടിപറഞ്ഞു.എന്താണ് താങ്കളുടെ ആഗ്രഹം."അല്ലാഹുവിന്റെ കാരുണ്യം".താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സഹോദരാ....എനിക്കതിന്റെ ആവശ്യമില്ലല്ലോ?താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും.എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ?നിത്യവും സൂറത്തുല്‍ വാഖിഅ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട് അതിനാൽ എനിക്ക് ഒരു ഭയവും ഇല്ല.
*صلى الله على محمد ﷺ*🌹
======================

10/02/2024

പ്രവാചകൻ ﷺ പറഞ്ഞു: "വല്ല ഒരുത്തനും ഒരു വൃക്ഷം നട്ടുപിടിപ്പിച്ചാൽ നടുന്നവന് അത് ഉൽപാദിപ്പിക്കുന്ന ഫലത്തിൻ്റെ അളവനുസരിച്ച് അല്ലാഹു കൂലി നൽകും"
(ഫലം,തണൽ,വിറക്,പക്ഷി വർഗങ്ങൾക്ക് വീട് തുടങ്ങി.... ഇതിനെല്ലാം വഴി ഒരുക്കിയതിനാൽ)
_മുസ്നദ് അഹ്മദ്_
=====================

09/02/2024

ശഅറാനി ഇമാം പറയുന്നു: ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയിലും പതിവാക്കിയാൽ സംശയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം (ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചൊല്ലിയാലാണ് )
*إلٰهِي لَسْتُ لِلفِرْدَوْسِ أَهْلاَ وَلَا أَقْوَی عَلَی نَارِ الجَحِيمِ*
*فَهَبْ لِی تَوْبَةً واغْفِرْ ذُنُوبِی فَإِنَّكَ غَافِرُ الذَّنْبِ العَظِيمِ*
======================

Address

Parappanangadi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Jamia Sanusiyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share