29/01/2026
പൂർവ്വവിദ്യാർത്ഥിയും കഥാപ്രസംഗം കലാകാരനുമായ M R Payyattam ത്തിൻ്റെ വാളിൽ നിന്നും...
വർഷം 1973
ക്ലാസ്സ് 7
ഇരിണാവ് യു പി.
ഒന്നാം വരി. വാച്ചുകെട്ടിയത് പ്രേമൻ പാപ്പിനിശ്ശേരി( അച്ഛൻ ബോംബെക്കാരനാണ്. വാച്ചിൻ്റെ പത്രാസ് അങ്ങിനെ വന്നതാണ്)
സുരേശൻ, ദിവാകരൻ( അക്കാലത്ത് നന്നായി പാട്ടുപാടും ഈ ദിവാകരൻ), രാജീവൻ, പപ്പൻ, സുന്ദരൻ മഠത്തും കൊവ്വൽ( കഥ പറയാൻ മിടുക്കനാണ് സുന്ദരൻ. യക്ഷിക്കഥകൾ പറഞ്ഞ് പേടിപ്പിച്ചതിനു കണക്കില്ല), രവീന്ദ്രൻ മടക്കര, അശോകൻ ഇല്ലിപ്പുറം, ചന്ദ്രൻ കരിക്കൻ കുളം, പ്രേമൻ(ഇപ്പോഴില്ല.പ്രണാമം),
രവീന്ദ്രൻ (നമ്മളന്നെ) പിന്നെ ഹരി, രാധാകൃഷ്ണൻ( അന്നേ ഉഷാറാണ്. അമ്മ ഇതേ സ്കൂളിലെ അമ്മാളു ടീച്ചർ. അച്ഛനും അദ്ധ്യാപകൻ)
രണ്ടാം നിരയിൽ പുഷ്പവല്ലി, സാവിത്രി, കമലാക്ഷി, അടുത്ത ആളിൻ്റെ പേര് ഓർക്കുന്നില്ല, പിന്നെ ലക്ഷ്മി( വെങ്കിലാട്ട് മുത്തപ്പൻ ക്ഷേത്രം ഇവരുടെ വീടിനോട് ചേർന്നാണ്), ദിവാകരൻ കരിക്കൻ കുളം.( അന്നു കൂട്ടത്തിലെ വലിയ കുട്ടി. ആൾ ഇപ്പോഴില്ല (പ്രണാമം) രവീന്ദ്രൻ പാപ്പിനിശ്ശേരി പുതിയ കാവ്.( ക്ലാസ്സിലെ സുന്ദരൻ . പിന്നെ ബസ് കണ്ടക്ടർ. ഇപ്പോഴും അതെ), ജയചന്ദ്രൻ, പുഷ്പജൻ.
മൂന്നാം നിര സുലോചന, സുശീല,ചന്ദ്രമതി , ഇടയിലെ രണ്ടു പേരുകൾ ഓർമ്മയിലില്ല.
ഹെഡ് ടീച്ചർ കാർത്ത്യായനി ടീച്ചറാണു നടുവിൽ(ഇപ്പോഴില്ല. പ്രണാമം), സുശീല, കമലാക്ഷി, ജയശ്രീ, നാലാമത്തെയാളിൻ്റെ പേര് മറന്നു. പിന്നെ വല്ലി.
ഇരിക്കുന്നവരിൽ ആദ്യത്തെയാൾ യശോദ (അല്ലെങ്കിൽ സദയം ക്ഷമിക്കണം.) സതി ഇല്ലിപ്പുറം,സ്ലേറ്റ് പിടിച്ചത് സത്യഭാമ, പിന്നെ ലളിത, കോമള , നളിനി ...
ഏഴു കഴിഞ്ഞപ്പോൾ കാണത്തവരുടെ പേരുകളാണ് വിട്ടുപോയത്. ഇതിൽ സുരേശൻ, ചന്ദ്രൻ, രവി, തുടങ്ങിയവർ ഹൈസ്കൂളിലും ഒരേ ക്ലാസ്സിലായിരുന്നു.
ഈ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ( ഒന്നാം നിരയിലെ രണ്ടാമൻ) സി. സുരേശൻ കൂട്ടത്തിൽ ഏറ്റവും വലിയ ഉദ്യോഗസ്ഥനായി.
എക്സിക്യുട്ടീവ് എഞ്ചിനിയർ, അതിനു ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള പി.എസ്.സി. മെമ്പർ പദവിയും ആറുവർഷം അലങ്കരിച്ചു.
നെയ്ത്തുതൊഴിലാളിയും തെയ്യം കലാകാരനുമായ കരിക്കൻ കുളത്തിനടുത്ത കണ്ണപ്പെരുവണ്ണാൻ്റെ( ഇപ്പോഴില്ല. പ്രണാമം) മകനാണ് സുരേശൻ .
ഈ ചിത്രം ഇതേ സ്കൂളിൽ മറ്റൊരു ക്ലാസ്സിലുണ്ടായ ചന്ദ്രൻ വാട്സപ്പിൽ അയച്ചു തന്നതാണ്. തികച്ചും യാദൃച്ഛികമായി ചിത്രം കിട്ടിയപ്പോൾ മനസ്സ് പറന്നത് 53 വർഷം മുമ്പുള്ള ഓർമ്മകളിലേക്കാണ്.