08/07/2025
ഏതു നിമിഷവും നിലംപ്പൊത്താവുന്ന തരത്തിൽ പത്തനംതിട്ടയുടെ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് അടിയന്തരമായി പൊളിച്ച് നീക്കുന്നതിന് നഗരസഭ അധികൃതർ നടപടി സ്വീകരിക്കണം. ഈ കെട്ടിടം പൊളിച്ചു നീക്കി പകരം അവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ഫണ്ടില്ല എന്ന കാരണം കൊണ്ട് പൊളിക്കൽ വൈകിക്കരുത്. മാത്രമല്ല നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജീർണാവസ്ഥയിലുള്ള സ്വകാര്യ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്യണം. കോട്ടയത്ത് ഉണ്ടായ ദുരന്തം പത്തനംതിട്ടയിൽ ആവർത്തിക്കരുത്
Adv. ZAKIR HUSAIN