Govt U P School Kongad

Govt U P School Kongad A leading govt U P School in Kerala with a history of 125 years

23/08/2026

ഗണിത ശില്പശാല

ഗണിത ശില്പശാല  കോങ്ങാട് ഗവൺമെന്റ് യുപി സ്കൂളിൽ നാലാം ക്ലാസുകാർക്കായി സംഘടിപ്പിച്ച ഗണിത ശിൽപശാല വേറിട്ട ഒരു അനുഭവമായി. പാ...
23/08/2026

ഗണിത ശില്പശാല

കോങ്ങാട് ഗവൺമെന്റ് യുപി സ്കൂളിൽ നാലാം ക്ലാസുകാർക്കായി സംഘടിപ്പിച്ച ഗണിത ശിൽപശാല വേറിട്ട ഒരു അനുഭവമായി. പാഠഭാഗത്തോടനുബന്ധിച്ച പഠനോപകരണങ്ങളുടെ നിർമ്മാണമാണ് ശില്പശാലയിൽ നടത്തിയത്. ക്ലോക്ക് നിർമ്മാണം, അളവ് പാത്രങ്ങളുടെ നിർമ്മാണം എന്നിവ നടന്നു. ഉള്ളളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ കൂടി നിർദ്ധാരണം ചെയ്തപ്പോൾ കുട്ടികൾക്ക് ഈ ആശയം കൂടുതൽ ഉറയ്ക്കുന്നതിന് സഹായകമായി. വിദ്യാലയത്തിലെ തന്നെ അധ്യാപകരാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.

23/08/2026

യുറീക്കവിജ്ഞാനോത്സവം. സ്കൂൾ തലം

20/08/2026
നമ്മുടെ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയും, മുൻ പിടിഎ പ്രസിഡന്റ് ഗോപി കൃഷ്ണയുടെ മകളുമായ ഗൗരി കൃഷ്ണ ഒരു ബസ് ആക്സി...
19/08/2026

നമ്മുടെ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയും, മുൻ പിടിഎ പ്രസിഡന്റ് ഗോപി കൃഷ്ണയുടെ മകളുമായ ഗൗരി കൃഷ്ണ ഒരു ബസ് ആക്സിഡന്റിൽ ഇന്ന് മരണപ്പെട്ടു..

ആദരാഞ്ജലികൾ 🙏

സ്വാതന്ത്ര്യദിന പ്രശ്നോത്തരി, വിജയികൾക്കുള്ള സമ്മാനദാനം 👍
16/08/2026

സ്വാതന്ത്ര്യദിന പ്രശ്നോത്തരി, വിജയികൾക്കുള്ള സമ്മാനദാനം 👍

സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം ഭരണഘടന തയ്യാറാക്കി ജി. യു.പി.എസ്. കോങ്ങാട്കോങ്ങാട്:കോങ്ങാട് സർക്കാർ യുപി സ്കൂളിൽ  ഹെഡ്മിസ്...
16/08/2026

സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം ഭരണഘടന തയ്യാറാക്കി ജി. യു.പി.എസ്. കോങ്ങാട്

കോങ്ങാട്:കോങ്ങാട് സർക്കാർ യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉമാദേവി ടീച്ചറുടെയും സോഷ്യൽ സയൻസ് ക്ലബ്ബിൻറെയും നേതൃത്വത്തിൽ സ്കൂളിനുവേണ്ടി ഒരു മാതൃകാ ഭരണഘടന തയ്യാറാക്കി സ്വാതന്ത്ര്യ ദിനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീമതി സൂര്യ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് അജിത്ത് അവർകൾ അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികളുടെ കടമകൾ കർത്തവ്യങ്ങൾ അവകാശങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്ന ഈ ഭരണഘടന സ്കൂൾ നിയമങ്ങളെ കുറിച്ചും വളരെ വ്യക്തമായി പ്രതിപാദിക്കുന്നു.ഏവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളുമായി ആണ് ഇവിടുത്തെ സോഷ്യൽ സയൻസ് ക്ലബ് മുന്നോട്ടുപോകുന്നത് പൂർണ്ണമായും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പുതിയ പാർലമെൻറ് അംഗങ്ങൾക്കുള്ള ലീഡേഴ്സ് ട്രെയിനിങ് /ഓരോ വകുപ്പിനും മന്ത്രിമാർ സ്പീക്കർ,പാർലമെൻറ് സമ്മേളനം ,ഭരണപക്ഷത്തിന്റെ റിപ്പോർട്ട് അവതരണം ഉൾക്കൊള്ളുന്ന ചോദ്യോത്തരവേള തുടങ്ങി ഒരു ജനാധിപത്യ രാജ്യത്തിൻറെ മുഴുവൻ പ്രത്യേകതകളും ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്വായത്തമാക്കാൻ ഇതുകൊണ്ട് കഴിയുന്നു.

Address

Kongad
Palghat
678631

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+914912846222

Alerts

Be the first to know and let us send you an email when Govt U P School Kongad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt U P School Kongad:

Shortcuts

Share

Category