Sarang

Sarang Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sarang, Education & Learning, Agali, Palghat.

സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച്  പ്രശസ്ത കവി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സുഗതം പുരസ്കാരം വിദ്യാഭ്യാസ പരിസ്...
23/12/2023

സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത കവി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സുഗതം പുരസ്കാരം വിദ്യാഭ്യാസ പരിസ്ഥിതി രംഗത്ത് പ്രാവീണ്യം തെളിയിച്ച ദമ്പതികളായ സാരംഗ് ഗോപാലകൃഷ്ണനും സാരംഗ് വിജയലക്ഷ്മിക്കും ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. 50, 000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് ജയശ്രീ ദേവി ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്ന ദീപം ഫൗണ്ടേഷനാണ്.
പുരസ്കാരദാന ചടങ്ങിനു ശേഷം സുഗതകുമാരിയുടെ കവിതകൾ ശ്രീകുമാരൻ തമ്പി അവതരിപ്പിച്ചു. അഡ്വ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പുരസ്കാരദാന ചടങ്ങിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൾച്ചറൽ ഫോറം ചെയർമാനും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാനും ദീപം ഫൗണ്ടേഷൻ ഗ്ലോബൽ അഡ്വൈസറുമായ ഹരി നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹരി നമ്പൂതിരിയുടെ അവതരണം പുരസ്കാരദാന ചടങ്ങിന് മാറ്റുകൂട്ടി. പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും പ്രഭാഷകനുമായ ഡോ. എം.വി പിള്ളയുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. പരിപാടിയോട് അനുബന്ധിച്ചു നടന്ന ചിത്ര പ്രദർശനം, ജോമോൾ അവതരിപ്പിച്ച നൃത്തം എന്നി പരിപാടികൾ ശ്രദ്ധേയമായി.
(Copied)

 ♥️
24/10/2022


♥️

18/10/2022

സാരംഗിലേക്കൊരു യാത്ര!
മനസ്സിൽ ഇതൊരാഗ്രഹമാണെങ്കിൽ സ്വാഗതം! 🥰
സാരംഗ് കാണാനും, അറിയാനും, ഒന്നിച്ചിരുന്നു സംസാരിക്കാനുമൊക്കെയായി പലയിടങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. പലപ്പോഴായി വിളിച്ചു ചോദിച്ചാണ് മിക്കവരും വരുന്നത്. അല്ലാതെ വരുന്നവരും ഉണ്ട്. വിളിക്കാതെ വരുന്നത് നമുക്ക് ലേശം ബുദ്ധിമുട്ട് തന്നെയാണ്. മറ്റൊന്നും തോന്നരുത്, എല്ലാവരുമായി സംസാരിക്കണമെന്നും, ഒന്നിച്ചിരുന്നു ആഹാരമൊക്കെ കഴിച്ചു സന്തോഷമായി പിരിയണമെന്നും തന്നെയാണ് ആഗ്രഹം. വിളിക്കാതെ വരുമ്പോൾ ഇതെല്ലാം നടക്കാതെ പോകും. ചിലപ്പോൾ അത്യാവശ്യമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന സമയത്താകും വരുന്നതും. ഇതിനെല്ലാം ഒരു പരിഹാരമെന്നോണം, ആഴ്ചയിൽ ഒരു ദിവസം നമ്മൾ, എല്ലാവർക്കുമായി മാറ്റിവെക്കാൻ ആഗ്രഹിക്കുകയാണ്. സാരംഗ് കാണാനും, ഒന്നിച്ചിരുന്നു സംസാരിക്കാനുമൊക്കെയായി ഒരു ദിവസം! മക്കളെപ്പറ്റി സംസാരിക്കാൻ വരുന്നവരും, സാരംഗ് അറിയാൻ വരുന്നവരും, അട്ടപ്പാടി യാത്രക്കിടയിൽ സാരംഗ് കാണാൻ വരുന്നവരും, പുതിയൊരു വിദ്യാലയ സ്വപ്നവുമായി വരുന്നവരുമൊക്കെയായി, പലതരം ലക്ഷ്യങ്ങളോടെയാണ് പലരും സാരംഗിലേക്കെത്തുന്നത്. എല്ലാം നമുക്കിഷ്ടം തന്നെ. ഇങ്ങനെ വരുന്നവരിൽ ഒരേ ഇഷ്ടങ്ങളിലേക്ക് പോകുന്നവരെ കണ്ടെത്തി, അവരുമായി ഒന്നിച്ചിരിക്കാൻ കഴിയുകയാണെങ്കിൽ അതല്ലേ നല്ലത്? ഇവിടുത്തെ തിരക്കുകൾ നോക്കി, ഒന്നിച്ചിരിക്കാൻ പറ്റുന്ന ദിവസം നമ്മൾ അറിയിക്കാം. പരമാവധി അവധി ദിവസങ്ങൾ തന്നെ ഇതിനായി മാറ്റിവെക്കാനും ശ്രമിക്കാം. വരുന്നവർക്കും അതായിരിക്കുമല്ലോ സൗകര്യം. അപ്പോൾ വിളിക്കാം, ദിവസമുറപ്പിക്കാം, ഇഷ്ടങ്ങൾ അറിയിക്കാം, വരാം, ഒന്നിച്ചിരിക്കാം. 🥰
Contact: 8281707420 Unniyarcha Sarang

29/09/2022

നമ്മുടെ മക്കളുടെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാവുകയാണ്. നമ്മുടെ അഭിപ്രായങ്ങളും മറ്റും അറിയാനായി സർക്കാർ നമ്മളെ ക്ഷണിക്കുമെന്നും കേൾക്കുന്നു. തയ്യാറായി ഇരിക്കുക. എന്തൊക്കെ പറയാം എന്തൊക്കെ പറയേണ്ടതില്ല എന്നു തിരിച്ചറിയാൻ ഈ ചർച്ച സഹായിക്കാതിരിക്കില്ല. തുടങ്ങുകയല്ലേ?
😊

27/09/2022

കരിക്കുലം പുതുക്കാനുള്ള തീരുമാനമായിട്ടുണ്ടല്ലോ. നമ്മുടെ അഭിപ്രായങ്ങൾക്കും വിലയുണ്ടെന്നറിയുന്നു.
അപ്പോൾ ,
നിലവിലുള്ള വിദ്യാഭ്യാസ പരിപാടി ഒന്നു വിശകലനം ചെയ്തു നോക്കണ്ടേ ?

24/09/2022

പാഠ്യപദ്ധതി പരിഷ്കരണം ഉടൻ ഉണ്ടാവുമെന്നു കേൾക്കുന്നു. ജില്ലാ, ബ്ലോക്ക് , പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ചർച്ചകൾ ഉണ്ടാവുമെന്നും പറയുന്നു. നമുക്കു പറയാനുള്ളതു പറയാൻ തയ്യാറാവുക.
അതിനു മുന്നോടിയായി നമുക്കൊരു ചർച്ച തുടങ്ങി വയ്ക്കാം.
😊

24/09/2022

ഒരുപാടു സന്തോഷം ശ്രീ സജി..
😊
വെളിയനാട് BRC യിലെ അദ്ധ്യപകർക്കായി നടത്തിയ വായന ചങ്ങാത്തം എന്ന പരിപാടിയിൽ, “താങ്ങാവുന്ന വിദ്യാഭ്യാസ” ത്തേക്കുറിച്ച് കാവാലത്തുനിന്നും സജി സംസാരിക്കുന്നു.

പുസ്തകം വാങ്ങനും വായിക്കാനും ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുമല്ലോ😊
WhatsApp & G-Pay
+91 82817 07420

11/09/2022

ഓണപ്പൂക്കളം കലാശ വീഡിയോ 😊
ചിമ്മിപ്പൂക്കളം..🌸

ഉത്രാടം…🌸
07/09/2022

ഉത്രാടം…🌸

07/09/2022

പൂരാടം..🌸❤🌸

Address

Agali
Palghat
678581

Alerts

Be the first to know and let us send you an email when Sarang posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share