22/08/2026
കേരള പോലീസിന് ബിഗ് സല്യൂട്ട്
4,000 കിലോമീറ്ററിലധികം സഞ്ചരിച്ച്, ഒഡീഷയിലെ നക്‌സൽ ബാധിത വനമേഖലയിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി 13 വയസ്സുകാരിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച കേരള പോലീസിന്റെ അതിസാഹസിക രക്ഷാദൗത്യം ഏറെ അഭിനന്ദനാർഹമാണ്.
അതിർത്തികൾക്കുമപ്പുറം സ്വന്തം ജീവൻ പണയം വെച്ച്, പാവം മാതാപിതാക്കളുടെയും കണ്ണീരൊപ്പാൻ നമ്മുടെ പോലീസ് കാണിച്ച അർപ്പണബോധം ഏതൊരു ഭരണകൂടത്തിനും ജനങ്ങൾക്കും അഭിമാനമാണ്.