24/12/2019
ചെറുപ്പുളശ്ശേരി യിലും സമീപപ്രദേശത്തുള്ള എല്ലാവരും ഒന്നു വായിക്കണേ...
ഒരേ ഒരു നിമിഷം ഇതൊന്നു വായിക്കൂ
പ്രിയപ്പെട്ടവരെ നമ്മുടെ ഇന്ത്യ രാജ്യം ഇന്ന് വലിയൊരു അപകടത്തിലാണെന്ന് നിങ്ങൾക്കറിയാമല്ലോ...
ജീവൻ നൽകികൊണ്ട് നമ്മുടെ പൂർവികർ നമുക്ക് സമ്മാനിച്ച നമ്മുടെ സ്വാതന്ത്ര്യം നമുക്ക് നിഷേധിക്കപ്പെടാൻ പോവുകയാണ്...
മത സ്വാതന്ത്ര്യവും സമത്വവും ഉറപ്പുതരുന്ന നമ്മുടെ ഭരണഘടനയെ തീർത്തും അപമാനിച്ചും നിഷേധിച്ചും ഇവർ നടത്താൻ ഉദ്ദേശിക്കുന്ന ഈ നിയമത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നമ്മൾ ഓരോ ഇന്ത്യക്കാരുടെയും കടമയാണ് ...
ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന മട്ടിൽ ഇരിക്കുന്നവരോട് ഇനിയും നാം പ്രതികരിച്ചില്ലെങ്കിൽ ഇപ്പോൾ നാം അനുഭവിക്കുന്ന എല്ലാം നഷ്ടമാകും...സ്നേഹം, സന്തോഷം, സമ്പത്ത്, നമ്മുടെ കുടുംബം ,നമുക്ക് പ്രിയപ്പെട്ടവർ ,അങ്ങനെ എല്ലാം ....
എല്ലാം ഓരോന്നോരോന്നായി കാട്ടാളന്മാർ കവർന്നെടുക്കും..ഒരു വിഭാഗത്തെ ഇന്ത്യയിൽ നിന്നും പടിയിറക്കാൻ അതോടെ ഈ വിഭജനം അവസാനിക്കും എന്ന് നിങ്ങൾ വിചാരിക്കുന്ന ഉണ്ടെങ്കിൽ ഇതുകൊണ്ടൊന്നും ഇത് തീരില്ല ...ഇന്ന് ഒരു മതമാണെങ്കിൽ നാളെ മറ്റൊരു മതം... അതു കഴിഞ്ഞാൽ മറ്റൊരു വിഭാഗം... അടുത്തത് ജാതി,വർഗം, അങ്ങനെ മനുഷ്യത്വത്തിന് കണ്ടം തുണ്ടമായി മുറിച്ചുകൊണ്ട് ഇവരുടെ ഈ ഭ്രാന്ത് ഇവർ തുടരുക തന്നെ ചെയ്യും..
ഇന്ന് ഞാൻ നാളെ നിങ്ങൾ ഓരോരുത്തരുടെയും തേടിയെത്തുക തന്നെ ചെയ്യും.. ആരും ഒഴിവാകുന്നില്ല ഒരുപക്ഷേ ഒഴിവാക്കപ്പെട്ട സ്വന്തം വ്യക്തിത്വത്തെ അടിയറ വയ്ക്കേണ്ടി വരും താൽപര്യങ്ങളെ ഇഷ്ടങ്ങളെ അഭിമാനത്തിന് അവർ വില പറയും യാതൊരു സംശയവുമില്ല ചരിത്രത്തിലെവിടെയും രാജ്യത്തിനുവേണ്ടി ഒരു നല്ല കാര്യം ഇവർ ചെയ്തതായി നിങ്ങൾക്ക് കാണാൻ സാധിക്കില്ല....അടിച്ചമർത്തലും നുണ പ്രചരണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ വെറുപ്പ് സൃഷ്ടിച്ചും കലാപങ്ങൾ ഉണ്ടാക്കിയവർ ഉണ്ടാക്കിയെടുത്ത ഇവരുടെ ചരിത്രം അല്ലാതെ ഒന്നും ഇല്ല ഇവർക്ക് എടുത്തുകാണിക്കാൻ...
ഇതുപോലുള്ള ഒരു ആണും പെണ്ണും കെട്ട വിഭാഗത്തിൻറെ മുൻപിൽ അഭിമാനം പണയം വയ്ക്കാൻ ഇന്ത്യക്കാരായ നമ്മൾക്ക് എങ്ങനെ സാധിക്കും...
തോറ്റു കൊടുക്കാൻ മനസ്സില്ലാതെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത യുവാക്കളെ...ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരം ആണ്
ചരിത്രത്തിലെവിടെയും ഭീരുക്കൾക്ക് സ്ഥാനമില്ല ധീരന്മാരെ ചരിത്രം വാഴ്ത്തുക തന്നെ ചെയ്യും