BRC Parali

BRC Parali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BRC Parali, Educational Research Center, Edathara Parali, Palghat.

26/01/2026
ബി.ആർ.സി.യുടെ നേതൃത്വത്തിൽ  പ്രിയപ്പെട്ട കുട്ടികൾക്കായി ഉല്ലാസ് യാത്ര സംഘടിപ്പിച്ചു  പരിമിതികളുടെ മതിലുകൾക്കപ്പുറം സന്തോ...
25/01/2026

ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രിയപ്പെട്ട കുട്ടികൾക്കായി ഉല്ലാസ് യാത്ര സംഘടിപ്പിച്ചു
പരിമിതികളുടെ മതിലുകൾക്കപ്പുറം സന്തോഷത്തിന്റെ വലിയൊരു ലോകമുണ്ടെന്ന് ഈ യാത്ര നമുക്ക് കാണിച്ചുതന്നു.

ആനക്കോട്ടയിലെ ഗജവീരന്മാർ
ചാവക്കാട് ബീച്ചിലെ തിരമാലകൾ
മറൈൻ വേൾഡ് അക്വേറിയത്തിലെ അത്ഭുതക്കാഴ്ചകൾ

​തങ്ങളുടെ ശാരീരിക പരിമിതികളെല്ലാം മറന്ന് ആവേശത്തോടെ പങ്കെടുത്ത കുട്ടികളും, അവർക്കൊപ്പം സന്തോഷം പങ്കിട്ട രക്ഷിതാക്കളും ഈ യാത്രയെ ധന്യമാക്കി. കുട്ടികളുടെ മുഖത്തെ ഓരോ പുഞ്ചിരിയും ഞങ്ങൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല.
ഈ യാത്ര കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നേടാനും കൂട്ടായ്മയുടെ മഹത്ത്വം മനസ്സിലാക്കാനും സഹായകമായി. അവരുടെ മുഖത്തെ സന്തോഷവും ആത്മവിശ്വാസവും ഈ പരിപാടിയുടെ വിജയത്തെ വ്യക്തമാക്കുന്നതായിരുന്നു

സമഗ്ര ശിക്ഷാ കേരള പാലക്കാട്  , കുട്ടി ഗവേഷക കൂട്ടത്തിന്റെ ജില്ലാ തല അവതരണം ഐ.ഐ.ടി പാലക്കാട് നടക്കുന്നു
22/01/2026

സമഗ്ര ശിക്ഷാ കേരള പാലക്കാട് , കുട്ടി ഗവേഷക കൂട്ടത്തിന്റെ ജില്ലാ തല അവതരണം ഐ.ഐ.ടി പാലക്കാട് നടക്കുന്നു

18/01/2026
"ECOSCIENCE 2026"BLOCK RESEARCH SUMMIT2026 ജനുവരി 17 ന് മുണ്ടൂർ കോളേജിൽ സംഘടിപ്പിച്ചു.'സംയോജിത കൃഷി സാധ്യതകളും വെല്ലുവിള...
18/01/2026

"ECOSCIENCE 2026"
BLOCK RESEARCH SUMMIT
2026 ജനുവരി 17 ന് മുണ്ടൂർ കോളേജിൽ സംഘടിപ്പിച്ചു.

'സംയോജിത കൃഷി സാധ്യതകളും വെല്ലുവിളികളും'
' ഖര ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം'
എന്നി സാമൂഹ്യ പ്രശ്നങ്ങളിൽ
കുസാറ്റ് പിന്തുണയോടെ സബ് ജില്ലയിലെ 6 വിദ്യാലയങ്ങൾ ഏറ്റെടുത്ത ഗവേഷണ കണ്ടെത്തലുകളുടെ ബന്ധാവതരണം പൂർത്തിയായി.

കുട്ടികളുടെ രക്ഷിതാക്കൾ അധ്യാപകർ പ്രധാന അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

മുണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ രാമദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഫെബിൻ റഹ്മാൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രോജക്ട് ശ്രീ എ എം അജിത്ത് സ്വാഗതം പറഞ്ഞു .

യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ Rev. Dr. ജോസഫ് ഒലിക്കൽ, പ്രൊഫസർ ബി എം മുസ്തഫ, പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ ഡോ: എം ഷഹിദലി, എന്നിവർ വിദഗ്ധ ക്ലാസുകൾ നയിച്ചു.

റിസർച്ച് സ്കോളർമാർ ശ്രീമതി.സുനില,ശ്രീമതി.സ്നേഹ എന്നിവർ പങ്കെടുത്തു.

പറളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു പി.ആർ എച്ച് എം ഫോറം കൺവീനർ ശ്രീ പ്രകാശ് എം.ബി എന്നിവർ ആശംസകൾ അർപ്പിച്ചു

പാലക്കാട് DEO ശ്രീ. ആസിഫ് അലിയാർ KAS വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി.

എല്ലാ കുട്ടികൾക്കും സാക്ഷ്യപത്രം വിതരണം ചെയ്തു.

സംസ്ഥാനത്ത് ഏറ്റവും മാതൃകാപരമായി പ്രോജക്ടുകൾ പറളി ബി ആർ സി പൂർത്തിയാക്കി.

18/01/2026
ബഹുമാന്യരെ...പറളി സബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ചേർന്ന് നടത്തിയ ഗവേഷണ പ്രവർത്...
15/01/2026

ബഹുമാന്യരെ...

പറളി സബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ചേർന്ന് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളുടെ
ബ്ലോക്ക് തല അവതരണം
ജനുവരി 17-ന് നടത്തുന്നു.
സംയോജിത കൃഷി, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയ ചിന്ത എന്നിവയിൽ
വിദ്യാർത്ഥികൾ നടത്തിയ ഈ പഠനങ്ങൾ
നമ്മുടെ പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ നൽകുന്നതാണ്.

മഹത്തായ ഈ അക്കാദമിക പരിപാടിയിൽ എല്ലാ സമഗ്ര ശിക്ഷാപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.

റിസർച്ച് കോഡിനേറ്റർ ബി.ആർ.സി പറളി

SCIENCE FOR SOCIETYബഹു: വിദ്യുച്ഛക്തി വകുപ്പ് മന്ത്രി. ശ്രീ. K കൃഷ്ണൻകുട്ടി പറളി ബി. ആർ. സിയുടെ പ്രോജക്ട് റിപ്പോർട്ട് പ്...
15/01/2026

SCIENCE FOR SOCIETY
ബഹു: വിദ്യുച്ഛക്തി വകുപ്പ് മന്ത്രി. ശ്രീ. K കൃഷ്ണൻകുട്ടി
പറളി ബി. ആർ. സിയുടെ പ്രോജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തു.*

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പിന്തുണയോടെ പറളി സബ്ജില്ലയിലെ 6 വിദ്യാലയങ്ങൾ ഏറ്റെടുത്ത് സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയ പ്രോജെക്ടുകളുടെ റിപ്പോർട്ട്, ലഘുലേഖ
"Science for Society"ബഹുമാനപ്പെട്ട കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി. ശ്രീ. K കൃഷ്ണൻകുട്ടി STREAM CONCLAVE ൽ പ്രകാശനം ചെയ്തു.

നെന്മാറ MLA ശ്രീ K ബാബു അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട്,നെന്മാറ ബ്ലോക്ക് അംഗങ്ങൾ,കൊല്ലങ്കോട്, കൊടുവായൂർ,നെല്ലിയാമ്പതി, പുതുനഗരം പഞ്ചായത്ത് അംഗങ്ങൾ സാക്ഷ്യം വഹിച്ചു.

SCERT Research Officer Dr. വിനീഷ്, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ Dr. ഷാജി, DPO ശ്രീ. ഷാജി, BPC ഹബീബ് റഹ്മാൻ, കൊല്ലങ്കോട് BRC അംഗങ്ങൾ പങ്കെടുത്തു.

പറളി ബി. ആർ. സി അംഗങ്ങൾ Dr. നാഗരാജ്, ശ്രീ. ഹരി സെന്തിൽ, ശ്രീ. രഘു എന്നിവർ പ്രോജക്ട് റിപ്പോർട്ട് ഏറ്റു വാങ്ങി.

മാതൃകാപരമായി മികച്ച രീതിയിൽ പ്രൊജക്റ്റ് പ്രവർത്തനം നടപ്പാക്കിയ പറളി ബിആർസി യെ അഭിനന്ദിച്ചു.

റിസർച്ച് കോഡിനേറ്റർ
ബി. ആർ. സി പറളി

ചരിത്രം.... 🚩🚩🚩 അഭിമാനം...@🥇🥇🥇 പൊതു വിദ്യാഭ്യാസ വകുപ്പിനും.🚩 സമഗ്ര ശിക്ഷ കേരളക്കും..🥇  കുസാറ്റിനും....🎊🎊🎊 പറളി BRC ക്കും...
09/01/2026

ചരിത്രം.... 🚩🚩🚩
അഭിമാനം...@🥇🥇🥇
പൊതു വിദ്യാഭ്യാസ വകുപ്പിനും.🚩
സമഗ്ര ശിക്ഷ കേരളക്കും..🥇
കുസാറ്റിനും....🎊🎊🎊
പറളി BRC ക്കും🎗️🎗️🎗️

STREAM Eco system ഗവേഷണ പ്രോജക്ടുകളുടെ ഭാഗമായി പറളി സബ് ജില്ലയിലെ എട്ടാം ക്ലാസ് കുട്ടികൾ ഏറ്റെടുത്ത "സംയോജിത കൃഷി സാധ്യതകളും വെല്ലുവിളികളും" ഒമ്പതാം ക്ലാസിലെ കുട്ടികൾ ഏറ്റെടുത്ത "അപകടകരമായ ഖര ദ്രവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം"
എന്നെ ഗവേഷണ പ്രോജക്ടുകളുടെ കണ്ടെത്തലുകൾ കുട്ടികൾ കുസാറ്റിൽ അവതരിപ്പിച്ചു.

കേരളത്തിൽ ആദ്യമായിട്ടാണ് STREAM ഗവേഷണ പ്രോജക്ടുകളുടെ അവതരണം കുട്ടികൾ കുസാറ്റിൽ നടത്തുന്നത് എന്ന് CSis Director.Dr.P shiaju സർ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയമായ പഠനം നടന്നതിനുള്ള തെളിവുകളാണ് കുട്ടികളുടെ ആത്മവിശ്വാസത്തോടുകൂടിയുള്ള അവതരണത്തിൽ നിന്നും മനസ്സിലാകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണ റിപ്പോർട്ടുകളുടെ ഘടനയും ചിട്ടയും പാലിച്ചുകൊണ്ട് തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ട് കുട്ടികൾ ഡയറക്ടർക്ക് കൈമാറി.

ഗവേഷണത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും അധ്യാപകരും ബിആർസി അംഗങ്ങളും CSis ഫാക്കൽറ്റി അംഗങ്ങളും പ്രബന്ധാ അവതരണത്തിന് സാക്ഷികളായി. മുഴുവൻ വിദ്യാലയങ്ങളും രണ്ട് പ്രോജക്ടുകളും ഏറ്റെടുത്ത് നടപ്പാക്കിയതും സവിശേഷതയായി മാറി.

ഗവേഷണത്തിൽ പങ്കെടുത്ത ഓരോ കുട്ടികളെയും ഡയറക്ടർ ആദരിച്ചു. പിന്തുണ നൽകിയ അധ്യാപകർക്കും നേതൃത്വം നൽകിയ ബി ആർ സി പ്രവർത്തകർക്കും പ്രത്യേകം അനുമോദനങ്ങളും അഭിനന്ദനങ്ങളും ആശംസിച്ചു.

സയൻസ് പാർക്കിലെ ശാസ്ത്ര പ്രവർത്തനങ്ങൾ കാണുവാനും ഇടപെടുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

കേരളത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന ജില്ലകളിൽ സമയബന്ധിതമായി ഗവേഷണങ്ങൾ ആദ്യം ആരംഭിച്ച് ആദ്യം പൂർത്തിയാക്കിയ നേട്ടവും പറളി ബി ആർ സി ക്ക്.

2026 ജനുവരി 17ന് നടക്കുന്ന
"ECOSCIENCE 2026 " Block Research Summit ന് മുന്നോടിയായി കുട്ടികൾ വിദ്യാലയത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ഗവേഷണ റിപ്പോർട്ടുകൾ അവതരിപ്പിക്കും.

റിസർച്ച് കോഡിനേറ്റർ ബി ആർ സി പറളി

DRG Training class 3
06/01/2026

DRG Training class 3

Address

Edathara Parali
Palghat
678611

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when BRC Parali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share