Govt Model Residental Higher Scondary School - Naduvathapara Kuzhalamannam

  • Home
  • India
  • Palghat
  • Govt Model Residental Higher Scondary School - Naduvathapara Kuzhalamannam

Govt Model Residental Higher Scondary School - Naduvathapara Kuzhalamannam The sc

Govt.Model Residential Higher Secondary School Kuzhalmannam was established in 2010 and it is managed by the Scheduled Caste Development Department.It is located in Naduvathapara Perigottukurshi,comes under Kuzhalmannam block of Palakkad district.

A STRONG DEMOCRACY NEEDS  STRONG CONSTITUTION ❤️❤️❤️❤️
26/11/2021

A STRONG DEMOCRACY NEEDS
STRONG CONSTITUTION ❤️❤️❤️❤️

26/11/2021
GMRHSS കുഴൽമന്ദം വീണ്ടും 100 % വിജയം നേടിയിരിക്കുന്നു . 2021-21   അധ്യയന വർഷത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയിരിക്...
15/07/2021

GMRHSS കുഴൽമന്ദം വീണ്ടും 100 % വിജയം നേടിയിരിക്കുന്നു . 2021-21 അധ്യയന വർഷത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയിരിക്കുകയാണ് നമ്മുടെ ടെ MRS... ആകെ 35 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. അതിൽ ഏഴ് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 12 കുട്ടികൾക്ക് 9A+ ഉം കൂടാതെ. 6 കുട്ടികൾക്ക് എട്ട് വിഷയങ്ങളിൽ A+ ഉം നേടാൻ സാധിച്ചു... മികച്ച രീതിയിലുള്ള വിജയമാണ് ഈ വർഷവും കരസ്ഥമാക്കിയിട്ടുള്ളത്. 🌹വിജയികൾക്ക് അഭിനന്ദനങ്ങൾ 🌹🌹

മികവ്‌ 2020 -21ജി എം ആർ എച്ച് എസ് എസ് കുഴൽമന്ദം..
24/02/2021

മികവ്‌ 2020 -21
ജി എം ആർ എച്ച് എസ് എസ് കുഴൽമന്ദം..

06/02/2021

ജി.എം.ആർ.എച്ച്.എസ് എസ്. കുഴൽമന്ദം മികവിലേക്ക് മിഴി തുറക്കുന്നു....

04/02/2021

ജി.എം.ആർ.എച്ച്.എസ് എസ്. കുഴൽമന്ദം മികവിലേക്ക് മിഴി തുറക്കുന്നു.....

04/02/2021

ജി.എം.ആർ.എച്ച്.എസ് എസ്. കുഴൽമന്ദം മികവിലേക്ക് മിഴി തുറക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും മികവിന്റെ കേന്ദ്രമാകുന്നു. ശ്രീ.എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നു അഞ്ചു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച അത്യാധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ ശ്രി. എ.കെ ബാലൻ, ശ്രീ.പ്രൊഫ: രവീന്ദ്രനാഥ്, ശ്രീ. തോമസ് ഐസക് എന്നിവരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ ചടങ്ങിൽ നമ്മുടെ സ്കൂൾ മികവിലേക്ക് മിഴി തുറക്കും ....

02/02/2021

Our Honourable Chief Minister Sri. Pinarayi Vijayan had said that" one of the major promises of the LDF govt was the transformation of the govt schools."

Indeed the promise had been fulfilled.....

ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ കുഴൽമന്ദം  വീണ്ടും വിജയപാതയിൽ....     ഹയർ സെക്കണ്ടറി പരീക്ഷയിൽ രണ്ട് സമ്പൂർണ്ണ A...
15/07/2020

ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ കുഴൽമന്ദം വീണ്ടും വിജയപാതയിൽ....
ഹയർ സെക്കണ്ടറി പരീക്ഷയിൽ രണ്ട് സമ്പൂർണ്ണ A+ ഉൾപ്പെടെ നേടിക്കൊണ്ടാണ് സ്കൂൾ 97% വിജയത്തിലെത്തിയത്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.... പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ രണ്ടാമത്തെ ഹയർ സെക്കണ്ടറി ബാച്ചാണ് ഈ വർഷം മികച്ച നേട്ടത്തോടെ പഠനം പൂർത്തിയാക്കിയത്. കോമേഴ്സ് 100 % വിജയവും സയൻസ് 94% വിജയവും നേടി. അഭിനവ്. പി.ആർ, ശ്രീദേവ് എസ് എന്നീ വിദ്യാർത്ഥികളാണ് സമ്പൂർണ്ണ എ പ്ലസ് നേടിയത്. ഇവർ രണ്ടാം വർഷ പരീക്ഷയിൽ 600/600 മാർക്ക് നേടി എന്നത് വിജയത്തിന്റെ മാധുര്യം കൂട്ടുന്നു. കലാ-കായിക രംഗങ്ങളിലും ശാസ്ത്രോത്സവങ്ങളിലും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മികവു തെളിയിക്കാൻ നമ്മുടെ ഹയർസെക്കണ്ടറി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. പരീക്ഷയിലും അതേ മികവു പുലർത്തി നമ്മുടെ മക്കൾ അഭിമാനമായി മാറി.

ഇത് എം.ആർ.എസ് കുടുംബത്തിന്റെ കൂട്ടായ്മയുടെ വിജയം തന്നെയാണ്. പ്രധാനധ്യാപിക സുധീര ടീച്ചറുടെയും , സീനിയർ സൂപ്രണ്ട് വേലായുധൻ സാറിന്റെയും നേതൃത്വത്തിൽ ഒരൊറ്റ കുടുംബം പോലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ ഒരു പോലെ പ്രവർത്തിക്കുകയും, മുഴുവൻ പി.ടി.എ ഭാരവാഹികളും കൂടെ നിൽക്കുകയും ചെയ്തപ്പോഴാണ് ഈ മിന്നുന്ന ജയം നമുക്ക് സാധ്യമായത്.
സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ കരുത്തോടെ പഠിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്ക് ..... നമ്മുടെ എം ആർ എസിന്റെ മക്കൾക്ക് .... ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ കുഴൽമന്ദം.

SSLC ക്ക് 100 % വിജയം കൈവരിച്ച സ്കൂളുകളെ അനുമോദിക്കുന്നതിൻ്റെ ഭാഗമായി പെരുങ്ങോട്ടു കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ...
09/07/2020

SSLC ക്ക് 100 % വിജയം കൈവരിച്ച സ്കൂളുകളെ അനുമോദിക്കുന്നതിൻ്റെ ഭാഗമായി പെരുങ്ങോട്ടു കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്കൂൾ ഹെഡ്മിസ്ട്രസ്സിനു ട്രോഫി കൈമാറി. ചടങ്ങിൽ മുൻ PTA പ്രസിൻ്റ് ശ്രീ എം.എ ഭാസ്കരൻ സന്നിഹിതനായിരുന്നു. തഥവസരത്തിൽ ഫുൾ A+ ലഭിച്ച കുട്ടികളായ സുധീഷിനും നിധിനും ട്രോഫിയും പാരിതോഷികങ്ങളും കൈമാറി.

ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ കുഴൽ മന്ദം  വീണ്ടും നൂറിന്റെ നിറവിൽ.... എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ട് സമ്പൂർണ്ണ A+ ഉൾപ്പെടെ നേ...
30/06/2020

ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ കുഴൽ മന്ദം വീണ്ടും നൂറിന്റെ നിറവിൽ.... എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ട് സമ്പൂർണ്ണ A+ ഉൾപ്പെടെ നേടിക്കൊണ്ടാണ് സ്കൂൾ 100% വിജയത്തിലെത്തിയത്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.... പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം കലാ-കായിക രംഗങ്ങളിലും ശാസ്ത്രോത്സവങ്ങളിലും ഉപജില്ലയിലെത്തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പരീക്ഷാ വിജയത്തിലും നമുക്കത് ആവർത്തിക്കാൻ കഴിഞ്ഞു. മുഴുവൻ വിദ്യാർത്ഥികളും മികച്ച രീതിയിൽ വിജയം കൈവരിച്ചതിനൊപ്പം സുജീഷ് സി.എസ്, നിധിൻ എൻ.കെ എന്നീ വിദ്യാർത്ഥികൾ സമ്പൂർണ A+ നേടിയെന്നത് എം.ആർ.എസ് കുടുംബത്തിന്റെ കൂട്ടായ്മയുടെ വിജയം തന്നെയാണ്. പ്രധാനധ്യാപിക സുധീര ടീച്ചർ , സീനിയർ സൂപ്രണ്ട് വേലായുധൻ സാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ ഒരു പോലെ പ്രവർത്തിക്കുകയും, എന്തിനും കരുത്തായി പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെ മുഴുവൻ പി.ടി.എ ഭാരവാഹികളും കൂടെ നിൽ ക്കുകയും ചെയ്തപ്പോഴാണ് ഈ മിന്നുന്ന ജയം നമുക്ക് സാധ്യമായത്. ഒന്നിച്ചു നിന്ന ഓരോ ഹൃദയങ്ങൾക്കും ഒരുപാട് സ്നേഹം.... ❤️ ഈ വിജയം നമുക്ക് തുടർന്നും സാധ്യമാകട്ടെ.

വിജയിച്ച നമ്മുടെ മക്കൾക്ക് ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ കുഴൽമന്ദം.

Address

Kuzhalmannam
Palghat

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Govt Model Residental Higher Scondary School - Naduvathapara Kuzhalamannam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share