VaraRuchi-The Legal Corporate Studies

  • Home
  • VaraRuchi-The Legal Corporate Studies

VaraRuchi-The Legal Corporate Studies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VaraRuchi-The Legal Corporate Studies, Education, VaraRuchi, .

01/12/2018

#വരരുചി
വിദ്യാഭ്യാസ സാങ്കേതിക കലാ സാഹിത്യ പഠന കേന്ദ്രം
സംസ്ഥാന വ്യാപകമായി പ്രവർത്തന പരിധി നിശ്ചയിച്ച് നിയമാനുസൃതം രജിസ്റ്റർ ചെയ്ത് ഒറ്റപ്പാലം -മനിശ്ശീരി കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച് പത്തിരിപ്പാല, ഒറ്റപ്പാലം ടൗൺ, വാണിയംകുളം, കല്ലിപ്പാടം, ഷൊർണ്ണൂർ ജംഗ്ഷൻ, MATRIX - അലനല്ലൂർ - എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഒരു പുതിയ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുന്ന യുവജനക്കൂട്ടായ്മയാണ്.

വരരുചിയുടെ പ്രവർത്തന പദ്ധതികൾക്കനുസരിച്ച് പ്രവർത്തന ശൈലിയിൽ അനുകൂലമായ മാറ്റങ്ങൾ പല സമാന്തര സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ളതിനെ ഒരു അംഗീകാരമായി തന്നെയാണ് കാണുന്നത്.
വരരുചിയേ പോലെ, വരരുചിയിലേതു പോലെ, വരരുചി തന്നെ എന്നെല്ലാം മറ്റുള്ളവർ പറയുമ്പോൾ അത് വരരുചിയുടെ അനിഷേധ്യമായ ഒരു മുന്നേറ്റം തന്നെയാണ്.

മേൽ പ്രസ്ഥാവിച്ച സ്ഥലങ്ങളിൽ അല്ലാതെ നിലവിൽ മറ്റെവിടെയും വരരുചിയുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങിയിട്ടില്ല എന്നും, വരരുചിക്ക് ബിസിനസ് പാർട്ണർമാരോ, ഷെയർ ഹോൾഡേഴ്സോ ഇല്ല എന്നും അത്തരം ശ്രമങ്ങൾ അപലപനീയമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സാദ്ധ്യമായ നിയമ സംവിധാനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നതാണെന്നും അറിയിക്കുന്നു.

വരരുചിയേ പോലെയോ, വരരുചിയോടൊത്തോ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് സ്വാഗതം...
വിളിക്കാം :9995675887

23/11/2018

#എന്തിനാടാ_ചക്കരേ
നിങ്ങൾ പഠിക്കാതിരിക്കുന്നത്...!!?

#പഠിക്കാത്തവൻ..!!
.മിക്കയിടങ്ങളിലും പഠിക്കാത്തതിന്റെ പേരിൽ അപഹാസ്യരാകുന്ന സുഹൃത്തുക്കളുണ്ട്..
എന്താ പഠിക്കാത്തതെന്നു ചോദിച്ചാൽ പഠിച്ചിട്ടെന്തിനാന്ന് മറുവാദം പറയും...

എന്നാൽ അവരെല്ലാം നല്ല കഴിവുകളുണ്ടായിട്ടും പിറകിലായവരാണെന്നും കാണാം...

അടിസ്ഥാന പഠനത്തിന്റെ അഭാവം, കുടുംബാന്തരീക്ഷം, മറ്റു സാഹചര്യങ്ങൾ ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ പഠിക്കാത്തവരെ ഉളവാക്കുന്നു...

അൽപ്പം ശ്രദ്ധിച്ചാൽ പലരും ഉന്നത വിജയം കൊയ്യുന്നതു നമുക്കു കാണാം..!

വരരുചിയുടെ പൊതു പരീക്ഷാർത്ഥികൾക്കായുള്ള ഗുരുകുലപഠനശൈലി A+ Hunt CRASH COURSE മിക്കപ്പോഴും ഇത്തരത്തിലുള്ള വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്..!

ഉന്നത വിജയത്തിന്റെ..ജീവിത വിജയത്തിന്റെ നിർണ്ണായക ഘട്ടത്തിൽ SSLC, +1, +2 പരീക്ഷാർത്ഥികൾക്കായുള്ള തീവ്ര പരീക്ഷാ പരിശീലന പരിപാടി ഡിസംബർ ആദ്യം വരരുചിയിൽ ആരംഭിക്കുന്നു.
പ്രവേശനത്തിനും, വിശദവിവരങ്ങൾക്കും 9995675887 എന്ന നമ്പറിലോ ബന്ധപ്പെടുക.

---വരരുചി-------

 #നീറ്റ്_യുജി:  #സംശയങ്ങളും_ഉത്തരങ്ങളും🎓🎯🎓🎯🎓🎯🎓🎯🎓🎯🎓🎯🎓🎯ബിരുദ തലത്തിലുള്ള ദേശീയ മെഡിക്കൽ പൊതുപ്രവേശനപരീക്ഷയായ ‘നീറ്റ്–യുജി’...
11/11/2018

#നീറ്റ്_യുജി: #സംശയങ്ങളും_ഉത്തരങ്ങളും
🎓🎯🎓🎯🎓🎯🎓🎯🎓🎯🎓🎯🎓🎯

ബിരുദ തലത്തിലുള്ള ദേശീയ മെഡിക്കൽ പൊതുപ്രവേശനപരീക്ഷയായ ‘നീറ്റ്–യുജി’ സംബന്ധിച്ച്, ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ചുവടെ.

? കേരളത്തിലെ ആയുർവേദ ബിരുദത്തിലാണു താൽപര്യം. നീറ്റിന് അപേക്ഷിക്കേണ്ടല്ലോ. കേരള എൻട്രൻസ് എഴുതിയാൽ പോരേ ?

ഉ: പോരാ. എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കു പുറമേ കേരളത്തിലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി ബിരുദപ്രവേശനവും നീറ്റ്–യുജി റാങ്ക് നോക്കിയാണ്. കേരളത്തിൽ കഴിഞ്ഞ വർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും മാത്രമാണു ബിരുദതല പ്രഫഷനൽ എൻട്രൻസ് പരീക്ഷയുണ്ടായിരുന്നത്.

? എയിംസ്, ജിപ്മെർ പ്രവേശനത്തിനു വേറെ അപേക്ഷിക്കണമെന്നു കണ്ടു. അത് എപ്പോഴാണ് ? എന്താണ് അവ നീറ്റിൽ പെടാത്തത് ?

ഉ: ഇപ്പറഞ്ഞ മികച്ച രണ്ടു സ്ഥാപനങ്ങളും സ്വന്തമായി എൻട്രൻസ് പരീക്ഷ നടത്തുന്നത് അവ പാർലമെന്റിന്റെ നിയമനിർമാണപ്രകാരം സ്ഥാപിച്ചതെന്ന ന്യായത്തിലാണ്. എയിംസിന്റെ 9 കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരി ആദ്യം പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ വാർഷിക ട്യൂഷൻ ഫീ 1350 രൂപയായിരുന്നു. ജിപ്മെർ വിജ്ഞാപനം മാർച്ചിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം അവിടെ വാർഷിക ട്യൂഷൻ ഫീ 1400 രൂപയായിരുന്നു.

? സർക്കാർ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനല്ലാതെ നീറ്റ് റാങ്കിങ് പ്രയോജനപ്പെടുമോ ?

ഉ: നീറ്റ്–യുജി വഴിയുള്ള ചില അവസരങ്ങൾ: എയിംസ്, ജിപ്മെർ ഒഴികെ ഇന്ത്യയിലെ എല്ലാ കോളജുകളൂം സർവകലാശാലകളും, എംബിബിഎസ്/ ബിഡിഎസ് 15 % അഖിലേന്ത്യ ക്വോട്ട, സംസ്ഥാന സർക്കാർ ക്വോട്ട, കേന്ദ്രീയ സ്ഥാപനങ്ങൾ, കൽപിത സർവകലാശാലകൾ, എൻആർഐ / മാനേജ്മെന്റ് കേന്ദ്രീയ പൂൾ / ന്യൂനപക്ഷ ക്വോട്ട, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, കേന്ദ്ര തൊഴിൽ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇഎസ്ഐ മെഡിക്കൽ കോളജുകൾ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ, 15% വെറ്ററിനറി അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, ആയുഷ് (ആയുർവേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ) ബിരുദകോഴ്സുകൾ. വിദേശ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതയായും നീറ്റ് പരിഗണിക്കും.

? ദേശീയപരീക്ഷയായ നീറ്റ് വഴി പ്രവേശനമാകുമ്പോൾ കേരളത്തിലുള്ള സംവരണാവസരങ്ങൾ നഷ്ടപ്പെടില്ലേ ?

ഉ: ഇല്ല. നീറ്റ് ദേശീയ റാങ്ക്‌ലിസ്റ്റിൽ നിന്ന് കേരളത്തിൽ പ്രവേശനാർഹതയുള്ളവരെ തിരഞ്ഞെടുത്തു സംസ്ഥാന റാങ്ക്‌ലിസ്റ്റുണ്ടാക്കും. ഉദാഹരണത്തിന്, ദേശീയ ലിസ്റ്റിൽ കേരളത്തിലെ പ്രവേശനത്തിനുള്ള കുട്ടികളുടെ ആദ്യറാങ്കുകൾ 8 / 71 / 146 ആണെന്നിരിക്കട്ടെ. സംസ്ഥാന റാങ്ക് ലിസ്റ്റിൽ അവരുടെ റാങ്കുകൾ യഥാക്രമം 1 / 2 / 3 ആയിരിക്കും. തുടർന്ന് ഒരാൾക്ക് അർഹതയുള്ള സംവരണാനുകൂല്യം കിട്ടുകയും ചെയ്യും.

? എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അർഹത കിട്ടാൻ 50–ാം പെർസെന്റൈലിലെ മാർക്കെങ്കിലും (minimum of marks at 50th percentile) വേണമെന്ന് ബുള്ളറ്റിനിലുണ്ട്. ഇത് 50 % മാർക്ക് തന്നെയല്ലേ?

ഉ: അല്ല. വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (%) എന്നു നാം പറയാറുണ്ട്. പക്ഷേ ആ കുട്ടിയുടെ പെർസെന്റൈൽ മറ്റു കുട്ടികളുടെ പ്രകടന‌ത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെർസെന്റൈൽ 65–ാമത്തേത് എന്നു പറഞ്ഞാൽ പരീക്ഷയിൽ മാർക്ക് നേടിയവരിൽ 65 % പേരെക്കാൾ മെച്ചമായിരുന്നു നിങ്ങളുടെ പ്രകടനം എന്നു മനസ്സിലാക്കാം. 50–ാം പെർസെന്റൈലെങ്കിലും വേണമെന്നുള്ളതിനാൽ, റാങ്ക് ലിസ്റ്റിലെ ആദ്യപകുതിയിൽ വരുന്നവർക്കേ പ്രവേശനത്തിന് അർഹതയുള്ളൂ.

? കേരള സിലബസിലാണു പഠിക്കുന്നത്. നീറ്റ് ബുള്ളറ്റിനിലെ സിലബസ് അനുസരിച്ചുള്ള പരീക്ഷയിൽ മോശമാകുമോയെന്നു പേടി. എന്തു ചെയ്യാം ?

ഉ: സിലബസുകൾ തമ്മിൽ പറയത്തക്ക വ്യത്യാസമില്ല. അനാവശ്യ ഭയം ഉപേക്ഷിച്ച് പഠനപരിശീലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നീറ്റിന്റെയും പഴയ ഓൾ ഇന്ത്യ പ്രീമെഡിക്കൽ ടെസ്റ്റിന്റെയും മുൻ ചോദ്യക്കടലാസുകൾ വച്ച് സമയബദ്ധമായി ഉത്തരം അടയാളപ്പെടുത്തി ശീലിക്കുക. ഒരു ചോദ്യവും അതിന്റെ നാലുത്തരവും വായിക്കാനും, ശരിയുത്തരം അടയാളപ്പെടുത്താനും കൂടി ശരാശരി 60 സെക്കൻഡ് മാത്രമേ കിട്ടൂ എന്നതു മനസ്സിൽ വേണം.
Source: Manorama
( )

 #വീണ്ടെടുപ്പ്...!
10/11/2018

#വീണ്ടെടുപ്പ്...!

അപ്രതീക്ഷിത പ്രളയവും,അവിചാരിത അവധി ദിനങ്ങളും,നഷ്ടപ്പെടുത്തിയ പഠനദിനങ്ങളെ വീണ്ടെടുക്കാൻ  #വരരുചി യുടെ പഠനാലയങ്ങളിൽ 2018 സ...
27/08/2018

അപ്രതീക്ഷിത പ്രളയവും,
അവിചാരിത അവധി ദിനങ്ങളും,
നഷ്ടപ്പെടുത്തിയ പഠനദിനങ്ങളെ വീണ്ടെടുക്കാൻ #വരരുചി യുടെ പഠനാലയങ്ങളിൽ 2018 സെപ്റ്റംബർ മുതൽ 2019 മാർച്ച് വരെ നീണ്ടു നിൽക്കുന്ന തീവ്ര പഠന പരീക്ഷാ പരിശീലനം + പ്രവേശനം തുടരുന്നു.
Ph: 9995675887

പ്രത്യേക അറിയിപ്പ്: *5Yr L.LB Entrance Exam കഴിഞ്ഞ് കേരളത്തിലെ ഏത് LAW കോളേജിലും പ്രവേശനത്തിന് ആഗ്രഹിക്കുന്ന / തയ്യാറെടു...
29/07/2018

പ്രത്യേക അറിയിപ്പ്:



*5Yr L.LB Entrance Exam കഴിഞ്ഞ് കേരളത്തിലെ ഏത് LAW കോളേജിലും പ്രവേശനത്തിന് ആഗ്രഹിക്കുന്ന / തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വരരുചിയുടെ ഷൊർണ്ണൂർ പഠനകേന്ദ്രത്തിൽ വച്ച് 2018 ആഗസ്ത് 5 മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും കോളേജ് പ്രവേശനം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ 1st സെമസ്റ്റർ LLB Bridge Course ആരംഭിക്കുന്നതാണ്.

*Subjects (1st Sem)
-----------------------------------
*LAW OF TORTS

*LAW OF CONTRACT 1

*ENGLISH

*MANAGERIAL ECONOMlCS

*BUSINESS ENVIORNMENT

*PRINCIPLES OF MANAGEMENT

For More :9995675887

 #ഇനി  #വിട്ടുവീഴ്ച്ചയെന്തിന്...?
25/05/2018

#ഇനി #വിട്ടുവീഴ്ച്ചയെന്തിന്...?

Address

VaraRuchi

679521

Telephone

9995675887

Website

Alerts

Be the first to know and let us send you an email when VaraRuchi-The Legal Corporate Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share