GHS Nellikkurissi

GHS Nellikkurissi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHS Nellikkurissi, High School, Nellikurussi, Ottapalam.

 #നിറവിൻ്റെ_പാതയിൽ.......... #മികവിൻ്റെ_നിറവിൽ.........
21/06/2024

#നിറവിൻ്റെ_പാതയിൽ..........
#മികവിൻ്റെ_നിറവിൽ.........

 #നിറവിന്റെ_പാതയിൽ.. #മികവിന്റെ_നിറവിൽ...തുടർച്ചയായി ഏറ്റവും കൂടുതൽ കാലം SSLC പരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന പാലക്കാട...
19/05/2023

#നിറവിന്റെ_പാതയിൽ..
#മികവിന്റെ_നിറവിൽ...

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം SSLC പരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന പാലക്കാട് ജില്ലയിലെ ഏക സർക്കാർ പൊതുവിദ്യാലയമെന്ന ചരിത്രനേട്ടത്തിന്റെ വിജയവീഥിയിൽ ഗവ.ഹൈസ്കൂൾ, നെല്ലിക്കുറിശ്ശി. തുടർച്ചയായ 11-ാം വർഷവും നമ്മുടെ കുട്ടികൾ നാടിന്റെ അഭിമാനമായി മാറി.

മുഴുവൻ വിഷയങ്ങൾക്കും A+ നേടി കുമാരി.മേഘയും വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

വിജയികൾക്കും വിജയ ശിൽപികൾക്കും അഭിനന്ദനങ്ങൾ....

PTA & Staff

 #നിറവിൻ്റെ_പാതയിൽ.. #മികവിൻ്റെ_നിറവിൽ..
23/04/2021

#നിറവിൻ്റെ_പാതയിൽ..
#മികവിൻ്റെ_നിറവിൽ..

05/04/2019
welcome all....
28/03/2019

welcome all....

 #സുരീലിഹിന്ദി....ഹിന്ദി പഠനം എളുപ്പമാക്കാനുള്ള സർക്കാർ പരിപാടിയായ സുരീലിഹിന്ദി ബി.ആർ.സി. തല ട്രൈഔട്ട് ക്ലാസ് നെല്ലിക്കു...
19/01/2019

#സുരീലിഹിന്ദി....

ഹിന്ദി പഠനം എളുപ്പമാക്കാനുള്ള സർക്കാർ പരിപാടിയായ സുരീലിഹിന്ദി ബി.ആർ.സി. തല ട്രൈഔട്ട് ക്ലാസ് നെല്ലിക്കുറിശി ഗവ.ഹൈസ്കൂളിൽ 2019 ജനുവരി 18, 19 തിയതികളിൽ നടന്നു. ട്രൈ ഔട്ട് ക്ലാസിന്റെ ഉദ്ഘാടനം നെല്ലിക്കുറിശി ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.ജയശ്രി ടീച്ചർ നിർവ്വഹിച്ചു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് മുപ്പതോളം അധ്യാപകർ പങ്കെടുത്തു. ആർ.പി. ശ്രീമതി.സുജാത ടീച്ചർ ക്ലാസെടുത്തു. ശിൽപശാലയിൽ തയ്യാറാക്കിയ പഠനോപകരണങ്ങൾ പങ്കെടുത്ത അധ്യാപകർക്ക് വിതരണം ചെയ്തു. ബി.ആർ.സി.യിൽ നിന്നും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.പി.എം.ശങ്കരനാരായണൻ മാസ്റ്റർ, ശ്രീമതി. ബീന ടീച്ചർ, ശ്രീമതി. ജയശ്രി ടീച്ചർ എന്നിവർ പങ്കെടുത്തു.

GHS Nellikkurissi..46th Annual Day Celebrations...2019 January 5...
08/01/2019

GHS Nellikkurissi..
46th Annual Day Celebrations...
2019 January 5...

പ്രകൃതി മനോഹരി...
04/08/2018

പ്രകൃതി മനോഹരി...

06/04/2018

മാത് സ് മെരിറ്റ് ടാലന്റ് സേർച്ച് (MMTC) പരീക്ഷയിൽ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി "കുമാരി.എൻ.കെ.റിസ് വാന"ക്ക് ഒരായിരം അഭിനന്ദനങ്ങൾ...

നമ്മുടെ സ്കൂളിൽ നിന്നും 20.2.2018ന് നടത്തിയ പഠന വിനോദയാത്ര കുട്ടികൾക്ക് ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിരുന്നു. ചരിത്ര പൈ...
28/02/2018

നമ്മുടെ സ്കൂളിൽ നിന്നും 20.2.2018ന് നടത്തിയ പഠന വിനോദയാത്ര കുട്ടികൾക്ക് ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിരുന്നു. ചരിത്ര പൈതൃകങ്ങളുടെ സംരക്ഷണവും നവോത്ഥാനത്തിന്റെ ചരിത്രവഴികളും മനസ്സിലാക്കാൻ സഹായകരമായിരുന്നു കുഞ്ചന്റെ നാട്ടിൽ നിന്നും ടിപ്പുവിന്റെ കോട്ടയിലേക്ക് നടത്തിയ യാത്ര. കിടങ്ങ്, കോട്ടവാതിൽ, കോട്ടമതിൽ, കോട്ടകൊത്തളങ്ങൾ തുടങ്ങി അന്നത്തെ കാലത്ത് രാജാവിനെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ ഒരുക്കിയ സന്നാഹങ്ങൾ കുട്ടികൾ മനസ്സിലാക്കി. ടിപ്പുവിന്റെ കോട്ടക്കകത്തെ ഹനുമാൻ പ്രതിഷ്ഠ കുട്ടികളിൽ കൗതുകത്തോടൊപ്പം മതമൈത്രിയുടെ സന്ദേശവും ഉണർത്തി. നിലത്തു കൂടി പതിഞ്ഞു വളരുന്ന ശിഖരങ്ങളോടുകൂടിയ മാവ് അവരിൽ ആശ്ചര്യമുളവാക്കി. ജില്ലാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ സിവിൽ സ്റ്റേഷൻ കുട്ടികൾ ആദ്യമായി കണ്ടു.

ശേഷം വിനോദ കേന്ദ്രമായ ഫാന്റസി പാർക്കിലേക്കായിരുന്നു യാത്ര. വിവിധ തരം റൈഡുകളിൽ കുട്ടികൾ യഥേഷ്ടം കളിച്ചുല്ലസിച്ചു.

അവിടെ നിന്നും സംഘം മലമ്പുഴയിലെ അക്വേറിയം സന്ദർശിച്ചു. പുതുക്കിയ അക്വേറിയത്തിലെ പലവർണങ്ങളിലും തരങ്ങളിലുമുള്ള മത്സ്യങ്ങൾ കുട്ടികൾക്ക് നവ്യാനുഭവം നൽകി. സ്നേക്ക് പാർക്കിലെ സന്ദർശനം കുട്ടികൾക്ക് വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെക്കുറിച്ച് മനസ്സിലാക്കാൻ സഹായകമായി. മലമ്പാമ്പിനെയും രാജവെമ്പാലയെയും മറ്റും അവർ തെല്ലൊരമ്പരപ്പോടെയാണ് കണ്ടത്.

മലമ്പുഴ ഉദ്യാനത്തിൽ അൽപം കളിക്കും വിശ്രമത്തിനും ശേഷം ഉദ്യാനത്തിൽ നടന്ന് കാഴ്ചകൾ ആസ്വദിച്ചു. തൂക്കുപാലം, യക്ഷിപ്പാർക്ക്, നന്ദിപ്പാർക്ക്, ഗ്ലോബ്, ബോട്ടിംഗ് യാർഡ് മുതലായവ നിരീക്ഷിച്ച ശേഷം കുട്ടികൾ ഡാമിനു മുകളിലേക്ക് കയറി. MWL എന്ന എഴുത്താണ് അവരിൽ ആദ്യം ജിജ്ഞാസയുണർത്തിയത്. ഡാം ഷട്ടറുകളും അവ തുറക്കുന്ന വിധങ്ങളുമെല്ലാം അവർ കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കി.

ഏതാണ്ട് 7:45ന് തിരിച്ചെത്തിയ യാത്ര കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരുന്നു..

Address

Nellikurussi
Ottapalam
679511

Website

Alerts

Be the first to know and let us send you an email when GHS Nellikkurissi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category