21/06/2026
നമ്മുടെ വിദ്യാർത്ഥികളെ ഭാവിയിലെ സാങ്കേതിക ലോകത്തിന്റെ വെല്ലുവിളികളും അവസരങ്ങളും നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ RVSMHSS, പ്രയാർ സ്കൂളിലെ കുട്ടികൾക്കായി
"Tech Titans Junior" എന്ന സാങ്കേതികവിദ്യാധിഷ്ഠിത ഓൺലൈൻ പഠന പരിപാടി ആരംഭിക്കുന്നു.
അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിപാടിയിലൂടെ സാങ്കേതിക വിദ്യയുടെ അടിസ്ഥാനങ്ങളും നൂതന സാധ്യതകളും പരിചയപ്പെടുത്തുന്നതോടൊപ്പം, സൃഷ്ടിപരമായ കഴിവുകളും ഡിജിറ്റൽ നൈപുണ്യങ്ങളും വളർത്തുന്നതിന് അവസരവും ലഭ്യമാക്കുകയാണ് ലക്ഷ്യം
പരിശീലന വിഷയങ്ങൾ:
✅ Artificial Intelligence (AI)
✅ Video Editing
✅ Poster & Graphic Design
✅ Digital Content Creation
✅ Presentation Skills
✅ Cyber Safety & Digital Citizenship
✅ Emerging Technologies
✅ Creative Thinking & Innovation
പരിപാടിയുടെ പ്രത്യേകതകൾ:
🌟 പ്രതിവാര ഓൺലൈൻ ക്ലാസുകൾ
🌟 പ്രായോഗിക പഠന പ്രവർത്തനങ്ങൾ
🌟 വിവിധ മേഖലകളിലെ വിദഗ്ധരുടെ സംവാദങ്ങൾ
🌟 ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ
🌟 വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ
ക്ലാസ് സമയം: എല്ലാ വെള്ളിയാഴ്ചയും രാത്രി 7.30 മുതൽ 8.30 വരെ
ഉദ്ഘാടകൻ
Mr. Christy Peter
Global Head – Operations Engineering & Transformation, Allianz
നമ്മുടെ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തി, ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്ന ഈ സംരംഭത്തിന് ഉദ്‌ഘാടനവും ആദ്യ ക്ലാസും നയിച്ചത് ബഹുമാന്യനായ Allianz Global Head Operations Engineering and Transformation, Mr Christy peter ആണ്. online തുടങ്ങിയ ഈ പ്രോഗ്രാമിൽ Hm, Asha R PTA പ്രസിഡന്റ് ശ്രീ ഷാജഹാൻ, PTA വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി, S ശ്രീകുമാർ ഇവർ പങ്കെടുത്തു