DR P K Rajan Memorial Campus Nileswaram

DR P K Rajan Memorial Campus Nileswaram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DR P K Rajan Memorial Campus Nileswaram, Educational Research Center, PALATHADAM, Nileswaram.

19/06/2025
ഏവർക്കും സ്വാഗതംകണ്ണൂർ സർവകലാശാലയുടെ മുഖ്യ ശില്പി ഡോ.പി.കെ.രാജന്റെ ഓർമ്മയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ ഡോ.പി.കെ.രാജ...
25/06/2024

ഏവർക്കും സ്വാഗതം
കണ്ണൂർ സർവകലാശാലയുടെ മുഖ്യ ശില്പി ഡോ.പി.കെ.രാജന്റെ ഓർമ്മയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ ഡോ.പി.കെ.രാജൻ സ്മാരക സാഹിത്യ അവാർഡ് സമർപ്പണം(2023 ) നാളെ മലയാള വിഭാഗത്തിൽ വച്ച് നടക്കുന്നതാണ്. സർവകലാശാലയുടെ ബഹു. സിൻഡിക്കേറ്റംഗം ഡോ.എ.അശോകൻ യുവ എഴുത്തുകാരൻ മൃദുൽ വി.എം. ന് അവാർഡ് തുകയും പ്രശസ്തിപത്രവും കൈമാറും. പ്രസ്തുത ചടങ്ങിൽ ഇ.പി.രാജഗോപലൻ മാഷ് അനുസ്മരണ പ്രഭാഷണം നിർവഹിക്കും .തുടർന്നുള്ള പാനൽ ചർച്ചയിൽ കെ.വി. മണികണ്ഠദാസ് , ജെബിൻ മഠത്തിൽ, അമൽ രാജ് പാറമ്മേൽ , സുഹൈല ബി എന്നിവർ പങ്കെടുക്കും കൃഷ്ണദാസ് പി ചർച്ച നയിക്കും

കണ്ണൂർ സർവകലാശാല മലയാളവിഭാഗം ഫോക്കസ് പുൾ ഫിലിം ക്ളബ്ബ്, ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരം, കേരള സംസ്ഥാന ചലച്ചിത...
06/03/2023

കണ്ണൂർ സർവകലാശാല മലയാളവിഭാഗം ഫോക്കസ് പുൾ ഫിലിം ക്ളബ്ബ്, ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ Behind d Screen എന്ന പേരിൽ ത്രിദിന ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 8,9,10 തീയതികളിലായിട്ടാണ് ശില്പശാല ആസൂത്രണം ചെയ്തിട്ടുള്ളത്. 08.03.2023 ബുധനാഴ്ച്ച രാവിലെ ചലച്ചിത്രസംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ശ്രീ.മനോജ് കാന ശില്പശാല ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള സെഷനുകളിൽ വിനോയ് തോമസ് (തിരക്കഥ), രതീഷ് ബാലകൃഷ്ണ പൊതുവാൾ (സംവിധാനം), വിനോദ്‌ സുകുമാരൻ(എഡിറ്റിങ്), രംഗനാഥ് രവി( സൗണ്ട് ഡിസൈനിംഗ്), വിനോദ് ഇല്ലമ്പള്ളി( സിനിമാറ്റോഗ്രഫി), അനുമോൾ (അഭിനയം) എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്യും. കേരളത്തിലുടനീളമുള്ള വ്യത്യസ്ത കോളെജ്/ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഡെലിഗേറ്റുകളായി പങ്കെടുക്കുന്നു. നിർമ്മാല്യം, ചിദംബരം, വിധേയൻ എന്നീ സിനിമകളുടെ സ്ക്രീനിംഗ് ഉണ്ടായിരിക്കും.

ഡോ.പി.കെ.രാജൻ സ്മാരക സാഹിത്യ പുരസ്കാരം സമർപ്പിച്ചു   കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ മലയാള വിഭാഗത്തിൻ...
01/11/2022

ഡോ.പി.കെ.രാജൻ സ്മാരക സാഹിത്യ പുരസ്കാരം സമർപ്പിച്ചു
കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ മലയാള വിഭാഗത്തിൻ്റെയും ഭരണഭാഷാ സമിതിയുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാവാരാഘോഷത്തിൻ്റെ ഉദ്ഘാടന സമ്മേളനവും ഇന്ന് രാവിലെ 10.30 മണിക്ക് നടന്നു.സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ.ജോസ് ഉദ്ഘാടനം ചെയ്തു. സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ഡോ.ടി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു.പ്രസ്തുത സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലറുടെ ഓർമ്മയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ ഡോ.പി.കെ.രാജൻ സ്മാരക സാഹിത്യ പുരസ്കാരം കവി വീരാൻ കുട്ടിക്ക് സമർപ്പിച്ചു. ഓരോ വർഷവും മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സർഗാത്മക രചനകളിൽ നിന്ന് വിദ്യാർഥികളുടെ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കുന്നത് എന്നത് അവാർഡിൻ്റെ മാറ്റുകൂട്ടുന്നു. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കപ്പെട്ട വീരാൻ കുട്ടിയുടെ 'കറുപ്പ് 'എന്ന കവിതയാണ് ഈ പ്രാവശ്യത്തെ പുരസ്കാരം നേടിയത്. 5001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. അതിനോടൊപ്പം തന്നെ ഒന്നാം വർഷം എം.എ. മലയാളം വിദ്യാർത്ഥികൾ തയ്യാറാക്കിയ കോങ്കണ്ണ് കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. മാസിക പൂർണ്ണമായും മലയാള ലിപിയിൽ തയ്യാറാക്കിയതാണ്.പുറമേ അക്കങ്ങൾ, ചിഹ്നനങ്ങൾ എന്നിവയും മലയാളത്തിലാണ്. മാസികയുടെ പ്രകാശനം ശ്രീ.വീരാൻ കുട്ടി നിർവഹിച്ചു. അനുവിന്യ ഏറ്റുവാങ്ങി.ഉദ്ഘാടന സമ്മേളനത്തിൽ മലയാള വിഭാഗം മേധാവി ഡോ.റീജ വി., ഡോ. പ്രീതി, ശ്രീരാജ് ഫാതിമത് റിസ്വാന, രേവതി വിജയൻ, ഡോ.അബ്ദുൾ റഫീക് എന്നിവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. .

*കണ്ണൂർ സർവകലാശാല മലയാള വിഭാഗം**നവ സമീപനങ്ങളും സങ്കല്പനങ്ങളും*വെബ് ലെക്ചർ സീരീസ് 2ലെക്ചർ 2* ഡോ.കവിത ബാലകൃഷ്ണൻ** കാഴ്ച, ക...
08/09/2021

*കണ്ണൂർ സർവകലാശാല മലയാള വിഭാഗം*

*നവ സമീപനങ്ങളും സങ്കല്പനങ്ങളും*

വെബ് ലെക്ചർ സീരീസ് 2

ലെക്ചർ 2
* ഡോ.കവിത ബാലകൃഷ്ണൻ*

* കാഴ്ച,
കാഴ്ച്ചപ്പാടാകുന്നതെങ്ങനെ?*

ഇന്ന് * രാവിലെ * 10.30

ഗൂഗിൾ മീറ്റ് ലിങ്ക്👇
https://meet.google.com/vwr-resp-rgd

  Kerala Research Scholar Association..
09/08/2021

Kerala Research Scholar Association..

28/07/2021

*ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക; പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും*
*____________________________*


ക​ണ്ണൂ​ര്‍: ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും. ജ​ര്‍​മ​നി​യി​ലെ യൂ​റോ​പ്യ​ന്‍ സ​യ​ന്‍​സ് ഇ​വാ​ല്യു​വേ​ഷ​ന്‍ സെന്‍റ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ര്‍​വ​ക​ലാ​ശാ​ല പ​ദ​വി​യി​ലാ​ണ്​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും ഇ​ടം​പി​ടി​ച്ച​ത്.

ഗ​വേ​ഷ​ണ മി​ക​വ്, പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, അ​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും പ​ത്ത് അ​ധ്യാ​പ​ക​രാ​ണ് ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ലി​ടം പി​ടി​ച്ച​ത്.ഡോ. ​കെ.​പി. സ​ന്തോ​ഷ് (ഫി​സി​ക്സ് വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ചു), ഡോ. ​ബൈ​ജു വി​ജ​യ​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. എ. ​സാ​ബു (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. സ​ദാ​ശി​വ​ന്‍ ചെ​റ്റ​ല​ക്കോ​ട്ട് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​ഷി​മ പി. ​ദാ​മോ​ദ​ര​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. അ​നൂ​പ് കു​മാ​ര്‍ കേ​ശ​വ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​സൂ​ര​ജ് എം. ​ബ​ഷീ​ര്‍ ( മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി ആ​ന്‍​ഡ് ജെ​ന​റ്റി​ക്സ്), പ്ര​ഫ. എ​സ്. സു​ധീ​ഷ് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. പി.​കെ. പ്ര​സാ​ദ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്) എ​ന്നി​വ​രാ​ണി​വ​ര്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഡോ. ​കെ.​പി. സ​ന്തോ​ഷാ​ണ്.

ഗ​വേ​ഷ​ക​രാ​യ അ​ധ്യാ​പ​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ എ​ണ്ണം, ഗു​ണ​നി​ല​വാ​രം, സൈ​റ്റേ​ഷ​ന്‍ (എ​ത്ര​പേ​ര്‍ പ​ഠ​ന​ങ്ങ​ള്‍​ക്കു​പ​യോ​ഗി​ച്ചു) എ​ന്നി​വ​ക്ക് 'എ​ച്ച്‌ ഇ​ന്‍​ഡ​ക്സ്'​എ​ന്ന രീ​തി​യി​ല്‍ മാ​ര്‍​ക്ക് ന​ല്‍​കി​യാ​ണ് മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

എം ബി എ പ്രവേശന നടപടികൾ ആരംഭിച്ചുകണ്ണൂർ: സർവ്വകലാശാലാ എംബിഎ ഡിഗ്രി ക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. അപേക്ഷകൾ ഓൺ ലൈൻ ആയാണ്...
25/07/2021

എം ബി എ പ്രവേശന നടപടികൾ ആരംഭിച്ചു

കണ്ണൂർ: സർവ്വകലാശാലാ എംബിഎ ഡിഗ്രി ക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. അപേക്ഷകൾ ഓൺ ലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ബിരുദത്തിൽ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എന്നാൽ അവസാന വർഷ ഡിഗ്രി പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അഡ്മിഷൻ സൂപ്പർവൈസറി നടത്തുന്ന കെ മാറ്റ്, കാറ്റ്, സിമാറ്റ് എന്നിവയിൽ ഏതെങ്കിലും പരീക്ഷ യുടെ മാർക്ക് മാനദണ്ഡമാണ്.
സർവ്വകലാശാല യുടെ പാലയാട്, മാങ്ങാട്ടുപറമ്പ, പറശ്ശിനിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് കോഴ്സ് ഉള്ളത്.
കോവിഡ് കാലമായിട്ടുകൂടെ ഇവിടെ ന്നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ബൈജൂസ്, ഏർണസ്റ്റ് &യംങ്ങ്, ഏച്ച് സി എൻ ടെക്നോളജി,ഒറാക്കിൾ, ഡെക്കാത്തിലോൺ എന്നീ ബഹുരാഷ്ട്ര കമ്പനികളിൽ ജോലിക്ക് അർഹത നേടിയിട്ടുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർവ്വകലാശാല പാലയാട് കാമ്പസ്സിൽ ഇൻക്യബേഷൻ സെന്റർ പ്രവർത്തിക്കുന്നു.
യുജിസി യുടെ നാക്ക് സന്ദർശനവുമായി ബന്ധപ്പെട്ട് എംബിഎ കോഴ്സ് സിലബസ് കാലഘട്ടത്തിനനുസരിച്ചുള്ള പാഠൃവിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു. പഠനം ഓൺ ലൈനിൽ ആണെങ്കിലും, കഴിഞ്ഞ തവണ മൂന്ന് മാസത്തോളം ഓഫ്‌ലൈൻ സൗകര്യവും സർവ്വകലാശാല ഒരുക്കിയിരുന്നു. മറ്റിടങ്ങളിൽ നിന്നും വൃതൃസ്തമായി പരീക്ഷകൾ മുഴുവൻ
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഓഫ്‌ലൈനിൽ നടക്കുന്നത് കണ്ണൂർ സർവ്വകലാശാലാ എംബിഎ കോഴ്സിൻറെ സ്വീകാരൃത രക്ഷിതാക്കളിൽ വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
കോഴ്സിന് 26, തിങ്കളാഴ്ചവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റ് www.kannuruniversity.ac.in ൽ ലഭൃമാണ്

Address

PALATHADAM
Nileswaram
671314

Telephone

9847005990

Website

Alerts

Be the first to know and let us send you an email when DR P K Rajan Memorial Campus Nileswaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share