05/11/2025
രക്ഷാകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ചരിത്രമായി വിക്ടറി കോളേജ് കേരള പിറവി മെഗാ ക്വിസ് മത്സരം.....
ബഹുമാന്യരെ,
നിലമേലിന്റെ അദ്ധ്യാപക, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ ആദരണീയരായ ശ്രീ. സൈനുല്ലാബ്ദീൻ സാറിന്റെയും , എം ജി ബാലകൃഷ്ണൻ നായർ സാറിന്റെയും,
നിലമേൽ MMHS സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി റിയാസ് മുരുക്കുമണിന്റെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും ട്രോഫിയും അടക്കം 4, 5 സ്ഥാനങ്ങളും, സ്കൂൾ ഓവറോൾ ഉൾപ്പടെ മികച്ച സമ്മാനങ്ങൾ നൽകി കൊണ്ട് നടത്തിയ ക്വിസ് പ്രോഗ്രാം വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഈ പരിപാടിയുടെ ഉദ്ഘാടനം MMHSS മുൻ ഹെഡ് മാസ്റ്ററും, വിക്ടറി കോളേജ് സ്ഥാപക പ്രിൻസിപ്പാളും, നിലവിൽ വിക്ടറി കോളേജ് രക്ഷാധികാരിയുമായ
ശ്രീ. ഗംഗാധര തിലകൻ സാർ നിർവ്വഹിച്ചു.
തിലകൻ സാറിന്റെ പ്രിയ ശിഷ്യനും കടയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹെഡ്മാസ്റ്ററുമായ ബഹുമാനപ്പെട്ട ശ്രീ വിജയകുമാർ സാർ വീഡിയോ പ്രസന്റേഷൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
വിക്ടറി കോളേജ് പ്രിൻസിപ്പാൾ ശ്രീ. എസ്. എൽ. സുജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ ശ്രീ ഗിരീഷ് സ്വാഗതം പറഞ്ഞു. സമ്മാനദാന ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയ ചടയമംഗലം എസ്. ഐ. ശ്രീ. പ്രദീപ് സാറിനെ ആയൂർ മാർത്തോമാ സ്കൂൾ അധ്യാപകനായ ശ്രീ. അരുൺകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീ ജിഹാൻ നന്ദി രേഖപ്പെടുത്തി.
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ഏവരുടെയും പ്രശംസ നേടിയ ക്വിസ് പ്രോഗ്രാം നയിച്ചത് ശ്രീ. അജയകുമാർ സാർ ആയിരുന്നു.
160 ഓൺലൈൻ രജിസ്ട്രേഷൻ നടന്ന പരിപാടിയിൽ 141 വിദ്യാർത്ഥികൾ പങ്കെടുത്തു.
അക്ഷരാർത്ഥത്തിൽ ബംഗ്ലാകുന്നിനെ ഉത്സവ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ ഈ ക്വിസ് പ്രോഗ്രാമിന്റെ വിജയത്തിൽ പങ്കാളികളായ ഏവർക്കും നന്ദി രേഖപെടുത്തുന്നു. വിക്ടറി കോളേജ് സമാന്തര വിദ്യാഭ്യാസ രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്.