07/06/2026
പരിസ്ഥിതി ദിനാചരണം
മമ്പാട് : എം ഇ എസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ അനീഷ സിദ്ധീഖ് ഫല വൃക്ഷ തൈ നട്ടു കൊണ്ട് ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എടവണ്ണ റെയ്ഞ്ച് ഓഫീസർ മുബഷിർ മുഖ്യാതിഥിയായിരുന്നു. വിദ്യാലയത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എൻ എസ് എസ് , എസ് പി സി , ജെ ആർ സി, റേഞ്ച് റോവർ, ഗൈഡ്‌സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മുപ്പതോളം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ അൻവർഷാ അമ്പാടൻ അധ്യക്ഷത വഹിച്ചു. എസ് എം സി സെക്രട്ടറി ഇ പി ഉബൈദുള്ള, ട്രഷറർ അബ്ദുറഹ്മാൻ, കെ ടി അബ്ദുള്ളകുട്ടി, വാർഡ് മെമ്പർ മുസ്തഫ, സ്‌കൂൾ പ്രിൻസിപ്പൽ ഇ ഉണ്ണിമമ്മദ്, പ്രധാനധ്യാപകൻ കെ യാസിർ , സ്റ്റാഫ് സെക്രട്ടറി എ പി മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.