Malayalam Department MES Mampad College

Malayalam Department MES Mampad College MES മമ്പാട് കോളേജ് മലയാള വിഭാഗം

മലയാളഭാഷ ദിനാഘോഷവും ഭരണഭാഷ വാരാചരണവും
03/11/2025

മലയാളഭാഷ ദിനാഘോഷവും ഭരണഭാഷ വാരാചരണവും

ബഷീർ അനുസ്മരണംബഷീർ ഉണ്ടായിരുന്നെങ്കിൽ ഭരണകൂട ഫാസിസത്തിനെതിരെ പൊരുതുമായിരുന്നു: പി കെ പാറക്കടവ്==========================...
07/07/2024

ബഷീർ അനുസ്മരണം
ബഷീർ ഉണ്ടായിരുന്നെങ്കിൽ
ഭരണകൂട ഫാസിസത്തിനെതിരെ പൊരുതുമായിരുന്നു: പി കെ പാറക്കടവ്

==========================

മമ്പാട്: ഒരു പ്രത്യേക മതവിഭാഗത്തിനെ ഉന്നം വച്ചുകൊണ്ട് ഇന്നത്തെ ഭരണകൂടം ചെയ്ത് വെയ്ക്കുന്ന നെറികേടുകൾക്കെതിരെ ബഷീർ ജീവിച്ചിരുന്നെങ്കിൽ പേന കൊണ്ട് പൊരുതിയേനെ എന്ന് എഴുത്തുകാരൻ പി. കെ പാറക്കടവ്. എം ഇ എസ് മമ്പാട് കോളേജ് സംഘടിപ്പിച്ച “വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന്: ബഷീർ അനുസമരണം” പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് തേർവാഴ്ചയ്ക്കെതിരെ എഴുത്ത് കൊണ്ട് സമരം ചെയ്തതിന് ജയിലിലടയ്ക്കപ്പെട്ട ബഷീർ ഇന്നത്തെ അവസ്ഥയിൽ അസ്വസ്ഥനാവുക സ്വാഭാവികം. സാഹിത്യകാരൻ എന്നതിനപ്പുറം ജയിലറയും തന്റെ എഴുത്ത് പുരയാക്കി മാറ്റിയ ബഷീറിനെ ഓർത്തെടുക്കുമ്പോൾ ഇത് പറയാതെ വയ്യ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരീയത്തും ചെല കൊസ്രകൊള്ളികളും എന്ന ബഷീർ - കാരശ്ശേരി അഭിമുഖം ഖത്തറിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രസക്ത ഭാഗങ്ങൾ സെൻസർ ചെയ്തിരുന്നു. ഇത് പാറക്കടവ് ബഷീറിനെ അറിയിക്കുകയും അഭിമുഖത്തിന്റെ യഥാർത്ഥ പതിപ്പ് ബഷീർ കൈയൊപ്പ് പതിപ്പിച്ച് പാറക്കടവിന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ പതിപ്പ് മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം സദസ്സിന് മുമ്പിൽ പ്രദർശിപ്പിച്ചതും ഏറെ കൗതുകം ഉണർത്തി. ബേപ്പൂരിലേക്ക് ബഷീറിനെ കാണാൻ നടന്ന് പോയതും, ബഷീറുമായുള്ള സൗഹാർദ്ദ സംഭാഷണങ്ങളും പാറക്കടവ് ഓർത്തെടുത്ത് സംസാരിച്ചു.
മമ്പാട് കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗം, മലയാള വേദി, സെൻട്രൽ ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. മൻസൂർ അലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൈന ഉമൈബാൻ, മുഹമ്മദ് സജീർ, അൻസൽ, ആൻഷി എന്നിവർ സംസാരിച്ചു.

വായന പക്ഷാചരണം
19/06/2024

വായന പക്ഷാചരണം

09/05/2024
എം ഇ എസ് മമ്പാട് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എഴുത്തുകാർ ഇന്ന് കോളേജിലെത്തി...ഇനിയും ഒരുപാടു പേരുണ്ടാവാം. ശ്രദ്ധയിൽ പ...
03/11/2023

എം ഇ എസ് മമ്പാട് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എഴുത്തുകാർ ഇന്ന് കോളേജിലെത്തി...
ഇനിയും ഒരുപാടു പേരുണ്ടാവാം. ശ്രദ്ധയിൽ പെടുന്നവർ അറിയിക്കണേ...

നില്ക്കുന്നവർ നിയുക്ത യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ നിഹ, രാജേഷ് മോൻജി, അബ്ദുള്ളക്കുട്ടി എടവണ്ണ, ഹക്കീം ചോലയിൽ, ക്ഷേമ കെ തോമസ്, ഡോ. കനകലത പി.കെ, സഫിയ മുഹിയുദ്ദീൻ, ഷാമി കുഞ്ഞിപ്പേരി, രാഹുൽ മണപ്പാട്ട്, മരിയ റോസ് ഡോ. ശ്രീജ പി വി
ഇരിക്കുന്നവർ പ്രൊഫ. എസ്. ലൈല ബീവി, ചെള്ളി പുതുക്കോട്, വി പി ഷൗക്കത്തലി, മുസഫർ അഹമ്മദ്, കോളേജ് പ്രിൻസിപ്പൽ ഡോ. മൻസൂർ പി പി, മനോജ്‌മെന്റ് സെക്രട്ടറി പ്രൊഫ. ഓ പി അബ്ദുറഹ്മാൻ, നൗഷാദ് അരീക്കോട്, റഹ്മാൻ കിടങ്ങയം, ബഷീർ ചുങ്കത്തറ, ഷംല പി തങ്ങൾ

വായനോത്സവം 2023
19/06/2023

വായനോത്സവം 2023

എം.ഇ.എസ് മമ്പാട് കോളേജിലെ ആദ്യ മലയാള അധ്യാപകനും സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായിരുന്ന പ്രൊഫ. സി.വി.എന്‍ നമ്പൂതിരിയ...
03/05/2023

എം.ഇ.എസ് മമ്പാട് കോളേജിലെ ആദ്യ മലയാള അധ്യാപകനും സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായിരുന്ന പ്രൊഫ. സി.വി.എന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.

ആത്മകഥ/ജീവചരിത്ര ഗ്രന്ഥങ്ങൾക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്.
2013 ജനുവരി ഒന്നിനു ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ആത്മകഥ/ജീവചരിത്രഗ്രന്ഥങ്ങളാണ് അയയ്‌ക്കേണ്ടത്.
ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും വായനക്കാർക്കും പുസ്തകങ്ങള്‍ അയയ്ക്കാം. പുരസ്‌കാരസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പുസ്തകങ്ങളുടെ മൂന്നു കോപ്പിവീതം

കണ്‍വീനര്‍, പ്രൊഫ.സി.വി.എന്‍ പുരസ്‌കാര സമിതി, എം.ഇ.എസ് മമ്പാട് കോളേജ്, മമ്പാട് കോളേജ് പി.ഒ., മലപ്പുറം -676542 എന്ന വിലാസത്തില്‍ 2023 മെയ് 31നകം ലഭിക്കേണ്ടതാണ്.

പ്രൊഫ.സി.വി.എൻ പുരസ്കാര സമർപ്പണം
29/08/2022

പ്രൊഫ.സി.വി.എൻ പുരസ്കാര സമർപ്പണം

21/07/2022

ബഷീർ അനുസ്മരണം

Address

Mampad College
Nilambur
676542

Telephone

+919747114155

Website

Alerts

Be the first to know and let us send you an email when Malayalam Department MES Mampad College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Malayalam Department MES Mampad College:

Shortcuts

Share

Category