19/06/2026
വായനദിനത്തിൽ ആഡിയോബുക്ക് പ്രകാശനം
സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും എഴുത്തുകാരുമായ പി.കെ.സുധിയും ഡോ.ഷിജൂഖാനും ചേർന്ന് 'തളിരേ മകനേ' എന്ന ആഡിയോബുക്ക് പ്രകാശനം ചെയ്തു. വെള്ളനാട് (GKSGV&HSS) സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവി ഗോവിന്ദാണ് ആഡിയോബുക്ക് തയ്യാറാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് രചിച്ച 'തളിരേ മകനേ' എന്ന പരിസ്ഥിതി കഥാചിത്രപുസ്തകം ജൂൺ 5ന് പൂർവ്വവിദ്യാർത്ഥികളായ ജീജോകൃഷ്ണൻ, ജനാർദ്ദനൻ പോറ്റി എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. ഈ ഡിജിറ്റൽ പുസ്തകത്തിന് ശബ്ദം നൽകി വീഡിയോ രൂപത്തിലേക്കു മാറ്റിയത് വൈഷ്ണവിയായിരുന്നു. വൈഷ്ണവിയെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരനുമായ ജി.എസ്.ജയചന്ദ്രൻ അനുമോദിച്ചു. തുടർന്ന് നമ്മുടെ സ്കൂളിലെ എഴുത്തുകാരായ പൂർവ്വവിദ്യാർത്ഥികളുടെപുസ്തകങ്ങളുടെ പ്രദർശനവും ഗ്രന്ഥകാരന്മാരും വിദ്യാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു. ഈ പരിപാടിയിൽ മുഴുവൻ നേരവും വൈഷ്ണവിയും പങ്കെടുത്തു.
വൈഷ്ണവി തയ്യാറാക്കിയ ആഡിയോ ബുക്ക് കേൾക്കാം.
#വായനദിനം