Govt LPS Puthukulangara

Govt LPS Puthukulangara ഗവ:എല്‍.പി.എസ്‌ .പുതുക്കുളങ്ങര

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്‌ താലൂക്കില്‍ ഉഴമലക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്റ അഭിമാനമായി സ്ഥിതിചെയ്യുന്ന പുതുക്കുളങ്ങര ഗവ:എല്‍.പി.എസ്‌ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കാറ്റാടിപള്ളിക്കൂടം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.കായംകുളംകാരനായ ശ്രീ.ജോണ്‍സാറിന്റ ശ്രമഫലമായി പുതുക്കുളങ്ങരയ്ക്ക് സമീപം ഇടച്ചിറ എന്ന സ്ഥലത്ത്‌ 1924-ല്‍ പള്ളിവകയായി ആരംഭിച്ച ഈ വിദ്യാലയത്തെ കാലക്രമത്തില്

‍ കേരള ഗവണ്‍മെന്റ്‌ ഏറ്റടുത്തു.
ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയില്‍ നെടുമങ്ങാട് ഉപജില്ലയിലെ മികച്ചസ്കൂളുകളിലൊന്നായ ഈ വിദ്യാലയത്തില്‍ മുന്നൂറോളം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.ഒന്നര ഏക്കര്‍ ഭൂവിസ്തൃതിയില്‍ വിശാലമായ കളിസ്ഥലവും മെച്ചെപ്പെട്ട ഭൌതിക സൌകര്യങ്ങളുമുള്ള ഈ വിദ്യാലയത്തില്‍ മലയാളം,ഇംഗ്ളീഷ്‌ എന്നീ മീഡിയങ്ങളിലായി 1 മുതല്‍ 4 വരെയുല്ല സ്കൂള്‍ ക്ളാസുകളൂം പ്രീ-പ്രൈമറി ക്ളാസ്സുകളൂം വളരെ മികച്ചനിലയില്‍ നടന്നു വരുന്നു.കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പി.ടി.എ. യുടെരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായസഹകരണത്തോടെ ഈ സ്ഥാപനത്തിന്റെ ഭൌതികസാഹചര്യങ്ങളും അക്കാദമിക്‌ നിലവാരവും വളരെയേറെ മെച്ചെപ്പെടുത്തുവാന്‍ കഴിഞ്ഞിടൂണ്ട്‌.വിദ്യാര്‍ത്ഥി -സൌഹൃദ ക്ളാസ്സ്‌ മുറികള്‍, ശുചിത്വമുള്ള ടോയ്ലറ്റുകള്‍,മികച്ച കംപ്യൂട്ടര്‍ ലാബ്‌ സംവിധാനങ്ങള്‍, പോഷക സമൃദ്ധമായ ഉച്ചഭക്ഷണം, സ്കൂള്‍ ലൈബ്രറി,വിശാലമായ ആഡി റ്റോറിയം, സ്കൂള്‍ ബസ് എന്നിവ എടുത്ത്‌ പറയേണ്ടതാണ്‌.
നമ്മുടെ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി മികച്ചവിജയം നേടുന്ന കുട്ടികളെ വാര്‍ത്തെടുക്കുന്ന ഈ മാതൃകാവിദ്യാലയത്തെ തുടര്‍ന്നും നിലവാരമുളള വിദ്യാലമായി നിലനിര്‍ത്താന്‍ താങ്കളുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

മക്കളെക്കാൾ ആവേശകരമായ മത്സരം കാഴ്ചവച്ച പ്രിയ രക്ഷിതാക്കൾ...വാശിയേറിയ മത്സരത്തിൽ നിന്നും കണ്ടെത്തിയ പ്രതിഭകൾ...🥰
24/07/2024

മക്കളെക്കാൾ ആവേശകരമായ മത്സരം കാഴ്ചവച്ച പ്രിയ രക്ഷിതാക്കൾ...
വാശിയേറിയ മത്സരത്തിൽ നിന്നും കണ്ടെത്തിയ പ്രതിഭകൾ...🥰

05/07/2024
വായന മാസാചരണത്തോട് അനുബന്ധിച്ചു Open ലൈബ്രറി എന്ന ആശയത്തിന് സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു
21/06/2024

വായന മാസാചരണത്തോട് അനുബന്ധിച്ചു Open ലൈബ്രറി എന്ന ആശയത്തിന് സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു

14/06/2024
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ
05/06/2024

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

നൂറാം വാർഷികം ആഘോഷിക്കുന്ന പുതുക്കുളങ്ങര എൽ പി സ്കൂളിൽ നിന്നു വിരമിക്കുന്ന HM ശ്രീമതി ലീഡാ രാജ് ടീച്ചർക്ക് ആശംസകൾ
27/05/2024

നൂറാം വാർഷികം ആഘോഷിക്കുന്ന പുതുക്കുളങ്ങര എൽ പി സ്കൂളിൽ നിന്നു വിരമിക്കുന്ന HM ശ്രീമതി ലീഡാ രാജ് ടീച്ചർക്ക് ആശംസകൾ

Address

PUTHUKULANGARA
Nedumangad
695541

Opening Hours

9am - 5pm

Telephone

+914722898099

Website

Alerts

Be the first to know and let us send you an email when Govt LPS Puthukulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt LPS Puthukulangara:

Shortcuts

Share