Orc GGHSS Nedumangad

Orc GGHSS Nedumangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Orc GGHSS Nedumangad, School, Nedumangad.

04/09/2022
09/09/2021
25/07/2021

തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ(ORC) പദ്ധതി 'Parents' Day' യോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കായി ഒരു വെബിനാർ 25/07/2021 വൈകുന്നേരം 02.30 മുതൽ സംഘടിപ്പിക്കുകയുണ്ടായി. തിരുവനന്തപുരം ORC പ്രോജക്ട് അസിസ്റ്റന്റായ ശ്രീമതി പ്രൈസി എ. ബി മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം അറിയിക്കുകയും തിരുവനന്തപുരം ഡി.സി.പി.ഓ ശ്രീമതി ചിത്രലേഖ എസ് ആശംസകൾ അറിയിക്കുകയും ചെയ്തു. അതിയന്നൂർ ഐ.സി.ഡി.എസിലെ പാരന്റിംഗ് ക്ലിനിക് കൗൺസിലറായ ശ്രീമതി സുജന ജെ.എസ് നയിച്ച ക്ലാസ്സിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. കോവിഡ് കാലത്ത് കുട്ടികളെ എങ്ങനെ പോസിറ്റീവ് ആയ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന വിഷയത്തിൽ അതിലെ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷകർത്താക്കൾക്ക് വളരെ പ്രയോജനപ്പെട്ട ഒരു ക്ലാസ് ആയിരുന്നു നടന്നത്. കൂടാതെ രക്ഷകർത്താക്കൾ അവരുടെ സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയും അതിനു വ്യക്തമായ മറുപടികൾ കൗൺസിലർക്ക് നൽകുവാനും സാധിച്ചു. ഓ.ആർ.സി സൈക്കോളജിസ്റ്റായ ശ്രീമതി അശ്വന്ത്യ എസ്. കെ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.

17/02/2021

വാർത്തകൾ നമ്മൾ ജീവിക്കുന്ന കാലത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടികളാണ്. അത് കൊണ്ട് തന്നെ ഈ വാർത്തകളിൽ നിറയുന്നത് നമ്മുടെ തന്നെ ജീവിതവും. വാർത്തകളിൽ നമ്മൾ ആവർത്തിച്ച് കാണുന്ന കഥാപാത്രങ്ങളെ കുറിച്ച്, കഥകളെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച് പോസ്-പോസിന്റെ അടുത്ത ലക്കത്തിൽ സംസാരിക്കാനെത്തുന്നത് മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടർ ശ്രീ. മാത്യൂസ് വർഗീസും മാതൃഭൂമിയുടെ എഡിറ്റർ ശ്രീ. മനോജ് കെ. ദാസുമാണ്. ഇവരും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPSഉം ചേർന്ന് ഒരുക്കുന്ന വാർത്തകളുടെ ലോകത്തിലേക്കു കടക്കാൻ, മിഷൻ ബെറ്റർ ടുമാറോ (MBT)യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലോഗ് ഇൻ ചെയ്യാൻ മറക്കരുത്. വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 19-ന് രാത്രി 7 മണിക്ക്.

Episode: 45
Topic: ‘വാർത്തകളിലെ കഥാപാത്രങ്ങൾ'
19th February 2021, Friday IST

Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited
----
Manorama Online Mathrubhumi

09/02/2021

ജീവിതത്തിന്റെ നിരവധി നിറങ്ങളിൽ പലരായി പകർത്തി എഴുതിയ കഥകൾ. ചിരിയുടെ, കണ്ണീരിന്റെ, പ്രതീക്ഷയുടെ, വേദനയുടെ കഥകൾ. സ്വപ്നങ്ങളായി, ഓർമ്മകളായി ഈ കഥകൾ നമുക്ക് ചുറ്റും നിറയ്ക്കാൻ എത്തുകയാണ്, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമനും, നടനും സംവിധായകനുമായ മധുപാലും. പോസ് പോസിന്റെ അടുത്ത എപ്പിസോഡിൽ 'കഥയിലെ ജീവിതങ്ങളെ' കുറിച്ച് സംവദിക്കാൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയനോടൊപ്പം ഇവരുണ്ടാകും. മറക്കാതെ ഒപ്പം ചേരുക ഈ കഥായാനത്തിൽ, വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 12-ന് വൈകുന്നേരം കൃത്യം 7 മണിക്ക്.
മിഷൻ ബെറ്റർ ടുമാറോ (MBT) യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കും.
Episode: 44
Topic: ‘കഥയിലെ ജീവിതങ്ങൾ '
12 th February 2021, Friday IST
Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
�Meeting ID: 889 1747 5443
Passcode: 123123
SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited
FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

Address

Nedumangad
695541

Alerts

Be the first to know and let us send you an email when Orc GGHSS Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category