21/04/2022
2022 ഏപ്രിൽ 21 മുതൽ മെയ് 5 വരെ 2020 - 22 ബേച്ച് അധ്യാപക വിദ്യാർത്ഥികളുടെ ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നു . വേനൽമഴ - 2022 സമൂഹസമ്പർക്ക ക്യാമ്പ് എന്നാണ് ക്യാമ്പിന്റെ പേര് . ഇതിന്റെ ഭാഗമായി ക്യാമ്പിന്റെ ഒന്നാം ദിവസമായ 21/04/2022 ൽ 2 മണിക്ക് നളന്ദ ഐ .ടി.ഇ ൽ വച്ച് ഒരു ഉദ്ഘാടന കർമ്മം നടത്താൻ തീരുമാനിച്ചിരിക്കുന്നു . പ്രശസ്തനായ സീരിയൽ അഭിനേതാവും , എഴുത്തുകാരനുമായ ശ്രീ അസീം പള്ളിവിള ആണ് ഉദ്ഘാടകൻ . അധ്യാപക വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്തുക , അടുക്കും ചിട്ടയും വളർത്തുക , പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി വളർത്തുക , കലാ - കായിക സർഗ്ഗശേഷികൾ വികസിപ്പിക്കുക , ഭിന്നപശ്ചാത്തല സമൂഹത്തോടൊപ്പം ജീവിക്കാനുള്ള ശേഷി വളർത്തുക , നേതൃപാടവം വളർത്തുക , സാമൂഹ്യ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ശേഷി വളർത്തുക , മികച്ച അധ്യാപകരെ സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആരംഭിക്കുന്ന ഈ ക്യാമ്പിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .🙏🏻