Sihss machaanzzz

Sihss machaanzzz

Share

Alumni of Higher secondary batch
SIHSS UMMATHUR എന്ത് പറയാനാ !!!!!!!!!!!!!!!!!!!!

Photos 05/09/2016

Photos 04/04/2016

സഹപാഠിക്ക് വീട് നിർമിച്ചു നൽകി നാടിന് മാതൃകയായ സഖാഫത്തിന് വീണ്ടും ഒരു പൊൻ തൂവൽ കൂടി....

കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി പാലിയേറ്റീവ് ഹോം കെയർ യൂണിറ്റായ ' അലിവ് ' പാലിയേറ്റീവ് ആരംഭിച്ച് NSS ന്റെ പ്രവർത്തനത്തിന് ഒരു ശരിയായ നിർവചനം നൽകിയിരിക്കുകയാണ് സഖാഫത്ത്. നമുക്കഭിമാനിക്കാമെന്നോണം ഒരു വർഷം തികയും മുൻപേ മഴവിൽ പുരസ്കാരവും തേടിയെത്തിയിരിക്കുന്നു.
ഒരു വിദ്യാലയം ഇന്നുവരെ സംഘടിപ്പിക്കാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ന് ചെക്യാട് പഞ്ചായത്ത്.
പഞ്ചായത്തിൽ പലവിധ വർഷങ്ങളായി വീടിൻറ്റെ നാല് ചുമരുകൾക്കുളളിൽ ജീവിതം തളച്ചിട്ട രോഗികളെ പുറത്തേക്ക് കൊണ്ടു വന്ന് സ്കൂൾ ഗ്രൗണ്ടിൽ ശീതീകരിച്ച പന്തലിൽ രണ്ട് ദിവസം താമസിപ്പിച്ച് തൊഴിൽ പരിശീലനം,പരിചരണ ക്ളാസുകൾ,... എന്നിവ നൽകുകയും
ക്യാമ്പ് കഴിയുമ്പോൾ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ വസ്തുക്ക വസ്തുക്കൾ ഉൾപ്പെടെ 2000 രൂപയുടെ കിറ്റും നൽകി അവരെ പ്രതീക്ഷയുടെ ഉയരങ്ങളിലെത്തിച്ചാണ് വീടുകളിലേക്കയച്ചത്.

ഉമ്മത്തൂരിലെ വിദ്യാർത്ഥികൾക്കും അവർക്ക് പൂർണ പിന്തുണ നൽകി അവരോട് സഹകരിക്കുന്ന അധ്യാപകർക്കും നാട്ടുകാർക്കും ഞങ്ങൾ 2012-14 ബാച്ചിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു .......👍👍👍

Photos 21/11/2015

കാലത്തിന്‍റെ കുസൃതികള്‍ അറിയാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും കൊതിക്കുന്ന മനസ്സുമായി നടന്ന കുയ്യണ്ടത്തിന്‍റെ പടികള്‍ ഇറങിയിട്ട് ഇന്നേക്ക് ഒരുപാട് നാളുകള്‍ പിന്നിട്ടിരിക്കുന്നു.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവര്‍ണ്ണ കാലത്തിന്‍റെ വികൃതിയില്‍, കയ്യില്‍ നിന്ന് അറിയാതെ വഴുതി പോയ ഒത്തിരി സുവര്‍ണ്ണ മുത്തുകള്‍ ഇനി എവിടെ തിരഞ്ഞാലാണ്
കിട്ടുക.കൗമാരക്കാലത്തെ ആ പ്ളസ്-1 പ്ളസ്-2 ദിനങ്ങളില്‍ അനീസ്‍ മാഷിന്‍റെ ചൂരല്‍ കഷായവും നവാസ്‍ മാഷിന്‍റെ ഇംപോസിഷനും മനസ്സില്‍ ഒരു പേടിയായി മിന്നിനില്‍ക്കുന്നുണ്ടെങ്കിലും അതിലും ബാക്കിയാകുന്നത് ഒത്തിരി മധുര ഓര്‍മ്മകള്‍ തന്നെയാണ്‍......

ഖാദര്‍ക്കാന്‍റെ ഓലമേഞ്ഞ കുടുസു കടയിലെ മോര് വെളളവും മങ്ങിയ ചില്ലുഭരണികളില്‍ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും കക്കിരിയും കൈതചക്കയുമെല്ലാം വായില്‍ വെള്ളമൂറുന്ന സ്കൂള്‍ ഓര്‍മ്മയാണ്...
ഉമ്മത്തൂര്‍ സ്കൂളിന്‍റെ വിശാലമായ ഗ്രൗന്‍ഡിന്‍റെ അറ്റത്ത് സൊറ പറഞ് കൂട്ടുകാര്‍കൊപ്പം പെണ്‍കുട്ടികളെ നോക്കി ഇളിച്ച ഇളിക്കെല്ലാം അന്ന് പ്രണയത്തിന്‍റെ ചുവയായിരുന്നില്ലേ.....???

സമരം ചെയ്ത് പഠിപ്പ് മുടക്കുന്നതിന്‍റെ പേരില്‍ മാത്രം പിന്നോക്കം നില്‍ക്കുന്ന ഉമ്മത്തൂര്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി പഠനത്തിനായി തിരഞെടുത്തിട്ടും
ഓണം അവധിക്കാലത്തെ രാവിലെകളില്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ ആഗ്രഹം ഉണ്ടായിരുന്നപ്പോഴും എണീറ്റ് സ്ക്കൂളില്‍ പോയത് പഠിക്കാന്‍ മാത്രമായിരുന്നോ...??
സ്ക്കൂളിന് മുന്നിലെ പാല മരത്തിന് അടിയിലിരുന്ന് കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും ഒപ്പം ഇരുന്ന് തര്‍ക്കിച്ചതും സ്നേഹിച്ചതും പരിഭവങള്‍ പറഞതും അവധിക്കാലത്തിനു ശേഷം കൂട്ടുകാര്‍ കൊണ്ടുവരുന്ന കോമഡികള്‍ പറഞ് ചിരിച്ചതും, സ്നേഹത്തിന്‍റെ മധുരക്കൂട്ടുകള്‍ ഒന്നിച്ച ഇഫ്താര്‍ മീറ്റുകളും അങ്ങനെ എല്ലാം ഓര്‍മ്മ പുസ്തകത്തിലെ ചിതലരിക്കാത്ത വരികളാണ്....

ആ കാലത്ത് ക്ളാസില്‍ ചില പൊട്ടത്തരങ്ങള്‍ കാണിച്ചതിന് എന്നില്‍ നിന്ന് വാങ്ങി വച്ച ചില വസ്തുക്കള്‍ ഒരു പക്ഷേ ഉമ്മത്തൂര്‍ സ്കൂളിലെ അലമാരയില്‍ തുരുമ്പെടുത്ത് തീരുകയോ,അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ തുടരുകയോ ചെയ്തിട്ടുണ്ടാകാം......

മുന്നൂറോളം കൂട്ടുകാര്‍ പടിക്കുന്ന സ്കൂളില്‍ അറിയാത്തതായി ആരുമില്ലെങ്കിലും
ഒരുപാട് പുസ്തകങ്ങളുമായി എന്നെ പലപ്പോഴും മൗനമായി അകത്തേയ്ക്ക് വിളിച്ചിരുന്ന ലൈബ്രറിയെ മനപൂര്‍വ്വം അവഗണിച്ച ദിവസങ്ങളെ കുറിച്ചോര്‍ത്ത് ഇന്നൊരല്‍പം ദുഃഖം മനസ്സിലെവിടെയോ ഉണ്ട്

കുട്ടിക്കാലം മുതല്‍ ഇപ്പോവരെയുള്ള ജീവിതത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ പിന്നാമ്പുറങ്ങളില്‍ നിന്ന് ചുണ്ടിലേയ്ക്ക് ഒരു ചെറു ചിരിയായോ,സുഖം തോന്നുന്ന ഏതാനും നിമിഷങ്ങളായോ മനസ്സിലേയ്ക്കെത്തുന്ന ഓര്‍മ്മകളുടെ ചിതലരിച്ച പുസ്തക വരിയിലെ സുഗന്ധം ഒരിക്കലും അവസാനിക്കുന്നേയില്ല......
അവസാനിക്കുകയുമില്ല.....

Photos 08/03/2015

നാളെ മുതൽ SSLC/PLUS 2 പരീക്ഷ തുടങ്ങുകയാണ്.പരീക്ഷ
എഴുതുന്ന എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം വിജയാശംസകൾ
All the
very best my juniors.... :-)

Mobile uploads 23/02/2015

അന്ന് ഞാൻ പുച്ചിച്ച്‌ തള്ളിയെങ്കിലും ഇന്നു ഞാൻ അറിയുന്നു ജീവിതത്തിൽ ഏറ്റവും വില മതിക്കാനാവാത്ത സ്വർണ്ണ ഖനിയാണ്‌ സ്കൂൾ ജീവിതമെന്ന്! !....... miz uh saqafat. ..

Photos 19/03/2014

........Start of school year: 4 new packs of pencils, 7 awesome folders, 10 pens, 3 packs of paper and 1 ruler...End of the school year: 1 pencil....

inauguration 31/01/2014

"When every high school graduate can spell the word, 'inauguration,' let's put lampshades on our heads and listen to his speeches until Obama's voice gives out"
-------Paula Poundstone

Photos 22/11/2013

memorable moment..........

Photos 29/10/2013

NADAPURAM sub dist.

at

Photos 29/09/2013

nammil ninnu kayinju poyenkilum...
Onathinte nammil ninnu orikkalum mayilla..

Photos 04/08/2013

.....SIHSS Ummathurinte varandhayilude njan sign kittatha lab recordumayi nadannu...

+2vil matram kanduvarunna oru prathyekatharm tholviyude kaattu nd......

ath ente thalayilum nenjilum oke angane tatti thadanju pokunundayirunnu. ..

oro exam kazyumbozum tholkuna vishayangalude ennam kudi kudi vannu....

Annu a varandhayil vech njan urappichu..... . .

+2nu njan orikkalum pass aakillannu... ....

Want your school to be the top-listed School/college in Nadapuram?

Click here to claim your Sponsored Listing.

Location

Category

Website

Address


ഉമ്മത്തൂർ, പാറക്കടവ്
Nadapuram
673509