29/05/2025
നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് 2025-26 വർഷത്തെ അഡ്മിഷന്റെ ഭാഗമായുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി നോഡൽ സെന്ററിന്റെ ഉദ്ഘാടനം കോളേജ് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുള്ള നിർവ്വഹിക്കുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ:ബഷീർ കോട്ട,ട്രസ്റ്റ് ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുല്ല,ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പൊയിൽ ഇസ്മായിൽ,നോഡൽ ഓഫീസർ ഹാരിസ് പി പി,ഹംസ കെ എം,അസിസ്റ്റന്റ് പ്രൊഫസർ സുധീഷ്,അസിസ്റ്റന്റ് പ്രൊഫസർ റാസി,അസിസ്റ്റന്റ് പ്രൊഫസർ അനീസ്,സ്റ്റുഡന്റ് യൂണിയൻ ഭാരവാഹി നിഹാൽ സി കെ തുടങ്ങിയവർ പങ്കെടുത്തു.
22/09/2022
Rangoli world Hindi day Celebration and Hindi Club Inaugration
15/09/2022
പുളിയാവ് നാഷ്ണൽ കോളേജ് ഓഫ് ആട്സ്&സയൻസ് പുതിയ ബാച്ചിന്റെ പ്രവേഷനോത്സവം രക്ഷാകർതൃ സംഗമവും Blossom 2k22 പ്രിൻസിപ്പൽProf: M.P യുസഫിന്റെ അധ്യക്ഷതയിൽ ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി ഉത്ഘാടനം ചെയ്തു. സെക്രട്ടറി മരുന്നോളികുഞ്ഞബ്ദുള്ള മാസ്റ്റർ ,ട്രഷറർ T Tk അമ്മദ് ഹാജി, കമ്മിറ്റി ഭാരവാഹികളായ TT K ഖാദർ ഹാജി, CK ഉസ്മാൻ ഹാജി, V. P ഹമീദ്, അമ്മദ് ഹാജി പുതിയോട്ടിൽ, C. H മമ്മദ് ഹാജി, കുഞ്ഞബ്ദുള്ള ഹാജി. K.K. ഡിപ്പാർട്ട്മെന്റ് തലവൻ മാരായ Dr: ഉവൈസ് ഫലാഹി, Dr: മധുസൂദനൻ , Dr ലാവണ്യ, Dr ഷീന, Prof: രാമചന്ദ്രൻ , ഹാരിസ് PP, അനു M. K, ബഷീർ പള്ളിക്കണ്ടിയിൽ, നിസാമുദ്ദീ എനിവർ സംസാരിച്ചു. വൈ.പ്രിൻസിപ്പൽ ഷിoജിത്ത് . M. സ്വഗതവും K.M. ഹംസ നന്ദിയും പറഞ്ഞു.
23/08/2022
One day Camp NSS & Natural Club @ Vanaparvam
വിവിധ തരം പാമ്പുകളെയും , മറ്റു ഇഴ ജന്തുക്കളെയും പരിചയപ്പെടുത്തി കൊണ്ട് അവയുടെ കടിയേറ്റാൽ നമ്മൾ എടുക്കേണ്ട മുൻകരുതലുകളും , ഫസ്റ്റ് എയ്‌ഡും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി കാക്കവയല്‍ വനപർവത്തിൽ സുരേഷ് സാറും , ബഷീർക്കയും ടീമും ഞങ്ങളെ സ്വീകരിച്ചു. ഉച്ചയൂണുമായി ഗൈഡുമാർ കൂടി ഞങ്ങളിലേക്ക് വന്നപ്പോൾ വിശപ്പിന് ഏറെ ആശ്വാസമായി. ഉച്ച ഭക്ഷണത്തിന് ശേഷം സുരേഷ് സാറിന്റെ നേതൃത്തത്തിൽ ദൈവ നിർമ്മിത പ്രകൃതിയുടെ മനോഹാരിതയിലേക്ക് അവർ ഞങ്ങളെ നടത്തി.. കാടും, മലയും, പാറക്കെട്ടിന്മേൽ തഴുകി വരുന്ന അരുവികളും, കുഞ്ഞു..കുഞ്ഞു വെള്ളച്ചാട്ടങ്ങളും, കൂട്ടിന് തോരാ മഴ കൂടിയായപ്പോൾ കാഴ്ചകൾക്ക് വിസ്മയങ്ങൾ തീർത്തതോടൊപ്പം മനസ്സിനും ശരീരത്തിനും പുതിയൊരു അനുഭൂതിയായി മാറി. പാറക്കെട്ടിനുള്ളിലെ കുളിയും കഴിഞ് ഫ്രഷായി ഇറങ്ങുമ്പോ തണുത്ത് വിറച്ച ചുണ്ടുകൾക്കിടയിലേക്ക് ചൂട് കട്ടൻകാപ്പി വെച് തന്ന് മഴയുടെ ആസ്വാദനം ഒന്ന് കൂടി കൂട്ടാൻ വനപർവം മറന്നില്ല. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കഴിഞ് ക്യാമ്പിൽ ലഭിച്ച പുതിയൊരു അനുഭവത്തെ അവലോകനത്തിൽ പങ്ക് വെക്കാൻ നമ്മുടെ വിദ്യാർത്ഥികൾ മുഴുകി. അവലോകന ശേഷം നമ്മുടെ വിദ്യാർത്ഥികളെ കുറിച് പറയാൻ ഓഫീസർ സുരേഷ് സാർ ഒട്ടും മടിച്ചില്ല. വിദ്യാർത്ഥികളിൽ കണ്ട അച്ചടക്കവും, അനുസരണയും , നൽകുന്ന നിർദ്ദേശങ്ങളോട് കാണിക്കുന്ന കൃത്യതയും കോളേജിൽ NSS ന്റെയും Natural ക്ലബ്ബിന്റെയും കീഴിൽ നടക്കുന്ന പ്രവർത്തനത്തിന്റെയും , അവരെ ചിട്ടപ്പെടുത്തിയെടുത്ത പ്രയത്നത്തിന്റെയും ഫലമാണെന്നും സൂചിപ്പിച്ചു. സുന്ദരമായ ഒരു ദിവസം സമ്മാനിച്ചതിന് വനംവകുപ്പിനോടും, വനപർവ്വത്തോടും, പ്രോഗ്രാം ഓഫീസേഴ്സിനോടും , ഞങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യവും ചെയ്ത് തന്ന ഗൈഡുമാരോടും നന്ദി പറഞ് കൊണ്ട് ഞങ്ങൾ വനപർവം വിട്ടു.
റംഷിദ്.പി.പി
NSS പ്രോഗ്രാം ഓഫീസർ
20/08/2022
*NATIONAL COLLEGE OF ARTS AND SCIENCE PULIYAVU*
*UG ADMISSION*
SECOND ALLOTMENT PUBLISHED.
TEMPORARY OR PERMANENT ADMISSION COMPULSORY AFTER SECOND ALLOTMENT
*PG ADMISSION*
FIRST ALLOTMENT PUBLISHED.
ONLY MANDATORY FEE PAYMENT AFTER FIRST ALLOTMENT
HARIS PP
NODAL OFFICER