TIM Girls' HSS Nadapuram
TIM Girls Higher Secondary School
16/10/2025
വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിൽ സബ്ജില്ലാ ശാസ്ത്രമേളയിലെ എസ്കോർട്ടിംഗ് ഡ്യൂട്ടിക്കിടെ
നിസ്കാര സമയമായതിനാൽ സൗകര്യപ്രദമായ സ്ഥലവും അംഗശുദ്ധി വരുത്താനുള്ള സൗകര്യവുമന്വേഷിച്ചാണ് ഞങ്ങൾ പുഴക്കരയിലേക്ക് നടന്നത്. പ്രാർത്ഥന നിർവഹിക്കാൻ കഴിയാതെ തിരിച്ചു പോരുമ്പോൾ തൊട്ടടുത്ത വീട്ടുകാരി സന്തോഷപൂർവം ഞങ്ങളെ സ്വീകരിച്ചു. വീട്ടിലെ രണ്ട് മുറികളിൽ ഞങ്ങൾക്ക് നിസ്കാര സൗകര്യമൊരുക്കി. ഒരു മുൻപരിചയവുമില്ലാത്ത ഞങ്ങളെ സ്വീകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കി കുശലാന്വേഷണങ്ങളും, ഒപ്പം സ്നേഹത്തിൻ്റെ മധുരപ്പഴങ്ങളും സമ്മാനിച്ച് തിരിച്ചയച്ച ശ്രീ. ജോർജ് - ലിസ ദമ്പതികൾക്ക് ഹൃദയപൂർവമായ നന്ദി. കാലുഷ്യവും വിഭാഗീയതയും നിറഞ്ഞാടുന്ന വർത്തമാനകാലത്ത് സഹിഷ്ണുതയുടെ നുറങ്ങുവെട്ടങ്ങൾ അണയാതെ ശേഷിക്കുന്നുവെന്നത് പ്രതീക്ഷാനിർഭരമാണ്.
സ്റ്റാഫ് ടി.ഐ. എം
12/10/2025
നാദാപുരം ഉപജില്ല ശാസ്ത്രോത്സവം
11/10/2025
Click here to claim your Sponsored Listing.
Location
Category
Address
Nadapuram