Wafy Wafiyya Campus Perumundachery

Wafy Wafiyya Campus Perumundachery

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wafy Wafiyya Campus Perumundachery, School, Perumundachery, Nadapuram.

Photos from Wafy Wafiyya Campus Perumundachery 's post 21/08/2025

വാഫി വഫിയ്യ സ്റ്റുഡൻ്റ്സ് യൂണിയനുകൾ ഇന്ന് ഉത്ഘാടനം ചെയ്യപ്പെട്ടു.
കവി വീരാൻ കുട്ടിയുടെ സംസാരം കുട്ടികളുടെ സർഗ്ഗാഭിരുചികളെ തട്ടിയുണർത്തി. ഖത്തർ ,ബഹ്റൈൻ ചാപ്റ്റർ പ്രതിനിധികൾ വേദിയെ ധന്യമാക്കി......

20/08/2025
Photos from Wafy Wafiyya Campus Perumundachery 's post 11/07/2025
09/07/2025

السلام عليكم

മാന്യരെ,
നമ്മൾ കാത്തിരുന്ന സുദിനം വന്നണയുകയായി. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ദീനും ദുനിയാവും ഒരുമിച്ചു പഠിക്കാൻ മിടുക്കികളായ പെൺകുട്ടികൾ പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് വഫിയ്യ കോളേജിലേക്ക് വരികയാണ്. മർഹും കാരയിൽ മൂസ ഹാജിയുടെ സമരണയിലായി മക്കൾ നൽകിയ ഭൂമിയിൽ അനേകമാളുകളുടെ അകമഴിഞ്ഞ സഹകരണത്തിലും സംഭാവനയിലും പ്രാർഥനയിലും പൂവണിഞ്ഞ ഈ സ്വപ്ന കലാലയം ഉമ്മത്തിന് സമർപ്പിക്കുമ്പോൾ നമ്മൾ ചാരിതാർഥ്യ ധന്യരാവുകയാണ്. അല്ലാഹുവിൽ സ്തുതികളർപ്പിച്ച്,സഹകരിച്ച അനേകായിരം ആളുകൾക്കായി പ്രാർഥിച്ച് തുടങ്ങുന്ന ഖുർആൻ പാരായണ, മദ്ഹ് ജൽസ ജൂലൈ 10-വ്യാഴായ്ച രാവിലെ 6 മണിക്ക് നടക്കുകയാണ്. നിങ്ങളെല്ലാവരും വരണം. ഉച്ചക്ക് 2 മണിക്കാണ് നവാഗതർക്കുള്ള സ്വീകരണവും ഈ വർഷം വാഫി പരീക്ഷയിൽ 96 % മാർക്ക് വാങ്ങി സ്റ്റാർ പ്ലസും പ്ലസ് വൺ സയൻസ് പരീക്ഷയിൽ 94.42% മാർക്കും നേടിയ ജുബൈർ അലി എന്ന വിദ്യാർഥിക്കുള്ള അവാർഡ് ദാനവും പൊതു സമ്മേളനവും നടക്കുക. ഇതൊരു ക്ഷണമായി സ്വീകരിച്ച്
രാവിലെയും ഉച്ചക്കും നടക്കുന്ന പരിപാടികളിൽ നിങ്ങളെല്ലാവരും സംബന്ധിക്കണം..
അല്ലാഹു നമ്മുടെ ദീനീ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ... ഉമ്മത്തിൻ്റെ അഭിമാനങ്ങളായി നമ്മുടെ സ്ഥാപനങ്ങളെയും അതിലെ കുട്ടികളെയും പ്രവർത്തകരെയും അഭ്യുദയ കാംക്ഷികളായും അല്ലാഹു ഖബൂൽ ചെയ്യട്ടെ ..
ആമീൻ

ജന:സെക്രട്ടറി
മുഹമ്മദ് മാടോത്ത്
വാഫി, വഫിയ്യ കോളേജ് പെരുമുണ്ടശ്ശേരി

05/07/2025

അസ്സലാമു അലൈകും

പ്രിയരെ,
നമ്മൾ ഉമ്മത്തിനായി സമർപ്പിക്കാനിരിക്കുന്ന ചേലക്കാടുസ്താദ് വഫിയ്യ കോളേജിലെ പുതിയ വർഷത്തെ പഠനാരംഭം ഈ വരുന്ന ജൂലൈ - 9 ന് രാവിലെ 11 മണിക്ക് നടക്കുകയാണ്. സ്ഥാപനത്തെ അകമഴിഞ്ഞ് സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്ത താങ്കളുടെ സാന്നിധ്യം ഈ അനുഗ്രഹീത നിമിഷത്തിൽ ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. പണികളെല്ലാം തീരുന്ന മുറക്ക് വിപുലമായ ഒരു ഉത്ഘാടന സമ്മേളനം ഇൻ ഷാ അല്ലാഹ് നമുക്ക് നടത്തണം. SSLC പരീക്ഷയും വഫിയ്യ എൻട്രൻസ് പരീക്ഷയും ഉന്നത മാർക്കോടെ പാസ്സായ
65 പെൺകുട്ടികളാണ് രണ്ട് ബാച്ചുകളിലായി നമ്മുടെ സ്ഥാപനത്തിൽഈ വർഷം അഡ്മിഷൻ നേടിയിരിക്കുന്നത്. ബയോളജി സയൻസാണ് വഫിയ്യ സിലബസിനൊപ്പം കുട്ടികൾ പഠിക്കുക. പ്രതികൂലമായ കാലാവസ്ഥയും പണി മുഴുവനായും തീരാത്തതിൻ്റെ പ്രയാസവും കണക്കിലെടുത്ത് ഹ്രസ്വവും എന്നാൽ പ്രൗഢവുമായ പരിപാടിയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സിഐസിയുടെ ജന:സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ചടങ്ങിൽ സംബന്ധിക്കും. പരിപാടിയിൽ താങ്കളുടെ സ്നേഹ സാന്നിധ്യം നിർബന്ധമായും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .

ജന: സെക്രട്ടറി
വാഫി വഫിയ്യ കാമ്പസ് പെരുമുണ്ടശ്ശേരി

Want your school to be the top-listed School/college in Nadapuram?

Click here to claim your Sponsored Listing.

Location

Category

Website

Address


Perumundachery
Nadapuram
673507