Iype Memorial High School Kaloor

Iype Memorial High School Kaloor George C Kakkanattu ആണ്‌. Reference : http://schoolwiki.in/index.php

മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കാളിയാര്‍ പുഴയുടെ തീരത്തുള്ള കലൂര്‍ ഗ്രാമത്തിന്റെ അഭിമാനസ്‌തംഭമായി ശോഭിക്കുന്ന ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ 1951 ജൂണ്‍ 4-ന്‌ ആണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വിദ്യാഭ്യാസസൗകര്യവും ഗതാഗതസൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത്‌ കര്‍ഷകരും സാധാരണക്കാരും നിറഞ്ഞ കലൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെയും ഭാവിതലമുറയുടെയും വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട്‌ പൗരപ

്രമുഖനും മികച്ച പ്ലാന്ററുമായിരുന്ന ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടി, അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയുടെ സ്‌മരണാര്‍ത്ഥമാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലാണ്‌ ഈ സ്‌കൂള്‍ ആരംഭകാലം മുതല്‍ സ്ഥിതിചെയ്യുന്നത്‌. സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ ഒരു അംഗീകൃത ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1960 മുതല്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളായി മാറി. ആദ്യകാലം മുതലേ പഠനരംഗത്തും സ്‌പോര്‍ട്‌സ്‌, കല, ബാന്റ്‌ സെറ്റ്‌ തുടങ്ങിയ പാഠ്യേതര രംഗത്തും എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളാണിത്‌. 1962 നവംബര്‍ 30-ന്‌ സ്ഥാപക മാനേജര്‍ ദിവംഗതനായതിനെ തുടര്‍ന്ന്‌ 1986 വരെ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയായിരുന്നു മാനേജര്‍. വിശാലമായ ഫുട്‌ബോള്‍കോര്‍ട്ട്‌, വോളിബോള്‍ കോര്‍ട്ട്‌, ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌, കലാസുന്ദരമായ ഐപ്പ്‌ വര്‍ഗ്ഗീസ്‌ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്‌, സുരക്ഷിതമായ കൊമ്പൗണ്ട വാള്‍, പ്രാഥമികാവശ്യത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, അത്യന്താധുനിക കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ലബോറട്ടറി, ലൈബ്രറി, മനോഹരവും വിസ്‌തൃതവുമായ പൂമുഖം ഇവയെല്ലാമുള്ള ഈ സ്ഥാപനം ഇന്നും രാജകീയ പ്രൗഢിയില്‍ തൊടുപുഴ-ഊന്നുകല്‍ സംസ്ഥാന പാതയ്‌ക്കഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്നു. 1983 ജൂണ്‍ 15 മുതലാണ്‌ ഈ സ്‌കൂളില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. അഞ്ചാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ 15 ഡിവിഷനുകളിലായി ഇപ്പോള്‍600-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു. ഇവിടെ 24 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഉണ്ട്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% റിസല്‍ട്ട്‌, ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്‌ നിലനിര്‍ത്തിപ്പോരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ദശാബ്‌ദങ്ങളായി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂള്‍ എന്ന ഖ്യാതി ഈ സ്ഥാപനത്തിനു മാത്രമാണുള്ളത്‌. ഓരോ വര്‍ഷവും 160-നും 175 നും ഇടയ്‌ക്ക്‌ കുട്ടികള്‍ ഇവിടെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ എഴുതാറുണ്ട്‌. ദശാബ്‌ദങ്ങളായി വിജയം 95 ശതമാനത്തിന്‌ മുകളില്‍ നിലനിര്‍ത്തിപ്പോരുവാനും കഴിയുന്നുണ്ട്‌. കലാകായികരംഗത്ത്‌ ദേശീയതാരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം കായിക മത്സര രംഗത്ത്‌ ഇന്നും ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. അനേകം കുട്ടികള്‍ക്ക്‌ വിജ്ഞാനപ്രഭ ചൊരിഞ്ഞു നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ രജതജൂബിലി 1976-ലും സുവര്‍ണ്ണ ജൂബിലി 2001 ലും ഗംഭീരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടിയും ഹെഡ്‌മാസ്റ്റര്‍ ശ്രീ.

IMHS
27/02/2012

IMHS

Address

Muvattupuzha
676519

Telephone

04862267576

Website

Alerts

Be the first to know and let us send you an email when Iype Memorial High School Kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category