20/05/2021
Kerala School Teachers Association (KSTA)
Piravom Sub-District Committee provided pulse oximeters to local bodies in the area as part of Covid prevention activities. The sub-district level inauguration was officiated by the Association State Vice President Com:L Magi.
21/03/2021
https://youtu.be/RIgZ7oS_N1I
നാലാം മാനം | The Fourth Dimension - Vaisakhan Thampi
by Vaisakhan Thampi on 04/08/2019 at YMCA , Alappuzha. Program named 'Luminati' organised by esSEN...
26/12/2020
പതിനഞ്ചു വർഷങ്ങൾക്ക് ശേഷം
2003 - 05 ബാച്ചുകാർ ഇന്ന് റഷീദ് സാറിനെയും TTI യും സന്ദർശിച്ചപ്പോൾ
16/12/2020
പ്രിയ കൂട്ടുകാരാ/രി,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ ഈ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.
വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും അധ്യാപകരും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും.
ഇന്ന് 2020 ഡിസംബർ 15 _ മുതൽ വിജ്ഞാനോത്സവത്തിലേക്ക് കുട്ടികളും രക്ഷിതാക്കളും പ്രവേശിച്ചു തുടങ്ങണമെന്നാണ് നാം നിശ്ചയിച്ചിട്ടുള്ളത്.
വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ എന്ത്? എന്തിന്? ഇതേ കുറിച്ചാണ് ഈ കുറിപ്പ്.
പ്രവർത്തനങ്ങളുടെ കൂടുതൽ വിശദാംശങ്ങളും മൂല്യനിർണയസൂചകങ്ങളും രണ്ടാം ഘട്ടത്തിലേക്ക് റജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോമും മറ്റും താഴെയുള്ള സൈറ്റിൽനിന്നും അത് കൃത്യമായി പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി എല്ലാവർക്കും ലഭ്യമാകും .
>>https://edu.kssp.in
ഇതാണ് നമ്മുടെ വിജ്ഞാനോത്സവം _ വെബ് സൈറ്റ്.
ഈ സൈറ്റിൽ എന്താണ് ഈ വർഷത്തെ വിജ്ഞാനോത്സവം എന്നും അതിനായി കുട്ടികൾ വായിക്കേണ്ട വിഭവങ്ങളും മറ്റും കൊടുത്തിട്ടുണ്ട് _ അത് ഇപ്പോൾ ആർക്കും ലഭ്യമാക്കാൻ കഴിയും.
ഇനി നമ്മുടെ വിജ്ഞാനോത്സവം ഒറ്റ നോട്ടത്തിൽ എന്താണെന്ന് പറയാം.
[■◆●]
2020 ഡിസംമ്പർ15 മുതൽ 30 വരേയുള്ള ദിവസങ്ങളിലാണ് ഈ വീട്ടുതല വിജ്ഞാനോത്സവത്തിന്റെ ഒന്നാം ഘട്ടം നടക്കുക.
[■◆●]
എല്ലാ വിദ്യാലയങ്ങളിലേയും 3 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ഇത്തവണത്തെ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാം.
[■◆●]
എൽ.പി., യു.പി. വിഭാഗത്തിന് യുറീക്കയുടെ തെരഞ്ഞെടുത്ത ലക്കങ്ങളിൽ നിന്നും ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ശാസ്ത്രകേരളത്തിൻ്റെ തെരഞ്ഞെടുത്ത ലക്കങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഓൺലൈൻ പോർട്ടലായ LUCA യിൽ പ്രസിദ്ധീകരിച്ച ചില തെരഞ്ഞെടുത്ത ലേഖനങ്ങളും വായനക്കായി നമ്മുടെ >>https://edu.kssp.in എന്ന സൈറ്റ് വഴി നിർദേശിച്ചിട്ടുണ്ട്.
[■◆●]
നമ്മുടെ _ edu.kssp.in എന്ന ലിങ്ക് വഴി പ്രവർത്തനങ്ങൾ ചെയ്യുന്നതിനു സഹായകമായ വായനാ സാമഗ്രികളും വീഡിയോ അവതരണങ്ങളും _ അവ പ്രവർത്തിച്ചു തുടങ്ങുന്ന മുറക്ക് പുറകെ ലഭ്യമാകും.
[■◆●]
LP, UP, HS, HSS എന്നിങ്ങനെ ഓരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങൾ വീതം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് പരമാവധി പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കണം. കുറഞ്ഞത് 5 എണ്ണമെങ്കിലും ചെയ്യാനാവണം.
[■◆●]
പ്രവർത്തനങ്ങൾ ചെയ്ത വഴിയും പ്രവർത്തനങ്ങളും നോട്ടു ബുക്കിൽ കുറിച്ചു വയ്ക്കുകയും, കുട്ടികൾ അവർ ചെയ്ത 'ഉത്പ്പന്നങ്ങൾ' _ സൂക്ഷിച്ചു വയ്ക്കുകയും വേണം.
[■◆●]
പൂർത്തിയായ പ്രവർത്തനങ്ങൾ കുട്ടികളും രക്ഷിതാക്കളും കൂടി പരിശോധിച്ച് _ പ്രവർത്തനങ്ങൾക്കൊപ്പം നൽകിയിട്ടുള്ള മൂല്യനിർണയ സൂചകങ്ങൾ വെച്ചുകൊണ്ട് വിലയിരുത്തണം.
[■◆●]
വീട്ടുതല പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞു എന്നു വിലയിരുത്തുന്നവർക്കും. വീട്ടുതല പ്രവർത്തനം ആഗ്രഹിച്ച പോലെ നന്നായി ചെയ്യാൻ കഴിഞ്ഞിട്ടില്ല; എന്നാൽ അടുത്ത ഘട്ടത്തിൽ നന്നായി ചെയ്യാം എന്നു തോന്നുന്നവർക്കും അടുത്ത ഘട്ടത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യാം.
2020 ഡിസംമ്പർ 20 മുതൽ ജനുവരി 5 വരെയുള്ള തീയതികളിലാണ് അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്റ്റർ നടക്കേണ്ടത്. അതിനായുള്ള ലിങ്കുകളും പ്രാദേശിക വാട്സ്ആപ് കൂട്ടായ്മകളും പുറകെ നിങ്ങൾക്ക് ലഭ്യമാകും.
[■◆●]
വീട്, വീട്ടുകാർ, കൂട്ടുകാർ, അയൽ വാസികൾ തുടങ്ങി എല്ലാവരേയും കൂടെക്കൂട്ടി വീട്ടുതല വിജ്ഞാനോത്സവ പ്രവർത്തങ്ങൾക്ക് തയ്യാറായിക്കോളു _ അറിവ് നിർമ്മാണത്തെ നമുക്ക് ആനന്ദകരമായ ഒരാനുഭവമായ്ക്കി മാറ്റാം.
[■◆●]
ഇപ്പോൾ ഈ സമയം മുതൽ edu.kssp.in എന്ന ലിങ്കിലെ കൂടുതൽ നിർദ്ദേശങ്ങൾ നമുക്ക് വ്യക്തമായി വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കാം.
[■◆●]
edu.kssp.in എന്ന ഒരൊറ്റ ഐക്കണിൽ നിന്നും വായനാ സാമഗ്രികളും, വിജ്ഞാനോത്സവ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയ സൂചകങ്ങളും അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്‌ട്രേഷൻ ഫോമുകളും ലഭ്യമാക്കാനാണ് നാം ശ്രമിക്കുന്നത്.
ആദ്യഘട്ടത്തിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക കാര്യങ്ങളാൽ _ മേൽ പറഞ്ഞ എല്ലാകാര്യങ്ങളും ഒരുപോലെ പ്രവർത്തിക്കാൻ കഴിഞ്ഞില്ലായെന്ന് വന്നേക്കാം. ആരും ബേജാർ ആകേണ്ട. തുടക്കത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കുഴപ്പങ്ങൾ നാം പരിഹരിക്കും. 2020 ഡിസംബർ 30_നകം കാര്യങ്ങൾ ചെയ്താൽ മതിയാകും.
[■◆●]
പ്രവർത്തനങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് ബന്ധപ്പെടാൻ വിജ്ഞാനോത്സവത്തിന്റെ പ്രദേശിക പ്രവർത്തകരുടെ/ അധ്യാപകരുടെ നമ്പറുകൾകൂടി പുറകെ നാം ലഭ്യമാക്കുന്നുണ്ട്.
[■◆●]
ഞങ്ങളെ ബന്ധപ്പെടാം _ എന്ന ഐക്കണിൽ തൊട്ട് അദ്ധ്യാപകരും വിജ്ഞാനോത്സവ പ്രഖ്വർത്തകർക്കും അവർക്കുള്ള സംശയങ്ങൾ ദുരീകരിക്കണം. പങ്കെടുക്കാം _ എന്ന ഐക്കണിൽ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ സൗകര്യങ്ങളും ലഭ്യമാക്കണം.
ആശംസകളോടെ,
edu.kssp.in
വിജ്ഞാനോത്സവം
വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെ.....
08/11/2020
പൊതുവിദ്യാഭ്യാസത്തിനായി ഒരു സര്‍ക്കാര്‍ ചിലവഴിക്കുന്നത് വലിയൊരു തുകയാണ്. ഒരു സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും വിദ്യാഭ്യാസത്തിലൂടെ മാത്രമേ നടക്കൂ എന്ന ബോധ്യമാണ് പൊതുവിദ്യാഭ്യാസത്തിന്റെ കാതല്‍. പരിപൂര്‍ണ്ണമായും സൗജന്യമായിരിക്കണം വിദ്യാഭ്യാസം. സര്‍ക്കാര്‍സ്കൂളുകള്‍ ചെയ്യുന്ന സേവനം ലോകത്ത് മറ്റൊരു സ്കൂളിനും നല്‍കാനും കഴിയില്ല. ഓരോ കുട്ടിക്കുംവേണ്ടി വന്‍തുക സമൂഹം ചിലവഴിക്കുന്നുണ്ട്. അതിനിടയില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന അണ്‍-എയിഡഡ് സ്കൂളില്‍ കുട്ടിയെ ചേര്‍ക്കുന്ന രക്ഷിതാവ് സാമൂഹ്യദ്രോഹം തന്നെയാണു ചെയ്യുന്നത്. അണ്‍-എയിഡഡ് സ്കൂളുകള്‍ അനുവദിക്കുന്ന സര്‍ക്കാരുകളും ചെയ്യുന്നത് അതുതന്നെ.
നിലവില്‍ അനുവദിക്കപ്പെട്ട അണ്‍-എയിഡഡ് സ്കൂളുകള്‍ ഇനി തിരിച്ചെടുക്കുക പ്രായോഗികമല്ല. അണ്‍-എയിഡഡ് സ്കൂളുകളില്‍ കുട്ടിയെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ വര്‍ഷംതോറും വലിയൊരു തുക ഫീസായി അടയ്ക്കണം. അത്രയും തുക തന്നെ പിഴസംഖ്യയായി സര്‍ക്കാരിലേക്കും അടയ്ക്കണം എന്ന നിയമം വരണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കുട്ടിയെ അനുഭവിപ്പിക്കാതിരിക്കുന്നതിനുള്ള പിഴ കൂടിയായി ഇതിനെ കാണാം. ഈ തുക പൂര്‍ണ്ണമായും പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയും വേണം.
(അനുബന്ധമായി ചേര്‍ക്കുന്നത്. നിരവധി പേര്‍ ഈ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു. അതിനുള്ള ഒരു പൊതുമറുപടി കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. )
ഞങ്ങള്‍ ഇതേ നിലപാടില്‍ എത്തിച്ചേരാന്‍ പല കാരണങ്ങളുണ്ട്.
ഒന്ന്,
സര്‍ക്കാര്‍സ്കൂളുകളില്‍ മികച്ച വിദ്യാഭ്യാസം ഇല്ലാത്തതല്ല കുട്ടികള്‍ അണ്‍-എയിഡഡ് മേഖലയിലേക്കു ചേക്കേറാനുള്ള കാരണം. അത് വെറും അന്ധവിശ്വാസത്തിന്റെ പ്രശ്നമാണ്. ചില സ്റ്റാറ്റസ്സുകളുടെ പ്രശ്നമാണ്. അതിലേറെ സര്‍ക്കാര്‍മേഖലയെ തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന അണ്‍-എയിഡഡ് വിദ്യാഭ്യാസകൊള്ളക്കാരുടെ പ്രചരണമാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാഠ്യപദ്ധതി പരിഷ്കരണം നടന്നതോടെ ലോകോത്തരനിലവാരമുള്ള ഒരു പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്നു നിലവിലുള്ളത്. സാമൂഹ്യ അറിവുനിര്‍മ്മാണവാദത്തിന്റെ, ബഹുമുഖബുദ്ധിസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിതമായ പാഠ്യപദ്ധതിയാണത്. കേരളത്തില്‍ പാഠ്യപദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്നാണ് ദേശീയതലത്തില്‍പ്പോലും ഈ പാഠ്യപദ്ധതിയിലേക്കു ചേക്കേറാനുള്ള നടപടികള്‍ തുടങ്ങിയത്. കുട്ടികളുടെ നിലവാരം മെച്ചപ്പെടുക തന്നെയാണ് ചെയ്തിട്ടുള്ളത്. പക്ഷേ അറിവെന്നാല്‍ ഇംഗ്ലീഷില്‍ സംസാരിക്കുക മാത്രമാണെന്ന ജനങ്ങളുടെ അന്ധവിശ്വാസത്തെ മറികടക്കാന്‍ കേരളത്തില്‍ നടത്തിയ പ്രചരണങ്ങള്‍ക്കായില്ല എന്നതാണ് പ്രശ്നം. അന്ധവിശ്വാസികളെ അവരുടെ വിശ്വാസത്തില്‍നിന്നും പുറത്തെത്തിക്കുക ബുദ്ധിമുട്ടാണ്. പൊതുവിദ്യാഭ്യാസത്തെ, സര്‍ക്കാര്‍സ്കൂളുകളെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ വിദ്യാഭ്യാസകൊള്ളക്കാരുടെ ലോബി ജനങ്ങളുടെ ഈ അന്ധവിശ്വാസത്തെ നിരന്തരം പരിപോഷിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു. സര്‍ക്കാര്‍സ്കൂളുകള്‍ മെച്ചപ്പെടുത്തിയാല്‍ അവിടേക്ക് അണ്‍-എയിഡഡില്‍ നിന്നും കുട്ടികള്‍ ഒഴുകും എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. അന്ധവിശ്വാസത്തെ മറികടക്കുക എന്നതു മാത്രമാണ് ഇവിടെ ചെയ്യാനുള്ളത്.
അണ്‍-എയിഡഡ് ഒരു സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കുന്നവരും അന്ധവിശ്വാസികള്‍ തന്നെ. അവരും ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് സര്‍ക്കാര്‍സ്കൂളിലേക്ക് എത്തിപ്പെടാത്തതും.
രണ്ട്,
വിദ്യാഭ്യാസകൊള്ളക്കാരുടെ സംഘമാണ് അണ്‍-എയിഡഡ് സ്കൂളുകള്‍. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഓരോ അവസരവും ഉണ്ടാക്കി സര്‍ക്കാര്‍സ്കൂളിനെതിരെ പ്രചരണം നടത്തുന്നവര്‍. സൗജന്യവും സാര്‍വ്വത്രികവും ആകേണ്ട പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കപ്പെടുക തന്നെ വേണം. അണ്‍-എയിഡഡ് സ്ഥാപനങ്ങളില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ രക്ഷിതാവ് തുരങ്കം വയ്ക്കുന്നത് കുട്ടികളുടെ അടിസ്ഥാന അവകാശമായ സൗജന്യവിദ്യാഭ്യാസത്തെയാണ്. അവര്‍ പിഴയടയ്ക്കുക തന്നെ വേണം. നേരിട്ട് രക്ഷിതാക്കള്‍ അടയ്ക്കണമെന്നില്ല, ഫീസിന്റെ പകുതി സ്കൂളധികാരികള്‍ സര്‍ക്കാരിലേക്ക് അടച്ചാല്‍ മതി. ഈ തുക പരിപൂര്‍ണ്ണമായും സര്‍ക്കാര്‍സ്കൂളുകളുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും വികാസത്തിനായി ചിലവഴിക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുള്ള പിഴയായിത്തന്നെ ഇതിനെ കാണാം.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പൊതുവിദ്യാഭ്യാസം നടന്നുപോകുന്നത്. ഓരോ കുട്ടിക്കുംവേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക വളരെ വലുതാണ്. അത്തരമൊരു സൗകര്യത്തെ അവഗണിച്ച് തങ്ങളുടെ കുട്ടിയെ മറ്റൊരു സ്കൂളില്‍ച്ചേര്‍ക്കുമ്പോള്‍ നഷ്ടം സമൂഹത്തിനു തന്നെയാണ്. സാമ്പത്തികനഷ്ടത്തേക്കാളുപരി അത് സമൂഹ്യസമത്വത്തോടുള്ള വെല്ലുവിളി കൂടിയാണ്. അവിടെ നീതി നടപ്പിലാവണമെങ്കില്‍ ഒരു കുട്ടിക്കായി ഒരുക്കി വച്ചിരിക്കുന്ന സൗകര്യത്തെ അവഗണിച്ചതിന് സമൂഹത്തോടും സര്‍ക്കാരിനോടും രക്ഷിതാവ് മറുപടി പറയുക തന്നെ വേണം. പിഴ അതിനാണ്.
വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന പല വികസിതരാജ്യങ്ങളിലും ഇത്തരം സമ്പ്രദായം ഉണ്ടെന്നാണ് ഞങ്ങളുടെ അറിവ്. അതായത് ഇതൊരു പുതിയ ചിന്തയല്ല.
സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍സ്കൂളുകള്‍. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ സൗജന്യവിദ്യാഭ്യാസം നല്‍കുന്നതും. അപ്പോള്‍ അതു സ്വീകരിക്കാതെ കുട്ടിയെ മറ്റൊരിടത്തു കൊണ്ടുപോയി ചേര്‍ക്കുമ്പോള്‍ ജനങ്ങളുടെ നികുതികൊണ്ടു കെട്ടിപ്പടുത്ത സ്ഥാപനമാണ് ഇല്ലാതാകുന്നത്. അതിനാല്‍ പിഴ അനിവാര്യമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും.
29/10/2020
ഇൻ്റർനെറ്റ് സ്ലോ ആണോ? ഡിസംബറിലെത്തും കെഫോൺ
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നൽകുന്നതാണ്. എല്ലാവർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിൻ്റെയും മറ്റ് സ്വകാര്യ ടെലികോം സർവ്വീസ് പ്രൊവൈഡറിൻ്റെയും നിലവിലുള്ള ബാൻ്റ് വിഡ്ത്ത് പരിശോധിച്ച് അതിൻ്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻ്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ്.കേബിൾ, എസ്.ആർ.ഐ.റ്റിഎന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കെഫോൺ പദ്ധതിയുടെ നേട്ടങ്ങൾ
1. എല്ലാ സർവ്വീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇൻ്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, കണ്ടൻ്റ് സർവ്വീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.
2. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകും.
3. 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.
4. ആർട്ടിഫിഷൽ ഇൻ്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും.
5. ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.
6. സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവ്വീസുകൾക്ക് കൂടുതൽ ബാൻ്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെഫോൺ സഹായിക്കും.
7. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.