15/05/2024
15/5/2024,CBE-1
ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്സ്
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marady Maniyamkallu Anganwadi Centre No.88, School, Anganwadi Centre No. 88, Muvattupuzha.
15/05/2024
15/5/2024,CBE-1
ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്ലാസ്സ്
19/05/2023
മുവാറ്റുപുഴ അഡീഷണൽ പ്രോജക്ടിൻ്റെ കീഴിൽ മാറാടീ ഗ്രാമപഞ്ചായത്തിലെ വാർഡ് 11ൽ പ്രവർത്തിക്കുന്ന സെൻ്റർ നമ്പർ 88, അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന ഹൈബ്രിഡ് പച്ചക്കറി തൈകൾ,തൈകൾ നടുന്നതിന് ആവശ്യമായ 25 ചട്ടികൾ,വളം എന്നിവ ലഭിച്ചു.ഇവ ഉപയോഗിച്ച് 19/05/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അമ്മമാർക്ക് പച്ചക്കറി കൃഷിക്കുള്ള പരിശീലനം നൽകി.അംഗൻവാടി യിൽ പുതിയ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിന് സാധിച്ചു.
01/11/2022
മുവാറ്റുപുഴ അഡീഷണൽ പ്രോജക്ടിൻ്റെ കീഴിൽ മാറാടി ഗ്രാമപഞ്ചായത്തിലെ 11 -)0 വാർഡിൽ പ്രവർത്തിക്കുന്ന 88 -)0 നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ജോർജ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.
04/10/2022
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണിയം കല്ല് അംഗനവാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സമീർ സിദ്ദിഖി ,ഹന്ന റോക്ക്സ് ചെയർമാൻ ശ്രീ ഹരീഷ് എന്നിവർ വൃക്ഷത്തൈകൾ നട്ടു മാതൃകയായി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് സാർ പരിപാടിയിൽ സന്നിഹിതനായിരുന്നു.
03/10/2022
മുവാറ്റുപുഴ അഡീഷണൽ പ്രോജക്ടിൻ്റെ കീഴിൽ മാറാടി ഗ്രാമപഞ്ചായത്തിലെ 11-)0 വാർഡിൽ പ്രവർത്തിക്കുന്ന 88-)0 നമ്പർ അംഗന വാടിയിൽ ഐസിഡീഎസ് ദിനവും ഗാന്ധിജയന്തിയൂം സമുചിതമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അംഗൻവാടി പരിസരം
വൃത്തിയാക്കുകയും മാറാടി പഞ്ചായത്തിൻ്റെ പരിധിയിൽ പ്രവർത്തിക്കുന്ന "സ്നേഹ തണൽ" എന്ന കൂട്ടായ്മ സുമനസ്സുകളുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അംഗനവാടിയിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് മാതൃക ആവുകയും ചെയ്തു. പരിപാടിയിൽ മാറാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ജോർജ്,സ്നേഹ തണൽ കൂട്ടായ്മയുടെ പ്രസിഡൻ്റ് ശ്രീ കണ്ണൻ, എൻഎസ്എസ് കോ ഓർഡിനേറ്റർ ശ്രീ സമീർ സിദ്ദിഖി,സ്കൂൾ കൗൺസിലർ ശ്രീമതി ഹണി മാഡം, അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ശ്രീ സാബു ജോൺ, വൊക്കേഷണൽ ഹയസെക്കൻഡറി സ്കൂളിലെ പി ടി എ പ്രസിഡൻ്റ് സിനിജ സനിൽ എന്നിവർ പങ്കെടുത്തു. ഐസിഡീ എസ് ദിനത്തോടനുബന്ധിച്ചു അംഗനവാടി ടീച്ചറെയൂം മാതൃകാപരമായ പ്രവർത്തനത്തിന് ശ്രീ കണ്ണനെയും ശ്രീമതി സിനിജ സനിൽനെയും ആദരിക്കുകയും ചെയ്തു.
27/09/2022
പോഷൺ മാ 2022 പോഷക മാസാചരണത്തോടനുബന്ധിച്ച് പരിപൂരക പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുവാറ്റുപുഴ അഡീഷണൽ പ്രോജക്ടിൻ്റെ കീഴിൽ മാറാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ൽ പ്രവർത്തിക്കുന്ന 88 -)0 നമ്പർ അംഗൻവാടിയിൽ വച്ച് 27/09/2022 രാവിലെ 11 മണിക്ക് "കുഞ്ഞൂണ്" സംഘടിപ്പിച്ചു.
24/09/2022
🚫🚫🚫🚫 പോഷൻ മാഹ് 2022
സാമൂഹ്യ അധിഷ്ഠിത പരിപാടി
നിർമ്മൽ സംഗമം🛁🧹🪣24/09/2022 ൽ നടത്തി
C.no.88 മണിയം കല്ല്
19/09/2022
പോഷണമാസം 2022
19/9/2022 ,C.no.88, മണിയംകല്ല് അംഗൻവാടി
☘️☘️ Green day☘️☘️ ആയിട്ട് ആഘോഷിച്ചു. കുട്ടികൾ പച്ച നിറമുള്ള ഡ്രസ്സ് ധരിക്കുകയും പച്ച നിറത്തിലുള്ള പച്ചക്കറികൾ കൊണ്ടുവരുകയും ചെയ്തു.പച്ചനിറമുള്ള പച്ചക്കറികളുടെ ഗുണങ്ങളെയും അത് കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങളെയും കുറിച്ച് അംഗൻവാടി ടീച്ചർ ക്ലാസ്സ് എടുക്കുകയും ചെയ്തു.
05/09/2022
അംഗനവാടി സെൻ്റർ നമ്പർ 88
5/9/2022,ഓണാഘോഷം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശ്രീമതി ബിന്ദു ജോർജ് ഉത്ഘാടനംചെയ്തു.മാതാപിതാക്കളുടെയും വർണക്കൂട്ട് അംഗങ്ങളുടേയും പ്രീ സ്കൂൾ കുട്ടികളേയും എല്ലാം വിവിധ മത്സരങ്ങളോടുകൂടി നടത്തി. സമ്മാനദാനം വാർഡ് മെമ്പർ നിർവഹിച്ചു
01/09/2022
വനിതശിശുവികസന വകുപ്പ്
ഐ സി ഡി എസ് മുവാറ്റുപഴഅഡീഷണൽ
മാറാടി ഗ്രാമ പഞ്ചായത്ത്
പോഷൻ മാസം 2022
സെപ്റ്റംബർ 1 മുതൽ 30 വരെ
1/9/2022 രാവിലെ 11 മണിക്ക് പഞ്ചായത്ത് ലൈബ്രറി ഹാളിൽ വച്ച് പ്രിയപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഒ പി ബേബി ഉത്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ജോർജ് വാർഡ് മെമ്പർമാരായ ജിഷ ജിജോ,അജി സാജു,ഷൈനി മുരളി,ഷിജി മനോജ്,സരള രാമൻനായർ തുടങ്ങിയവർ സന്നിഹിതരായിരുന്നൂ വിവിധതരംപോഷകാഹാരങ്ങൾ , പോഷകാഹാരം ഉണ്ടാക്കുന്ന വിധം ,എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. മാറാടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 13 അങ്കണവാടി പ്രവർത്തകരും ഏറ്റവും പ്രിയപ്പെട്ട സൂപ്പർവൈസർ ശ്രീമതി ഹുമൈബാൻ സാറിൻ്റെ നേതൃത്വത്തിൽ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.
22/06/2022
ജൂൺ 21ലോക യോഗ ദിനം മൂവാറ്റുപുഴ അഡീഷണൽ പ്രോജക്ടിൻ്റെ കീഴിൽ മാറാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ൽ പ്രവർത്തിക്കുന്ന 88-)0 നമ്പർ അംഗൻവാടിയിൽ വച്ച് യോഗ ദിനം പ്രതിജ്ഞ ചൊല്ലി ആരംഭിച്ചു.