St. Paul's High School Mutholapuram

St. Paul's High School Mutholapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Paul's High School Mutholapuram, School, Mutholapuram.

നമ്മുടെ വിദ്യാലയം അറിവിന്റെ പൊൻവെളിച്ചം അനേകർക്കായി പകർന്നു നൽകിയ സെന്റ് പോൾസ് ഹൈസ്കൂൾ ഈ നാടിന്റെ കെടാവിളക്കും തിലകക്കുറിയുമാണ് . സാധുക്കളും സാധാരണക്കാരുമായ ജനങ്ങളുടെ ആശാകേന്ദ്രമായ സെന്റ് പോൾസ് ഹൈസ്കൂൾ കഴിഞ്ഞ 67 വർഷമായി നേട്ടങ്ങളുടെ വിജയഗാഥ വിരചിച്ചുകൊണ്ട് മുന്നേറുകയാണ് . മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെയും കൂത്താട്ടുകുളം സബ്ജില്ലയുടെയും ഭാഗമായി പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്ത

ിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1920 ൽ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു . 1938ൽ മലയാളം മിഡിൽ സ്കൂളായും 1950 ൽ ഗേൾസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു . 2004 മുതൽ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ എന്നത് ആൺകുട്ടികളെയും ഉൾപ്പെടുത്തി സെന്റ് പോൾസ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . സ്ഥാപനത്തിന് നേതൃത്വം നൽകിയത് ബഹു . പള്ളിക്കാപ്പറമ്പിൽ പൗലോസച്ചനും ഹൈസ്കൂൾ ആരംഭിക്കുന്നതിന് നേതൃത നൽകിയത് ബഹു . മുരിക്കൻ കുര്യച്ചനുമാണ് . പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ആദ്ധ്യാത്മികവും , ബൗദ്ധികവും . മാനസികവും , കലാപരവുമായ വളർച്ചയെ ലക്ഷ്യമാക്കി ഈ വിദ്യാലയം പ്രവർത്തിക്കുന്നു . എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100 % വിജയം നേടുന്നതോടൊപ്പം ഫുൾ A + ന്റെ എണ്ണം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു . സ്കൂളിനോടനുബന്ധിച്ച് 5-10 വരെ ക്ലാസ്സുകളില കുട്ടികൾക്കായി ബോർഡിംഗും പ്രവർത്തിച്ചു വരുന്നു . സ്കൂളിന്റെ മദ്ധ്യസ്ഥനായ വി.പൗലോസ് ശ്ലീഹായുടെ അനുഗ്രഹവും മാനേജ്മെന്റിന്റെയും , പി.ടി.എയുടെയും സഹകരണവും സ്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നു .

ജൂൺ 5 പരിസ്ഥിതി ദിനം
04/06/2026

ജൂൺ 5 പരിസ്ഥിതി ദിനം

പ്രവേശനോത്സവം: മുത്തോലപുരം St. പോൾസ് സ്കൂളിൽ  മാനേജർ റെവ.ഫാ. ജോൺ മറ്റത്തിലിന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ...
01/06/2026

പ്രവേശനോത്സവം: മുത്തോലപുരം St. പോൾസ് സ്കൂളിൽ മാനേജർ റെവ.ഫാ. ജോൺ മറ്റത്തിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഡോജിൻ ജോൺ അരഞ്ഞാണിയിൽ ഉൽഘാടനകർമ്മം നിർവഹിച്ചു.
ഹെഡ്മിസ്ട്രെസ് Sr. സിസി മരിയ SABS, Sr ടീനാ SABS, Sr സിൽവിയ SABS ബ്ലോക്ക് മെമ്പർ ജിൻസി സജിമോൻ,ഷിബു ML, DR. ദിവ്യാ നായർ,CDS ചെയർപേഴ്സൺ കുമാരി പ്രസാദ് എന്നിവർ പങ്കെടുത്തു.

എല്ലാം റെഡി ആയി മക്കളെ നിങ്ങൾ വന്നോളൂ..... കേട്ടോ... സന്തോഷത്തിന്റെ നാളുകളിലേക്ക്.
01/06/2026

എല്ലാം റെഡി ആയി മക്കളെ നിങ്ങൾ വന്നോളൂ..... കേട്ടോ... സന്തോഷത്തിന്റെ നാളുകളിലേക്ക്.

തിരികെ....
01/06/2026

തിരികെ....

അദൃശ്യമായത് ഒന്നുമില്ല എല്ലാം ദൃശ്യമാണ്
20/05/2026

അദൃശ്യമായത് ഒന്നുമില്ല എല്ലാം ദൃശ്യമാണ്

അഭിനന്ദനങ്ങൾ 👍
17/05/2026

അഭിനന്ദനങ്ങൾ 👍

RAJYAPURASKAR WINNERS
19/02/2026

RAJYAPURASKAR WINNERS

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എ.ഐ. ക്ലാസ് സംഘടിപ്പിച്ചുലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കാ...
17/02/2026

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എ.ഐ. ക്ലാസ് സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിഷയത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എ.ഐ.യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൈറ്റ് നൽകിയിരിക്കുന്ന മൊഡ്യൂൾ അധിഷ്ഠിതമാക്കി യാണ് ക്ലാസ് ക്രമീകരിച്ചത് .ഒൻപതാം ക്ലാസ്സിലെ കശ്യവ് രതീഷ്,ഇവാന ജെയ്സൻ,ബേസിൽ ലിജി,ഡിവീന ബിജു എന്നിവരാണ് ക്ലാസ് നയിച്ചത്.

ക്ലാസിൽ എ.ഐ.യുടെ അടിസ്ഥാന ആശയങ്ങൾ, എ.ഐ.യുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ, കൂടാതെ എ.ഐ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു. സാങ്കേതിക വിദ്യയെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ സജീവവും സൃഷ്ടിപരവുമാക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി.പഠന പ്രവർത്തനങ്ങൾക്കായി സമഗ്ര എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾ മനസിലാക്കി

പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. സംശയനിവാരണ സെഷനും സംഘടിപ്പിച്ചതോടെ വിദ്യാർത്ഥികൾക്ക് എ.ഐ.യെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിച്ചു.

FAAVOLO FEST 2K26 മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ വാർഷിക ആഘോഷം ഫെബ്രുവരി 10ആം തീയതി സ്കൂൾ മാനേജർ ഫാദർ ജോൺ മാറ്റത്ത...
11/02/2026

FAAVOLO FEST 2K26

മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ വാർഷിക ആഘോഷം ഫെബ്രുവരി 10ആം തീയതി സ്കൂൾ മാനേജർ ഫാദർ ജോൺ മാറ്റത്തിൽ അച്ഛന്റെ അധ്യക്ഷതയിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ K G ഷിബു ഉദ്ഘാടനം നിർവഹിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി മരിയ സ്വാഗതം നേർന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജോസഫ് കൊനുക്കുന്നേൽ,വാർഡ് മെമ്പർ ശ്രീ ഡോജിൻ ജോൺ,PTA പ്രസിഡന്റ് ഷിബു എം എൽ, MPTA പ്രസിഡന്റ് ഡോക്ടർ ദിവ്യ സി നായർ, എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ റിപ്പോർട്ട് ശ്രീ റോബിൻസ് ജേക്കബ്,സിന്ധു മോൾ അബ്രഹാം എന്നിവർ അവതരിപ്പിച്ചു. അലൻ വി ജോയി കൃതജ്ഞത നേർന്നു. തുടർന്ന് കുട്ടികളുടെ വളരെ മനോഹരമായ കലാപരിപാടികൾ "ELYSIAN NIGHT " അരങ്ങേറി.

03/02/2026

അപ്പോൾ എങ്ങനെയാ, എല്ലാവരും വരില്ലേ, വരണം. മറക്കല്ലെ, "ഫെബ്രുവരി 10 ചൊവ്വാഴ്ച 2:30pm "

Address

Mutholapuram
686665

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914852258357

Website

Alerts

Be the first to know and let us send you an email when St. Paul's High School Mutholapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Paul's High School Mutholapuram:

Shortcuts

Share

Category