01/02/2026
അനീതിയുടെ കസേരകൾ ഇളകും ഇനി 'കടക്ക് പുറത്ത്' കാലം!
KSU - the largest democratic and
secular student organization in
Kerala. KSU believes in student a KSU was the largest student organization in Kerala. M. S.
KSU proposes the idea of student activism based on progressive thought, secular vision and democratic action. KSU entered the center stage of student politics in Kerala with the famous "Orana Samaram", a strike for travel concessions for students in buses and boats of the state.The agitation was successful, and the government had to relent to the demands of KSU. From then onwards, the growth of KS
01/02/2026
അനീതിയുടെ കസേരകൾ ഇളകും ഇനി 'കടക്ക് പുറത്ത്' കാലം!
31/01/2026
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ സ്വപ്‌നവുമില്ല പ്രായോഗികതയുമില്ല. തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു തട്ടിക്കൂട്ടിയ ബഡ്ജറ്റാണിത്. വരാന്‍ പോകുന്ന സര്‍ക്കാരിന്റെ ചുമലില്‍ വന്‍ സാമ്പത്തിക ബാധ്യതകള്‍ കെട്ടിവയ്കാനാണ് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ പത്തു ശതമാനം പോലും നടപ്പാക്കാതെ ഇപ്പോള്‍ കുറെ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. 2020 ലെ തോമസ് ഐസക്കി്‌ന്റെ ബഡ്ജറ്റില്‍ കുട്ടനാട് പാക്കേജിന് 2400 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ആ പാക്കേജ് വെള്ളത്തിലായി. ഇപ്പോള്‍ വീണ്ടും 115 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. 2400 കോടി പ്രഖ്യാപിച്ചതിന് ശേഷം കുട്ടനാട്ടില്‍ പലതവണ വെള്ളം കയറി. ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സഖാക്കള്‍ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോയതല്ലാതെ കഴിഞ്ഞ പത്തുകൊല്ലം ഭരിച്ചിട്ടും ശബരിമലക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ശബരിമല മാസ്റ്റര്‍ പ്‌ളാനിന് 30 കോടി എന്ന് പ്രഖ്യാപിച്ച് വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
പദ്ധതി വിഹിതത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രം ചിലവാക്കിയ സര്‍ക്കാരാണ് ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങളൊന്നും ഈ സര്‍ക്കാര്‍ നടപ്പാക്കേണ്ടതില്ല. അതിന്റെ ഉത്തരവാദിത്തം വരുന്ന സര്‍ക്കാരിനാണ്. പത്തുകൊല്ലം ജനങ്ങളെ പറ്റിച്ചതിന് ശേഷം തെരെഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കുറെ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ആശാവര്‍ക്കര്‍മ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളോളം സമരം ചെയ്തിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഓണറേറിയം കൂട്ടിയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ്. അന്ന് അവര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്തു കഷ്ടപ്പെട്ടപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. വന്‍ തട്ടിപ്പാണെന്ന് മനസിലായ കെ ഫോണിന് കോടികള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഈ ബഡ്ജറ്റ്്.
തെരെഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയത്. ഇത് ജനവഞ്ചനയാണ്. അത് കേരളീയ സമൂഹം തിരിച്ചറിയും
28/02/2024
02/10/2023
നിങ്ങൾ മനുഷ്യനായത് കൊണ്ട് മാത്രം
വലിയവനാകുന്നില്ല.മനുഷ്യത്വ
മുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്
--മഹാത്മാഗാന്ധി -
ഗാന്ധി ജയന്തി ആശംസകൾ💙
12/09/2023
ഈ അധ്യാന വർഷത്തിലെ വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകുവാൻ KSU CEM UNIT സ്കോളർഷിപ്പ് ഹെല്പ് ഡസ്ക്
ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സംശയനിവാരണങ്ങൾക്കും താഴെ കാണുന്ന നമ്പറുകളുമായി ബന്ധപ്പെടുക.
Nizam-98951 87379
Alen-8848014880
Mazin-96338 04445
Rishla-70348 33026
13/08/2023
Admission help desk 2023
20/05/2023
25/09/2022
ആദരാഞ്ജലികൾ💐
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. മതേതര കാഴ്ചപ്പാടുകളുടെ രാജകുമാരനായിരുന്നു. കേരളം കണ്ട മികച്ച ഭരണകർത്താക്കളിൽ മുമ്പൻ തന്നെയായിരുന്നു അദ്ദേഹം.ഒരു വ്യാഴവട്ടക്കാലം ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് കേരളത്തിലും പ്രത്യേകിച്ച് മലപ്പുറം ജില്ലയിലും കരുത്തു പകർന്ന നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളേയും സഹപ്രവർത്തകരേയും പ്രത്യേകിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മകനുമായ ശ്രീ. ആര്യാടൻ ഷൗക്കത്തിനേയും അനുശോചനം അറിയിക്കുന്നു. പ്രണാമം.
22/05/2021
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശന് അഭിനന്ദനങ്ങൾ.......
14/03/2021
💙💙
Vote for UDF
20/01/2021
'എനിക്ക് വ്യക്തിത്വമുണ്ട്. ഞാനാരേയും പേടിക്കുന്നില്ല. ഒറ്റയ്ക്ക് നിന്ന് പോരാടാനും തയ്യാറാണ്. അവർക്കെന്നെ വെടിവയ്ക്കാനാകുമായിരിക്കാം, പക്ഷെ തൊടാനാകില്ല.
ഞാനൊരു ദേശസ്നേഹിയാണ്. എനിക്കെന്റെ രാജ്യത്തെ സംരക്ഷിക്കുകയാണ് പ്രധാനം. ആരും കൂടെ നിന്നില്ലെങ്കിലും ഞാൻ ഇതിൽ ഉറച്ചുനിൽക്കും' അദ്ദേഹം പറഞ്ഞു. താനെന്തിനു വേണ്ടി പോരാടുന്നോ അതാണ് തന്റെ മതമെന്നും ആ മതഭ്രാന്ത് മറ്റുളളവരേക്കാൾ അധികമായി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് വ്യക്തിത്വമുണ്ടെന്നും അതിനാൽ ആരേയും പേടിക്കേണ്ടതില്ലെന്നും രാഹുൽ തുറന്നടിച്ചു. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾ കർഷകർക്ക് ദോഷം മാത്രമേ ചെയ്യൂ എന്ന് വിമർശിച്ചതിനു തൊട്ടുപാന്നാലെയാണ് രാഹുലിന്റെ ഉറച്ച വാക്കുകള്‍.
യുപിഎ സർക്കാരിന്റെ കാലത്ത് നേതാക്കൾ കർഷകരുടെ കൂടെത്തന്നേയായിരുന്നു എന്നും അദ്ദേഹം പരാമർശിച്ചു. കാർഷിക മേഖലയെ തകിടം മറിക്കാനാണ് പുതിയ നിയമങ്ങളെന്നും രാഹുൽ അഭിപ്രായപ്പെട്ടു.ഇന്ത്യ ഒരിക്കൽ കൂടി സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്നും രാഹുൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുളള മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുത്തകകളെ വളർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.നിയമങ്ങൾ സ്ഥിതി വഷളാക്കുകയെ ഉളളൂ. രാജ്യത്തെ ഇടത്തരം ജീവിതം നയിക്കുന്നവർക്ക് ഈ നിയമങ്ങൾ തിരിച്ചടിയാകും. കർഷകർക്ക് അർഹമായ ലാഭം കിട്ടുകയുമില്ല' അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ 65 കോടിയോളം വരുന്ന കർഷകർക്ക് വേണ്ടിയാണ് ഹരിയാനയിലേയും പഞ്ചാബിലേയും കർഷകർ പോരാടുന്നതെന്നും അവരോടൊപ്പം താനും നിൽക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.