KATF Mukkam

KATF Mukkam മുക്കം സബ്ജില്ലാ അറബി അധ്യാപക കൂട്ടായ്മ

28/07/2026
*മുക്കം:**കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കീഴിൽ നടന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റും* *ഭാഷ അനുസ്മരണ സമ്മേളനവും മുക്കം M...
19/07/2026

*മുക്കം:*
*കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കീഴിൽ നടന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റും* *ഭാഷ അനുസ്മരണ സമ്മേളനവും മുക്കം MMOLP* *സ്കൂളിൽ വെച്ച് നടന്നു*

*19.07.2026*

https://chat.whatsapp.com/JU2SqOLpe2l3Wi83nkkEH2
പ്രസ്തുത പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകത്ത് ഏറ്റവും വലിയ വാണിജ്യ ഭാഷയാണ് അറബി എന്നും കേരളത്തിൽ അറബി സർവകലാശാല സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എംഎൽഎ വിശദീകരിച്ചു ഭാഷാ സമരത്തിൽ രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നിവരെ അനുസ്മരിച്ചു.

LP വിഭാഗത്തിൽ
ഇഷാൻ മുഹമ്മദ് GUPS മണാശ്ശേരി ,ഹാദി ഹൈദർ പി പബ്ലിക് സ്കൂൾ ചെറുവാടി , മുഹമ്മദ് ഇയാസ് GMLPS ചാത്ത വെണ്ണക്കോട്

UP വിഭാഗത്തിൽ
അനീബ് മുഹമ്മദ് കെ GUPS മണാശ്ശേരി, ഹാഷിർ അഹ്മദ് വി GHSS ചെറുവാടി, അലിഖാ ഫാത്തിമ AUPS താഴെക്കോട്.

HS വിഭാഗത്തിൽ റിയാ നസ്റിൻ പിടി PTMHS കൊടിയത്തൂർ, ഹാദി ഹൈദർ പി ഹിൽടോപ് പബ്ലിക് സ്കൂൾ ചെറുവാടി, ആയിഷ ഹബീബ MKHMMO for girls .
HSS വിഭാഗത്തിൽ മാജിദ് അഹ്മദ് വി ചേന്നമംഗല്ലൂർ , ഹംദാ നിസാർ VMHM HSS ആനയാംകുന്ന്, ആദില NA FMHSS കൂമ്പാറ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സബ്ജില്ലാ പ്രസിഡണ്ട് ശബാന ചോലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ഹക്കീം കളൻതോട് ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി, പരിപാടിക്ക് ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ മാസ്റ്റർ, ഹൈറുന്നിസ ടീച്ചർ, കൺവീനർ ഷമീമ ടീച്ചർ, പി.പിഹംസ മാസ്റ്റർ ,എൻ.അബ്ദുൽ ജബ്ബാർ, ഷംനാബി കാരക്കുറ്റി,അബ്ദുൽ കരീം മാവൂർ, അബ്ദുൽ കരീം കഴുത്തുട്ടിപ്പുറായ്, വഹീദ ടീച്ചർ, സീനത്ത് ബി.കെ, ഖലീലു റഹ്മാൻ,എന്നിവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുറബ്ബ് ചടങ്ങിൽ നന്ദിയും പറഞ്ഞു.

18/07/2026

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ല അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് ഭാഷ അനുസ്മരണ സമ്മേളനവും പ്രിയങ്കരനായ തിരുവമ്പാടി നിയോജക മണ്ഡലം MLA CK കാസിം നിർവഹിച്ചു.❤️🔥🤝

18/07/2026
🌹 ഹൃദയം നിറഞ്ഞ നന്ദി 🌹ഇന്ന് വിജയകരമായി നടന്ന അലിഫ് Arabic Talent Test പരീക്ഷയിൽ ആത്മാർത്ഥമായി കൂടെ നിന്ന് സഹകരിച്ച ശബാന ...
18/07/2026

🌹 ഹൃദയം നിറഞ്ഞ നന്ദി 🌹

ഇന്ന് വിജയകരമായി നടന്ന അലിഫ് Arabic Talent Test പരീക്ഷയിൽ ആത്മാർത്ഥമായി കൂടെ നിന്ന് സഹകരിച്ച ശബാന ടീച്ചർ, ജബ്ബാർ മാഷ്, അബ്ദുറബ്ബ് മാഷ്, ഹക്കീം മാഷ്, ഹംസ മാഷ്, ഖൈറുന്നീസ ടീച്ചർ, ഷംന ടീച്ചർ, വഹീദ ടീച്ചർ, ബാനു ടീച്ചർ, കരീം മാഷ് എന്നിവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അതോടൊപ്പം, LP, UP, HS, HSS വിഭാഗങ്ങൾക്കായുള്ള എവർറോളിംഗ് ട്രോഫികൾ ഉദാരമനസ്സോടെ സ്പോൺസർ ചെയ്ത ഹംസ മാഷ്, മജീദ് മാഷ്, ആയിഷ ടീച്ചർ, അസീസ് മാഷ് എന്നിവരോടും പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. നിങ്ങളുടെ ഈ മഹത്തായ പിന്തുണ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭത്തിന് കൂടുതൽ പ്രചോദനമാകുന്നതിനും കാരണമായി. അല്ലാഹു നിങ്ങളുടെ ഈ നന്മ സ്വീകരിക്കുകയും ജീവിതത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങളും പ്രതിഫലവും നൽകുകയും ചെയ്യട്ടെ. ആമീൻ.

ഇനിയും വരും ദിവസങ്ങളിലെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെയും നന്ദിയോടെയും...
അലിഫ് കൺവീനർ.....
ഷമീമ 🥰🙏
🤝🌹

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് 2026-27
18/07/2026

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് 2026-27

*കെ.എ.ടി.എഫ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം**12.06.2026*മുക്കം: കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം കേരള അറബിക് ടീച്ചേഴ്...
12/06/2026

*കെ.എ.ടി.എഫ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം*

*12.06.2026*
മുക്കം: കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ മുക്കം സബ്ജില്ലാ തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി കെ കാസിം മുക്കം സബ്ജില്ല പ്രസിഡന്റ് ശബാന ചോലക്ക് നൽകി ഉദ്ഘാടനം ചെയ്തു .മഹാ രഥന്മാരായ മുൻഗാമികളുടെ ദീർഘ ദർശനമാണ് 69 വർഷം പിന്നിടുന്ന സംഘടനയുടെ യുവത്വത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽ ഖാസിമി ,ജില്ലാ പ്രസിഡന്റ് പി.കെ ഹഖീം മാസ്റ്റർ കളൻതോട്, പി.പി ഹംസ മാസ്റ്റർ , അബ്ദുൽ കരീം കഴുത്തൂട്ടി പുറായ എന്നിവർ പങ്കെടുത്തു.

Address

മുക്കം
Mukkam

Website

Alerts

Be the first to know and let us send you an email when KATF Mukkam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share