30/07/2022
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു കൂടരഞ്ഞി :കൂമ്പാറ ഫാത്തിമ ബീ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ എൻഎസ്എസിന്റെയും കൂമ്പാറ ഐസിഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു ക്യാമ്പയിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ നാസർ മാസ്റ്റർ ചെറുവാടി നിർവഹിച്ചു പ്രോഗ്രാം ഓഫീസ് വി കെ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു ഡ്രീം കോഡിനേറ്റർ അതുൽ എൻജോൺ ബോധവൽക്കരണ ക്ലാസ് എടുത്തു ലഹരിയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു ലഹരിക്കെതിരെ എൻഎസ്എസിനെ കീഴിൽ നാട്ടിലെ ക്ലബ്ബുകളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുമായി ചേർന്ന് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞയോടെ ക്യാമ്പയിൻ അവസാനിച്ചു അഷറഫ് സുബിൻ പി എസ് ബിന്ദു കുമാരി എ എം അംഗൻവാടി അധ്യാപകരായ നഗീസ് എം ജലജാമണി ലൂസി എംആർ എന്നിവർ ആശംസകൾ അർപ്പിച്ചു.എൻഎസ്എസ് ലീഡർ അർച്ചന സുരേന്ദ്രൻ നന്ദി പറഞ്ഞു