06/09/2023
മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഘടനയായ OSTA യുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നിന്ന് വിരമിച്ച ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവൻ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ആദരിച്ച ചടങ്ങ് - നമസ്തേ -2023
*മോറക്കാല സ്ക്കൂളിൽ വിരമിച്ച അദ്ധ്യാപകരുടെ സംഗമം നടത്തി.*
മോറക്കാല സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും റിട്ടയർ ചെയ്ത അദ്ധ്യാപകരും അനദ്ധ്യാപകരും, അദ്ധ്യാപകദിനത്തോടനുബന്ധിച്ച് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒ എസ് ടി എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നമസ്തേ 2023 എന്ന പ്രോഗ്രാമിൽ സംഗമിച്ചു. 30 വർഷം മുമ്പ് മുതൽ ഈ സ്ക്കൂളിൽ നിന്ന് റിട്ടയർ ചെയ്ത് ഇന്ന് ജീവിച്ചിരിക്കുന്ന 59 അദ്ധ്യാപകരും അനദ്ധ്യാപകരുമാണ് നമസ്തേ 2023 എന്ന് പേരിട്ട അദ്ധ്യാപക സംഗമത്തിൽ പങ്കെടുത്തത്. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനം കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ഒ എ സ് ടി എ പ്രസിഡന്റ് എം കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചചടങ്ങിൽ സ്ക്കൂൾ മാനേജർ ജോർജ്ജ് എബ്രാഹാം, ഇ സി വർഗീസ് കോറെപ്പിസ്ക്കോപ്പ, പള്ളിക്കര കത്തീഡ്രൽ വികാരി റവ.ഡോ. സി.പി. വർഗീസ്, സ്ക്കൂൾ പ്രിൻസിപ്പൽ അജി തോമസ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേഫ്, ഒ എസ് ടി എ ജന.സെക്രട്ടറി സാബു വർഗീസ് , ട്രഷറർ പി ഐ പരീകുഞ്ഞ്, മുൻ ഹെഡ് മാസ്റ്റർമാരായ എം സി വർഗീസ്, വി കെ കുര്യൻ, വർഗീസ് കുര്യൻ, മുൻ പ്രിൻസിപ്പൽമാരായ എൽസി സി കുരുവിള, പി.വി. ജേക്കബ്, പി ടി എ പ്രസിഡന്റ് എൻ വി വാസു എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകരെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്മരണകൾ ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്റലിസം പ്രോഗാമും ഓണസദ്യയും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.