Snmhss Moothakunnam - HSS

Snmhss Moothakunnam - HSS Official Page of SNMHSS Moothakunnam (Higher Secondary Section)

ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ  ഹയർ സെക്കൻ്ററി വിഭാഗം Coir Door Mats നിർമ്മാണത്തിൽ മൂത്തകുന്നം എസ...
18/11/2024

ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കൻ്ററി വിഭാഗം Coir Door Mats നിർമ്മാണത്തിൽ മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് അനിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒൻപതാം ക്ലാസ് മുതൽ ഈ മത്സര ഇനത്തിൽ തുടർച്ചയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ഈ മിടുക്കൻ. Coconut Shell Products നിർമ്മാണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി നാരായണൻ A Grade കരസ്ഥമാക്കി.

സ്കൂളുകളിൽ മിൽമ ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന മിൽമ@സ്ക്കൂൾ പദ്ധതി മൂത്തകുന്നം എസ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിൽ...
19/06/2024

സ്കൂളുകളിൽ മിൽമ ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന മിൽമ@സ്ക്കൂൾ പദ്ധതി മൂത്തകുന്നം എസ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിൽ...

എറണാകുളം റവന്യു ജില്ല കലോത്സവത്തിൽ മൂത്തകുന്നം എസ്.എൻ എം.ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗം നാടക മത്സരത്തിൽ ഒന്ന...
22/11/2023

എറണാകുളം റവന്യു ജില്ല കലോത്സവത്തിൽ മൂത്തകുന്നം എസ്.എൻ എം.ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. ഈ നാടകത്തിലെ അഭിനയത്തിന് പ്ലസ്ടു വിദ്യാർത്ഥിനിയായ ഹിൽന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം റവന്യു ജില്ല സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക...
21/11/2023

എറണാകുളം റവന്യു ജില്ല സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ മൂത്തകുന്നം എസ്.എൻ എം.ഹയർ സെക്കന്ററി സ്കൂൾ ടീം

'സ്നേഹാരാമം'എന്ന പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ മൂത്തകുന്നം SNM ഹയർ സെക്കന്ററി സ്കൂളിലെ NSS വോ...
07/10/2023

'സ്നേഹാരാമം'എന്ന പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ മൂത്തകുന്നം SNM ഹയർ സെക്കന്ററി സ്കൂളിലെ NSS വോളന്റിയേഴ്‌സ് മൂത്തകുന്നം ഫെറി റോഡ് വൃത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രശ്മി അനിൽകുമാർ നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ബീന രത്‌നൻ, സ്കൂൾ പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി ടീച്ചർ, NSS program ഓഫീസർ ബേബി. K. N, ദയ ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു.തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർഥികൾക്കൊപ്പം അണിചേർന്നു.

മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ 25 വർഷത്തെ സ്തുത്യർഹ  സേവനം പൂർത്തീകരിച്ച അധ...
15/09/2023

മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്ക്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ 25 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച അധ്യാപകരെ സ്ക്കൂളിലെ NSS Unit ആദരിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി ടീച്ചർ ഉദ്ഘാടന പ്രസംഗം നടത്തി. First Year NSS Leader കുമാരി അഞ്ജലി അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹനിർഭരമായ ചടങ്ങിൽ 25 വർഷം പൂർത്തീകരിച്ച Higher Secondary അധ്യാപകരായ ബേബി ടീച്ചർ, ബിസ്സി ടീച്ചർ, റീബ ടീച്ചർ, സിനി ടീച്ചർ, സോണി ടീച്ചർ, ശ്രീദേവി ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ NSS ന്റെ സ്‌നേഹാദരവ് ഏറ്റു വാങ്ങി. അധ്യാപകരുടെ പ്രതിനിധിയായി സോണി ടീച്ചർ 25 വർഷത്തെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജോസ് സാർ ആശംസപ്രസംഗം നടത്തി. NSS Second Year Leader കുമാരി ദേവിക എം. യു. നന്ദി പ്രസംഗം നടത്തി.

"ആർച്ച" പദ്ധതിയുടെ ഭാഗമായി മൂത്തകുന്നം SNM ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷയെ കുറിച...
06/09/2023

"ആർച്ച" പദ്ധതിയുടെ ഭാഗമായി മൂത്തകുന്നം SNM ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷയെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് ആലുവ SI ശ്രീമതി. ഷീല എസ്സ്. എൻ ക്ലാസ്സ്‌ എടുത്തു. ASI ശ്രീമതി. ദിനി എ.വി, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജ്യോതിലക്ഷ്മി പി.എസ്, NSS പ്രോഗ്രാം ഓഫീസർമാരായ ബേബി കെ.എൻ, ദയ പി.എ, NSS വോളണ്ടിയർമാരായ അഞ്ജലി, ദേവിക, നഹബ എന്നിവർ സംസാരിച്ചു.

മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം.
15/08/2023

മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം.



എസ് എൻ എം ഹയർ സെക്കന്ററി സ്കൂൾ മൂത്തകുന്നത്തിന്റെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷം നടന്നു. 'മാമ്...
06/06/2023

എസ് എൻ എം ഹയർ സെക്കന്ററി സ്കൂൾ മൂത്തകുന്നത്തിന്റെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷം നടന്നു. 'മാമ്പഴക്കാലം' എന്ന ഈ പ്രോഗ്രാം PTA പ്രസിഡന്റ് ശ്രീ. ബിബിൻ സി ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടക്കേക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. V S സന്തോഷ്‌ ഉത്ഘാടനം ചെയ്തു. NSS വോളന്റീയേഴ്‌സ് മുളപ്പിച്ചെടുത്ത മാവിൻ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർ ആശംസകൾ അർപ്പിച്ചു. NSS ലീഡർ കുമാരി ദേവിക N U ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ NSS അധ്യാപകരും മറ്റു വിദ്യാർത്ഥികളും പങ്കെടുത്തു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മൂത്തകുന്നം എസ്. എൻ. എം ഹയർ സെക്കന്ററി സ്കൂൾ റോവർ & റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ...
06/06/2023

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മൂത്തകുന്നം എസ്. എൻ. എം ഹയർ സെക്കന്ററി സ്കൂൾ റോവർ & റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ ജ്യോതിലക്ഷ്മി പി.എസ്. വൃക്ഷത്തൈ വിതരണം നടത്തി.
"പരിസ്ഥിതി സംരക്ഷണം " എന്ന വിഷയത്തിൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകി.
റോവർ അഭിനവ് പി സുനിൽ പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോവർ സ്കൗട്ട് ലീഡർ ജയേഷ് എം.എസ്., റേഞ്ചർ ലീഡർ അരുണിമ ആനന്ദ് എന്നിവർ സംബന്ധിച്ചു.




മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്ക്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ ശ...
23/02/2023

മൂത്തകുന്നം എസ്സ് എൻ എം ഹയർ സെക്കന്ററി സ്ക്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ ശ്രീ. സജീവ് പി എസ്, ശ്രീമതി. ഇന്ദിര എൻ, ശ്രീ. സുനിൽ എ ആർ എന്നിവർക്ക് യാത്രയയപ്പ് നൽകി. സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞു. ബഹു. എച്ച് എം ഡി പി സഭ പ്രസിഡന്റ് ശ്രീ. ഇ പി സന്തോഷ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ബഹു. എച്ച് എം ഡി പി സഭ സെക്രട്ടറി ശ്രീ. ഡി സുനിൽ കുമാർ സ്മരണിക നൽകി ആദരിച്ചു. വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വി എസ് സന്തോഷ്, സ്ക്കൂൾ മാനേജർ ശ്രീ. കെ ജി പ്രദീപ്, പി ടി എ പ്രസിഡന്റ് ശ്രീ. ബിബിൻ സി ബോസ്, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം ബി ശ്രീകല, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോസ് കെ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഹയർ സെക്കന്ററി വിഭാഗത്തിൽ ഏറ്റവും...
07/01/2023

കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഹയർ സെക്കന്ററി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച എസ്സ് എൻ എം എച്ച് എസ്സ് എസ്സ് മൂത്തകുന്നം നാടൻപാട്ട്, ഒപ്പന, സംഘനൃത്തം എന്നീ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കി. നാടൻ പാട്ട് മത്സരത്തിൽ നമ്മുടെ കുട്ടികൾ A ഗ്രേഡോടെ രണ്ടാം സ്ഥാനത്ത് എത്തി.

🎉വിജയികൾക്ക് അഭിനന്ദനങ്ങൾ.🎉

Address

Moothakunnam
683516

Website

Alerts

Be the first to know and let us send you an email when Snmhss Moothakunnam - HSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Snmhss Moothakunnam - HSS:

Shortcuts

Share

Category