T.M Jacob Memorial L.P School, Cholakkulam

T.M Jacob Memorial L.P School, Cholakkulam Official Page of T.M Jacob Memorial L.P School, Cholakkulam More than a half decade tradition ALPS cholakkulam now with a new elevated face.

T.M Jacobs Memorial LP School Cholakkulam. Keeping the High Standard of educational facilities combining the technologies making it available to the cholakkulam and nearby area. A strong and dedicated management always keen to up bring a new educational cultural in a progressive path.

15/10/2025
വിദ്യാർത്ഥികൾക്ക് സഹവാസ ക്യാമ്പും യാത്രയപ്പുംമേലാറ്റൂർ:നാലാം തരംവരെ പഠനം പൂർത്തിയാക്കിയ ചോലക്കുളം ടി എം ജേക്കബ് മെമ്മോറി...
07/04/2025

വിദ്യാർത്ഥികൾക്ക് സഹവാസ ക്യാമ്പും യാത്രയപ്പും

മേലാറ്റൂർ:നാലാം തരംവരെ പഠനം പൂർത്തിയാക്കിയ ചോലക്കുളം ടി എം ജേക്കബ് മെമ്മോറിയൽ എൽ പി സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പിന് സമാപനമായി. വിനോദയാത്ര, കലാ കായിക മത്സരങ്ങൾ, ക്യാമ്പ് ഫയർ, രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നിവയും നടന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന എ ഇ ഒ സക്കീർ ഹുസൈന് പൊന്നാട നൽകി ആദരിച്ചു. കുട്ടികൾക്കുള്ള യാത്രയപ്പ് ചടങ്ങിനോടനുബന്ധിച്ച് 'ഓർമ വൃക്ഷം' എന്ന പേരിൽ ബഡ് ചെയ്ത പ്ലാവിൻ തൈകൾ നൽകി. എ ഇ ഒ സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. വനജ, പി ടി എ പ്രസിഡണ്ട് കെ.കെ. നജ്മുദ്ദീൻ, എം ടി എ പ്രസിഡൻറ് സി. ജസീല എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ കെ. അയാന യാസീൻ, അധ്യാപകരായ കെ ആർ അഖിൽ, വി.ശ്രീജ, എ.ശിശിര, എൻ.സുകന്യ എന്നിവർ നേതൃത്വം നൽകി.

മേലാറ്റൂർ ചോലക്കുളം ടി. എം ജേക്കബ് മെമ്മോറിയൽ സ്ക്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മാനേജർ മാത്യൂ സെബാസ്റ്റ്യൻ ഉദ്ഘാട...
23/12/2024

മേലാറ്റൂർ ചോലക്കുളം ടി. എം ജേക്കബ് മെമ്മോറിയൽ സ്ക്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
മാനേജർ മാത്യൂ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.HM കെ വനജ ടീച്ചർ , പി ടി എ വൈസ് പ്രിസിഡണ്ട് ജയൻ ബാബു, സ്കൂൾ ലീഡർ അയാന യാസിൻ പി പി ടീച്ചർമാരായ കെ ആർ അനിൽ, മുസ്ബിൻ സി എച്ച് , സുകന്യ എൻ, സരിത വി എന്നിവർ നേതൃത്വം നൽകി.

ടി എം ജേക്കബ് അനുസ്മരണം നടത്തി. മുൻ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന യശ്ശശരീരനായ ടി എം ജേക്കബിൻ്റെ...
30/10/2024

ടി എം ജേക്കബ് അനുസ്മരണം നടത്തി.

മുൻ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന യശ്ശശരീരനായ ടി എം ജേക്കബിൻ്റെ 13-ാം മത് ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടത്തി,
മേലാറ്റൂർ ചോലക്കുളം ടി എം ജേക്കബ് മെമ്മോറിയൽ സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങ് ച്ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് തുടക്കമായത്.
സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യനാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
ഹെഡ്മിസ്ട്രസ് കെ.വനജ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സി. എച്ച് മുസ് ബിൻ, കെ.ആർ അഖിൽ, എൻ സുകന്യ, എൻ ജസ്നി, എ ശിശിര, കെ മുഹമ്മദ് സമീർ ,വി സരിത, സ്കൂൾ ലീഡർ പി പി അയാന യാസിൻ എന്നിവർ സംസാരിച്ചു.

18/05/2024

അഭിമുഖം

മേലാറ്റൂർ ചോലക്കുളം ടി എം ജേക്കബ് മെമ്മോറിയൽ എൽ പി സ്കൂളിൽ ഭിന്നശേഷി വിഭാഗക്കാർക്കായി നീക്കിവെച്ച LPST തസ്തികയിലേക്കുള്ള നിയമനം നടത്തുന്നു.
ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസറുടെ NAC യുടെ അടിസ്ഥാനത്തിൽ Blindness & Low Vision കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്കാണ് നിയമനം .
PWD ആക്ട് പ്രകാരം Blindness & Low Vision കാറ്റഗറിയിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്കായുള്ള സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാത്തവരും LPST തസ്തികയിലേക്ക് യോഗ്യതയുമുള്ളവർക്ക് അസ്സൽ രേഖകൾ സഹിതം 23 - 5 - 2024ന് (വ്യാഴം) 10.00 AM ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം
മാനേജർ
ടി എം ജേക്കബ് മെമ്മോറിയൽ
എൽ പി സ്കൂൾ
ചോലക്കുളം, മേലാറ്റൂർ, മലപ്പുറം
പിൻ 679326
9400825943 - 9447178151

Address

Cholakkulam
Melattur
679326

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when T.M Jacob Memorial L.P School, Cholakkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share