01/09/2024
നവധാര വായനശാല ചേരിപ്പറമ്പിന്റെ കീഴിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമവും വനിതകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പെരിന്തൽമണ്ണ കൈരളി ആയുർവേദ ആശുപത്രിയിലെ ഡോ.സജ്ന നവാസ് "സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. നവധാര വായനശാല വനിതാ വേദി പ്രസിഡൻറ് ശ്രീമതി വി രുഗ്മിണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവധാര വായനശാല പ്രസിഡൻറ് ശ്രീ വി കോമൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിരവധി സ്ത്രീകൾക്ക് പുറമെ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല കൺവീനർ ശ്രീ ടി പി മൊയ്തു ,സെക്രട്ടറി സുർജിത് കെ, കാപ്പിൽ കബീർ, വായനശാല ലൈബ്രറേറിയൽ ശ്രീ മുരളീധരൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. പരിപാടിക്ക് നവധാര വായനശാല വനിതാ വേദി സെക്രട്ടറി അംബിക പി സ്വാഗതവും , അദ്ധ്യാപികയും വായനശാലാ പ്രവർത്തകയുമായ ശ്രീമതി രജനി നന്ദിയും പറഞ്ഞു.