NNHALPSchool, Parassini Road

  • Home
  • NNHALPSchool, Parassini Road

NNHALPSchool, Parassini Road LKG മുതൽ അഞ്ചാംതരം വരെയുള്ള
പ്രൈമറി വിദ്യാലയം

11/06/2023

#പച്ചക്കുട
#പരിസ്ഥിതി_ദിനാഘോഷം

മയ്യിൽ പഞ്ചായത്തുതല മികവുത്സവത്തിൽ രണ്ടാംസ്ഥാനത്തോടെ ഉപജില്ലാ തലത്തിലേക്ക് ... #മികവോടെ
19/01/2023

മയ്യിൽ പഞ്ചായത്തുതല മികവുത്സവത്തിൽ രണ്ടാംസ്ഥാനത്തോടെ ഉപജില്ലാ തലത്തിലേക്ക് ...
#മികവോടെ

25/12/2022



 #തേനൂറും_ക്യാമ്പ് #തേൻ_നെല്ലിക്ക
21/12/2022

#തേനൂറും_ക്യാമ്പ്
#തേൻ_നെല്ലിക്ക

 #ഉപജില്ല_ശാസ്ത്രോത്സവം #കൊച്ചുമിടുക്കർ #അഭിനന്ദനങ്ങൾ
15/10/2022

#ഉപജില്ല_ശാസ്ത്രോത്സവം
#കൊച്ചുമിടുക്കർ
#അഭിനന്ദനങ്ങൾ

01/09/2022

...
#ഓണോത്സവം_2k22

16/08/2022

#സ്വാതന്ത്ര്യാമൃതം

09/07/2022

#ജനാധിപത്യത്തിന്റെ_ഉത്സവം

'ഓൻ ഇന്നലെ രാത്രി ഒറങ്ങീറ്റേ ഇല്ല മാഷേ... ഇന്നാന്നെങ്കില് സ്കൂളില് പോകാൻ രാവിലേ എണീറ്റു...' ഒരു കുട്ടിയുടെ രക്ഷിതാവിന്റെ...
03/07/2022

'ഓൻ ഇന്നലെ രാത്രി ഒറങ്ങീറ്റേ ഇല്ല മാഷേ... ഇന്നാന്നെങ്കില് സ്കൂളില് പോകാൻ രാവിലേ എണീറ്റു...' ഒരു കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകളാണിത്. കാര്യം എന്താണെന്നല്ലേ? പറയാം. സ്കൂളിൽ നിന്ന് കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം ഞാറ് നടാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു ആ കുഞ്ഞുമനസിന്റെ ഉറക്കം കളഞ്ഞത്. പാടത്തിറങ്ങാൻ പാകത്തിലുള്ള വസ്‌ത്രവും ധരിച്ച് എല്ലാ കുട്ടികളും രാവിലെ തന്നെ അത്യുത്സാഹത്തോടെ സ്കൂളിൽ എത്തി. വാഹനത്തിൽ കയറി വയലിലേക്ക്. നാടറിഞ്ഞുള്ള യാത്ര. വാഹനത്തിൽ കുട്ടികളുടെ നാട്ടിപ്പാട്ടിന് നല്ല ആവേശം. അങ്ങനെ വയലിലെത്തി. കുഞ്ഞുങ്ങളുടെ സന്തോഷം വാനോളം ഉയർന്നു. ഒരു വയൽ ചെളിയിൽ പൊതിഞ്ഞ് കുഞ്ഞുങ്ങളുടെ വരവിനായി അവിടെ സന്തോഷത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുതിർന്ന കർഷക സാവിത്രിയേച്ചി കുട്ടികൾ ഓരോരുത്തർക്കും കുറച്ച് കുറച്ച് ഞാറ് കൊടുത്തു. ചെളിവെളളത്തിൽ പൂണ്ടുനിൽക്കുന്ന കുഞ്ഞുകാലുകൾ നീക്കി അവർ ഓരോ വരിയിലും ഞാറ് നട്ട് പിന്നോട്ട് പിന്നോട്ട് പോയി. അനീഷേട്ടനും കൂടെ ചേർന്നപ്പോൾ നാട്ടിപ്പാട്ടിന്റെ താളവുമായി.
"നിങ്ങളുടെ നാട്ടിലൊക്കെ എന്തെല്ലാമാണെടോ പണി?
ഞങ്ങളുടെ നാട്ടിലൊക്കെ ഞാറ് നടലാണെടോ പണി.
ഞാറ് നടലെങ്ങനാടി മോതിരക്കുറത്തി?
ഞാറ് നടലിങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ.."
രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികൾ പാട്ട് ആസ്വദിച്ചു പാടി. കൈയിലെ ഞാറ് നട്ട് തീരുമ്പോൾ ആവേശത്തോടെ അടുത്ത ഞാറ്റ് കറ്റയെടുത്ത് അവർ അധ്യാപകരുടെ അടുത്തേക്ക് ചെളിയും തെറിപ്പിച്ച് ഓടിയെത്തി. കെട്ടഴിച്ച് ഓരോ പിടി ഞാറ് അവർക്ക് വീതിച്ച് കൊടുക്കാൻ. കുഞ്ഞുങ്ങളിലെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാവുന്നതതിലുമപ്പുറമായിരുന്നു. ഇനി ഇടയ്ക്ക് വയൽ സന്ദർശിക്കാനും കളപറിക്കാനും നെല്ല് മൂരാനുമൊക്കെ പോകാമെന്ന പ്രത്യാശയിലാണ് എല്ലാവരും പാടത്ത് നിന്ന് കയറിയത്. കൈയ്യും കാലുമൊക്കെ കഴുകി തിരികെ ബസിൽ കയറാൻ നേരം നല്ല ചൂടുള്ള ലഘുഭക്ഷണവും കീഴാലംവയൽ പാടശേഖര സമിതി ഭാരവാഹികൾ ഒരുക്കിയിരുന്നു. പൂർവ വിദ്യാർഥി കൂടിയായ സംഗീത് വാഹനത്തിന്റെ വളയംപിടിച്ച് ആദ്യവസാനം ഞങ്ങളുടെ കൂടെ നിന്നു. എല്ലാവരോടും നിറയെ സ്നേഹം.സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, ഒരുമയുടെ കൃഷിപ്പാട്ടുമായി നമുക്ക് വീണ്ടും കാണാം.❣️
----------------------------------------

പാഠം1- 'ചേറിലിറങ്ങാം ചോറൊരുക്കാം' എന്ന പേരിലാണ് ഈവർഷം സ്കൂളിൽ നെൽകൃഷി പദ്ധതി നടപ്പാക്കുന്നത്. പാടശേഖര സമിതിയുടെ സഹകരണത്തോടെ കീഴാലംവയലിലാണ് കൃഷി. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക യു.കെ.ശാരദ നാട്ടിപ്പാട്ട് പാടി. പാടശേഖരസമിതി പ്രസിഡൻറ് സി.സോമൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി.വി.മോഹനൻ, പി.വി. അഖിൽ, പ്രഥമാധ്യാപിക ടി.എം. പ്രീത, പി.പി.രമേശൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു.രവീന്ദ്രൻ സ്വാഗതവും ഭാവന ക്ലബ്ബ് പ്രസിഡന്റ് കെ.സനീഷ് നന്ദിയും പറഞ്ഞു.


21/06/2022

ഈവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം റിട്ട. അധ്യാപികയും കെ.എസ്.എസ്.പി. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി പി. സൗമിനി ടീച്ചർ നിർവഹിച്ചു. കൊച്ചുവർത്തമാനങ്ങളോടെ തുടങ്ങി പാട്ടിലൂടെയും കഥയിലൂടെയും ടീച്ചർ കുട്ടികളോടൊപ്പം സഞ്ചരിച്ചു. കളിചിരിമേളം നിറച്ച മനോഹരമായ ഉദ്ഘാടന ചടങ്ങ്.
#വിദ്യാരംഗം

Address

Naniyoor Nambram

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when NNHALPSchool, Parassini Road posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share