School of Sree chackra Yoga

School of Sree chackra Yoga This is a complete school to experience the spiritual awakening of consciousness through the yoga of

16/01/2022
21/11/2021
18/09/2021

പ്രതിസന്ധികളിൽ നാം വിനീതനാകുന്നു .പ്രതിസന്ധികൾ നമ്മുടെ യഥാർത്ഥ നില കാട്ടിത്തരുന്നു .പ്രതിസന്ധികൾ നമ്മെ ചെറുപ്പമാക്കുന്നു .സാധനകൾ പ്രതിസന്ധികളെ കൊണ്ടുവരുന്നത് ഈഗോയുടെ ദന്തഗോപുരങ്ങൾ തകർത്ത് കൂടുതൽ ചെറുപ്പമാകാനാണ് .അന്നമയകോശത്തിലെ ഓരോ പ്രതിസന്ധികളിലൂടെയും നാം മനോമയകോശത്തെ മനസ്സിലാക്കും .ഓരോ മനോമയ പ്രതിസന്ധികളിലൂടെയും നാം പ്രാ ണമയത്തെയും അവിടന്ന് പ്രതിസന്ധികളിലൂടെത്തന്നെ വിജ്ഞാനമയത്തെയും ആനന്ദമയത്തെയും അറിയുന്നു .ഓരോകോശങ്ങളും കടക്കുവാൻ ദേവതകളുടെ സഹായവും സ്നേഹവും അത്യാവശ്യമാണ് .അവിടെയെല്ലാം വഴികാട്ടിയാകുന്നതാകട്ടെ പ്രായോഗിക ജ്ഞാനാനമുള്ള ഗുരുവും .ഒരു ചെറിയ മുറിവുണ്ടായാൽപോലും അറിവുള്ളവരോട് ചോദിക്കുന്ന നാം മനസ്സിന് ബാധിക്കുന്ന മുറിവുകളെ പഴുത്ത് വൃണമാകുവാൻ അനുവദിക്കുകയും ഭ്രാന്തിലോ ആത്മഹത്യയിലോ തീരാൻ അനുവദിക്കുകയും ചെയ്യുന്നു .മനസ്സിനെ സുഖപ്പെടുത്തുവാനാകണം ധ്യാനങ്ങൾ .അല്ലെങ്കിൽ അവ സൃഷ്ടിക്കുന്നത് ധ്യാന രോഗികളെയാണ് .പ്രാണമയകോശം പഠിക്കാതെ ചെയ്യുന്ന സാധനകളും അപ്രകാരം മാരകമാണ് .പരമാത്മ ചെയ്‌തന്യം അറിഞ്ഞനുഗ്രഹിക്കുവാൻ കൃപയുണ്ടാവുക മാത്രമാണ് പോംവഴി .അപ്പോൾമാത്രമാണ് ഒരുവൻ സാധനകളുടെ മർമ്മം ഗ്രഹിക്കുക .അതിനനാണ് ,ആ അഹംബോധം അലിയുവാനാണ് "വർണ്ണാത്മികാ നിത്യാ :ശബ്‌ദാ :" എന്ന കല്പസൂത്ര പ്രമാണത്തിൽ അക്ഷരങ്ങൾ പ്രപഞ്ചമായി പരിണമിക്കുന്ന-' ഗണേശ ,ഗ്രഹ ,നക്ഷത്ര ,യോഗിനീ ,രാശി, പീഠ' ന്യാസങ്ങളിലൂടെ സാധകൻ പ്രപഞ്ചമായി പരിണമിക്കുന്നത് .അവിടെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും ലയിക്കുന്ന മഹാ നിർവാണം സംഭവിക്കുന്നത് .അതുതന്നെയാണ് ഫനാ എന്നതും .അവിടെയാണ് എന്റെമുന്നിൽ നിലകൊള്ളുന്ന ഞാൻ അനുഭവിക്കുന്ന ഈ പ്രപഞ്ചം ഞാൻ എന്ന് എന്റെയുള്ളിലും നിങ്ങളുടെ ഉള്ളിലും ഒന്നായിക്കിടക്കുന്ന നമ്മുടെ ബോധം കണ്ടുകൊണ്ടിരിക്കുന്ന കട്ടികുറഞ്ഞ തോന്നലുകളായി മാറുന്നത് .അതുതന്നെയാണ് എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന പരമാനന്ദത്തിന്റെ പരമ സ്ഥാനം .SREE
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
www.thapovanmeditation.com.
[email protected].
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ ".

07/03/2021

ജപം നിറുത്തേണ്ട സാഹചര്യം ഉണ്ടാവും കൂട്ടേണ്ട സാഹചര്യവും ഉണ്ടാവും ഇതെല്ലാം ദീക്ഷ കൊടുക്കുന്ന ഗുരു അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇവർ കടുത്ത മാനസിക രോഗികളെ ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.ജപത്തിൽ നിന്നുള്ള കുണ്ഡലിനി ഊർജ്ജം മൂലം ഉറങ്ങാൻ പോലും പറ്റാത്തവർ ഉണ്ട്. അവരുടെ സാധന അൽപ്പം കുറക്കേണ്ടിയിരിക്കുന്നു. ഈ പാവങ്ങൾ ഉപദേശകരോട് പ്രശ്നം പറയുമ്പോൾ ഉപദേശികൾ ജപം വീണ്ടും കൂട്ടാൻ പറയുന്നു. പരമ ദ്രോഹമാണത്. ഉപദേശികളും ജപം കുറക്കാൻ ഭയമുള്ള അന്ധ വിശ്വസികളാണല്ലോ. സാംഖ്യ യോഗമാണ് മൂന്നു ത്രിവലികൾ എന്നത് ഒരുപക്ഷെ അറിയില്ല. എന്തിനാണ് ശ്രീ ചക്രങ്ങളിൽ മൂന്നു വൃത്തങ്ങൾ എന്ന് ചോദിച്ചാൽ അവർ പറഞ്ഞേക്കാം അതിൽ കാര്യമില്ല, ഒരു ഭംഗിക്കാണ് എന്ന്. തൃഗുണങ്ങളുടെ ബാലൻസിങ് പോയാൽ സാധനപോയിട്ട് ആള് പോലും ഉണ്ടാവില്ല. ഒരു ദീക്ഷ കൊടുത്താൽ എല്ലാം കഴിഞ്ഞു എന്ന് ഇരുവരും കരുതുന്നുണ്ടാവും. ശിവനെ !
ആകാശത്തു വട്ടമിട്ടു പറക്കുന്ന പരുന്തിലും താഴെ ഓടുന്ന കോഴിക്കുഞ്ഞിലും ഒന്നായി ബന്ധപ്പെടുത്തുന്ന ആ "ഞാൻ" എന്ന തോന്നലാണ് ശിവ ബോധം. അതിന്റെ മുകളിൽ നടമാടുന്ന ഈ പ്രാണ സ്പന്ദനലോകത്തെ ശക്തി എന്ന്‌ വിളിച്ചു ശിവ സാക്ഷത്കരമാണ് പൂർണ്ണത. ശക്തിയുടെ പൂർണ്ണതയെ ശിവതത്വം എന്ന്‌ വിളിക്കുന്നു എന്നേയുള്ളു. ശിവനെ അടിസ്ഥാനമാക്കി ശക്തിയെ അറിയുന്നവൻ മാത്രമേ സമാധിയുടെ സുധാ സാരാഭി വർഷിണി എന്ന ആ പരമാനന്ദാമൃത സ്തന്യംനെറുകയിൽ നുണയുകയുള്ളു..SREE Sreedharan Namboothiri.N.pls like and share for others .
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ കേന്ദ്രം )
www.thapovanmeditation.com.
[email protected].
www.sreedharannamboothiri.com.,
09544431919
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/ "

22/02/2021

സദ്‌സംഗം
സദ്സംഗങ്ങളിലൂടെയാണ് നമ്മുടെ ആത്മീയ അനുഭവങ്ങൾ പുഷ്പിക്കുവാൻ ആരംഭിക്കുന്നത്. മറ്റുള്ളവരുടെ ചോദ്യങ്ങളാണ്, അതിനുള്ള ഉത്തരങ്ങളാണ് പലപ്പോഴും നമ്മെ സാധനയിലെ സംശയങ്ങൾ തീർത്ത് മുന്നോട്ടു നയിക്കുന്നത്. അപ്പോഴാണ് നാം അറിയുന്നത് ഞാനും ഇങ്ങനെ ആണല്ലോ എന്നൊക്കെ.പോസിറ്റിവ് ഊർജ്ജം നൽകുന്ന ബുദ്ധമണ്ഡലങ്ങൾക്ക് ഹീലിംഗ് ഗുണമുണ്ടാവും.
'താന്ത്രിക സാധന ജീവിതവിജയത്തിന്' എന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള ആചാര്യൻ. ശ്രീ ശ്രീധരൻ നമ്പൂതിരി യുമായുള്ള സദ്‌സംഗം ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 9.30 മുതൽ 4.00 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യപ്പെടുന്നവർ 9544431919 എന്ന watsapp നമ്പറിൽ മുൻകൂട്ടി അറിയിക്കുക .സ്ഥലം :-തപോവൻ ആത്മീയ ഗവേഷണ ധ്യാന കേന്ദ്രം. കണ്ടിയൂർ, മാവേലിക്കര, ആലപ്പുഴ.
http://sreedharannamboothiri.blogspot.in/
Like-Like..https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

Address

Thapovan, Kandiyoor, Alappy
Mavelikara
690103

Telephone

+91 9544431919

Website

Alerts

Be the first to know and let us send you an email when School of Sree chackra Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category