Desamithram L.P School

Desamithram L.P School Panchayath or Muncipality or Corporation : Koodali
Block : Iritty
Taluk : Thalassery
AEO : Mattannur
Management : Aided
Class : I to V

*നമ്മുടെ വിദ്യാലയത്തിൽ രണ്ടുവർഷമായി നടന്നുവരുന്ന അബാക്കസ് പരിശീലനത്തിന്റെ ഭാഗമായി സ്കൂൾതല അബാക്കസ് പരീക്ഷ നടക്കുകയും അതി...
23/12/2025

*നമ്മുടെ വിദ്യാലയത്തിൽ രണ്ടുവർഷമായി നടന്നുവരുന്ന അബാക്കസ് പരിശീലനത്തിന്റെ ഭാഗമായി സ്കൂൾതല അബാക്കസ് പരീക്ഷ നടക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾ ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല അബാക്കസ് പരീക്ഷയിൽ പങ്കെടുക്കുകയും ഉണ്ടായി. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടി അഭിമാന താരങ്ങളായ സന്തോഷവാർത്ത ഏവരെയും അറിയിക്കുന്നു. ജില്ലാതലത്തിൽ ഫസ്റ്റ് റണ്ണർഅപ്പ് നേടിയത് നമ്മുടെ വിദ്യാലയത്തിലെ ദേവാംഗനയാണ്. കൂടാതെ സെക്കൻഡ് റണ്ണര്‍ അപ്പ് ഫാത്തിമത്തുൽ സഹറയും തേഡ് റണ്ണർ അപ്പ് പാർവതി, ഇഷിക എന്നീ വിദ്യാർഥിനികളും കരസ്ഥമാക്കി. ഇവരെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു. കൂടാതെ പരീക്ഷയിൽ പങ്കെടുത്ത മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.*

11/07/2025

നേതൃത്വം തുടങ്ങുന്നത് ഇവിടെ നിന്ന്…
സ്കൂൾ ഇലക്ഷൻ ദിനം – കുട്ടികളുടെ വലിയ ദിവസം ഉത്സാഹത്തോടെയും ഉത്തരവാദിത്വത്തോടെയും കുട്ടികളുടെ ഇലക്ഷൻ നിമിഷങ്ങൾ

*മുട്ടന്നൂർ ദേശമിത്രം എൽ പി സ്കൂളിൽ ചാലോട് അഗ്രികൾച്ചറിസ്റ്റ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂൺ...
24/06/2025

*മുട്ടന്നൂർ ദേശമിത്രം എൽ പി സ്കൂളിൽ ചാലോട് അഗ്രികൾച്ചറിസ്റ്റ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തി. പരിസ്ഥിതി ദിനാചരണ ചടങ്ങിൽ സെക്രട്ടറി ശ്രീമതി ഷലിന എൻ, ഡയറക്ടർ ബാലകൃഷ്ണൻ കെ, ഹെഡ് ടീച്ചർ ഷമീന വി പി എന്നിവർ സംസാരിച്ചു.*

24/06/2025

പ്രവേശനോത്സവം

*2025 -26 അധ്യയന വർഷത്തെ കൂടാളി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം ദേശമിത്രം എൽപി സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട കൂടാ...
24/06/2025

*2025 -26 അധ്യയന വർഷത്തെ കൂടാളി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം ദേശമിത്രം എൽപി സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.കെ ഷൈമ നിർവ്വഹിച്ചു.*

26/02/2025

*കാലം മറികടന്ന് കലയുടെ താളത്തിൽ...*

നമ്മുടെ സ്കൂളിൽ 36 വർഷം അധ്യാപന ജീവിതം നിറവേറ്റി വിദ്യാർത്ഥികളുടെ ഹൃദയത്തിൽ മറക്കാനാകാത്ത പാതയൊരുക്കിയ ശ്രീജ ടീച്ചറും ലളിത ടീച്ചറും കലാമലർ സംഘത്തോടൊപ്പം അതിമനോഹരമായ കോലാട്ടം അവതരിപ്പിച്ചു. കലയുടെ സൗന്ദര്യം കൈവിടാതെ, ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും നിറവിൽ ടീച്ചർമാർ താളമിട്ട നൃത്തം പ്രേക്ഷകരെ ആകർഷിച്ചു.

വയസ്സിനെയും വിരമിക്കലിനെയും മറികടന്ന് ഇവർ കലയുടെ താളത്തിൽ മുന്നോട്ട് പോകുമ്പോൾ, ഏവരും സന്തോഷത്തോടെയും കൗതുകത്തോടെയും കൈയ്യടിച്ചു.

✨അഭിനന്ദനങ്ങൾ ശ്രീജടീച്ചക്കും ലളിത ടീച്ചർക്കും കൂടെ ഉണ്ടായിരുന്ന മറ്റ് അധ്യാപികമാർക്കും✨

18/02/2025

സ്നേഹപൂർവ്വം സ്വാഗതം!

നമ്മുടെ പ്രിയ സ്കൂൾ അതിന്റെ അഭിമാനകരമായ 73ആം വാർഷികം *ഫെബ്രുവരി 24 ന്* ആഘോഷിക്കുകയാണ്. നിരവധി തലമുറകൾക്ക് ജ്ഞാനദീപം തെളിയിച്ച ഈ വിദ്യാലയത്തിന്റെ തുടർച്ചയായ വിജയം സന്തോഷത്തോടെ അനുസ്മരിക്കുന്ന ഈ മഹത്തായ നിമിഷം, എല്ലാർക്കും അഭിമാനത്തിന്റെയും സ്നേഹത്തിന്റെയുമാണ്

നമ്മുടെ സ്കൂളിന്റെ ഉയർച്ചയും മൂല്യങ്ങളും ആഘോഷിക്കാൻ ഒത്തുചേരാം! എല്ലാ രക്ഷിതാക്കളെയും പൂർവ്വവിദ്യാർത്ഥികളെയും ഈ ആഘോഷങ്ങളിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

*വർഷങ്ങളെത്ര കഴിഞ്ഞാലും ഓർമ്മയിലിന്നും ഒളി മങ്ങാതിരിപ്പുണ്ട് വീണ്ടുമൊന്ന് കണ്ടു മുട്ടിയാൽ കാലു തൊട്ട് വന്ദിക്കാൻ ആഗ്രഹിക...
06/09/2024

*വർഷങ്ങളെത്ര കഴിഞ്ഞാലും ഓർമ്മയിലിന്നും ഒളി മങ്ങാതിരിപ്പുണ്ട് വീണ്ടുമൊന്ന് കണ്ടു മുട്ടിയാൽ കാലു തൊട്ട് വന്ദിക്കാൻ ആഗ്രഹിക്കുന്ന ചില ഗുരു മുഖങ്ങൾ*.................

മുട്ടന്നൂർ ദേശമിത്രം എൽ പി സ്കൂളിലെ അധ്യാപക ദിനാചരണ പരിപാടി *ഗുരുവന്ദനം* കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി ഗീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീമതി സുദിന അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ടീച്ചർ ഷമീന വി പി സ്വാഗത ഭാഷണം നടത്തി. പൂർവ്വ അധ്യാപകരായ ശ്രീമതി എം.ജി രുഗ്മിണി ടീച്ചർ, ശ്രീമതി പി കെ ലളിത ടീച്ചർ, ശ്രീ വി. പി മജീദ് മാസ്റ്റർ, ശ്രീ സി.എം ജലീൽ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി കെ വി വത്സല , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ബിന്ദു എം സി , റിട്ട. സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ പി , ജി .യു .പി . എസ് ആയിപ്പുഴ റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ലക്ഷ്മണൻ എൻ,പൂർവ്വ വിദ്യാർത്ഥി ശ്രീ പി.കെ ജിതിൻ ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ഷിഞ്ചിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പൂർവ്വ അധ്യാപകരുടെ സ്നേഹോഷ്മളമായ വാക്കുകളാൽ സദസ്സ് ധന്യമായി. അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ "എൻറെ ഉള്ളിലെ അധ്യാപകൻ " എന്ന മത്സരത്തിന്റെ സമ്മാനവിതരണം നടത്തി. കുട്ടി അധ്യാപകരുടെ വീഡിയോ പ്രദർശിപ്പിച്ചു. എസ് ആർ ജി കൺവീനർ ശ്രീ സിദ്ധാർത്ഥ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രിയ ഗുരുനാഥന്മാരെ കാണുവാനും ആദരിക്കുവാനും അവരുടെ വാക്കുകൾ ശ്രവിക്കാനും ഭാഗ്യമേകിക്കൊണ്ട് ദേശമിത്രത്തിന്റെ ഈ വർഷത്തെ അധ്യാപക ദിനാചരണത്തിന് തിരശ്ശീല വീണു.

05/09/2024

ഗുരുവന്ദനം
അധ്യാപക ദിനത്തിൽ ദേശംമിത്രം എൽ പി സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു

Address

Muttanur-Pattanur (P. O)
Mattanur
670595

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+91 94005 84101

Alerts

Be the first to know and let us send you an email when Desamithram L.P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Desamithram L.P School:

Shortcuts

Share

Category