04/01/2025
പ്രിയമുള്ളവരെ,
മണ്ണൂർ എൽ. പി. സ്ക്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളെയും സ്ക്കൂളിൻ്റെ വളർച്ചയിൽ പങ്ക് വഹിച്ച അഭ്യുദയകാംക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ട് 8.12.2024ന് ഞായറാഴ്ച പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു സംഘാടക സമിതി രൂപീകരിച്ചിരുന്നു. തുടർന്ന് വരുന്ന ആഴ്ചകളിൽ വിപുലീകരിച്ച യോഗം വിളിക്കാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ പ്രസ്തുത യോഗം മാറ്റി വയ്ക്കുകയാണ് ഉണ്ടായത്.
*5/1/2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്* വീണ്ടും വിപുലീകരിച്ച ഒരു യോഗം ചേരുന്നതാണ്. യോഗത്തിൽ നിർബന്ധമായും പങ്കെടുക്കുന്നമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ഈ മെസ്സേജ് ഗ്രൂപ്പിൽ അംഗമല്ലാത്തവരെക്കൂടി അറിയിക്കുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടുന്ന പരിശ്രമങ്ങൾ കൂടി ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
എന്ന്,
ചെയർമാൻ/ കൺവീനർ
പൂർവ്വവിദ്യാർത്ഥി സംഘാടക സമിതി