VOICE of Mannarkkad

VOICE of Mannarkkad it is a social media group
നാടിന്റെ നന്മക്ക് നേരിന്റ?

26/08/2025
🏵️🥈🥉🏆🥉🥈🏵️VOM ചിത്രകലാ ശില്പശാലക്ക് മികച്ച ക്യാപ്ഷൻ തേടുന്നു...✨🌟✨പ്രിയരേ,ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വോയ്‌സ് ഓഫ് ...
09/05/2025

🏵️🥈🥉🏆🥉🥈🏵️

VOM ചിത്രകലാ ശില്പശാലക്ക് മികച്ച ക്യാപ്ഷൻ തേടുന്നു...

✨🌟✨

പ്രിയരേ,

ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വോയ്‌സ് ഓഫ് മണ്ണാർക്കാട് ചിത്രകലാ ശില്പശാലയും, ചിത്രരചനാ മത്സരവും നടത്താൻ ഉദ്ദേശിക്കുന്നു. (Sponsors: കെൻസാ ഗോൾഡ് & സാമിയ സിൽക്‌സ്)

ഈ വെക്കേഷൻ കാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ UP, High School വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രകലാ ശില്പശാലക്ക് അനുയോജ്യമായ ക്യാപ്ഷൻ തേടുന്നു.

11/5/2025 ഞായറാഴ്ച രാത്രി 12 മണിക്ക് മുൻപായി നിങ്ങളുടെ മനോഹരമായ ക്യാപ്ഷൻ VOM ജനറൽ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുകയോ
താഴെ കൊടുത്തിട്ടുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.
98950 67689

തിരഞ്ഞെടുക്കുന്ന ക്യാപ്ഷന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്..

TEAM VOM

🏵️🥈🥉🏆🥉🥈🏵️

പ്രിയ സുഹൃത്തുക്കളേ,മണ്ണാർക്കാടിന്റെ സാമൂഹ്യ-സാംസ്കാരിക-ചാരിറ്റി പ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ വോയ്സ് ഓഫ് മണ്ണാർക്ക...
22/01/2025

പ്രിയ സുഹൃത്തുക്കളേ,

മണ്ണാർക്കാടിന്റെ സാമൂഹ്യ-സാംസ്കാരിക-ചാരിറ്റി പ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ വോയ്സ് ഓഫ് മണ്ണാർക്കാട് (VOM) പ്രവർത്തനപഥത്തിൽ ഒരു ദശാബ്ദം പിന്നിടുകയാണ്. നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ പരിസരത്തുള്ള നിരവധി രോഗികൾക്കും നിരാലംബർക്കും ശാരീരിക-സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടവർക്കുമൊക്കെ കാരുണ്യഹസ്തമേകാൻ VOMനു കഴിഞ്ഞു എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ.

പത്താം വാർഷികത്തോടനുബന്ധിച്ച് ജീവകാര്യുണ്യസേവന രംഗത്ത് മറ്റൊരു പ്രധാന നാഴികക്കല്ല് സൃഷ്ടിക്കുവാൻ VOM തയ്യാറെടുക്കുകയാണ്. "VOM സ്നേഹസ്പർശം" എന്ന പേരിൽ കിടപ്പുരോഗികൾക്ക് ആവശ്യമായ വീൽചെയർ, എയർ/വാട്ടർ ബെഡ്, കട്ടിൽ, വാൽക്കർ, വാക്കിംഗ് സ്റ്റിക്ക്, ബാത്ത്റൂം ചെയർ, ഓക്സിജൻ സിലിണ്ടർ, തുടങ്ങി നിരവധി മെഡിക്കൽ ഉപകരണങ്ങൾ സൌജന്യ ഉപയോഗത്തിന് നൽകുന്നതിനു സജ്ജമായിട്ടുണ്ട്

24.01.2025, വെള്ളിയാഴ്ച വൈകിട്ട് 6.00ന് മണ്ണാർക്കാട് വ്യാപാരഭവനിൽ വെച്ച് ബഹു.മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീൻ VOM പത്താം വാർഷികാഘോഷങ്ങളുടെയും *"VOM സ്നേഹസ്പർശം"* പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ടി ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ.സി.മുഹമ്മദ് ബഷീർ വിശിഷ്ടാതിഥിയായിരിക്കും. VOM രക്ഷാധികാരികളായ ഡോ.കമ്മാപ്പ, ശ്രീ.എം.പുരുഷോത്തമൻ, തുടങ്ങി മണ്ണാർക്കാട്ടെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതാണ്. ഈ ഉദ്ഘാടന ചടങ്ങിലേക്കും തുടർന്ന് നടക്കുന്ന ആദരവ്, സമ്മാനവിതരണം, കലാപരിപാടികൾ എന്നിവയിലേക്കും എല്ലാ പ്രിയപ്പെട്ടവരേയും കുടുംബസമേതം സ്നേപൂർവ്വം ക്ഷണിക്കുന്നു.

VOM Team

12/01/2025
വോയ്സ് ഓഫ് മണ്ണാർക്കാട് ഓൺലൈനായി  നടത്തിവരുന്ന Vom Opinion poll എന്ന പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട്ടെ വിവിധ സർക്കാർ സ്...
13/12/2024

വോയ്സ് ഓഫ് മണ്ണാർക്കാട് ഓൺലൈനായി നടത്തിവരുന്ന Vom Opinion poll എന്ന പരിപാടിയുടെ ഭാഗമായി
മണ്ണാർക്കാട്ടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നടത്തിയ അഭിപ്രായ സർവ്വേയിലും തുടർന്ന് നടന്ന പൊതുചർച്ചയിലും നിരവധിയാളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.മണ്ണാർക്കാട് നഗരസഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഭൂരിഭാഗം ആളുകളും നല്ല അഭിപ്രായമാണ് രേഖപ്പെടുതിയത് എങ്കിലും മണ്ണാർക്കാട് മുൻസിപ്പൽ ബസ് സ്റ്റാന്റിന്റെ അശാസ്ത്രീയ പരിഷ്കരണംമൂലം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങളും അതുപോലെ കോടതിപ്പടിഭാഗത്ത് നിരന്തരം തുടരുന്ന ഗതാഗതക്കുരുക്കിനേക്കുറിച്ചും അംഗങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി.

വോയ്സ് മണ്ണാർക്കാട് ഭാരവാഹികൾ മുസിപ്പാലിറ്റി ഓഫീസിലെത്തി ചെയർമാനെ നേരിൽക്കണ്ട് നഗരസഭയുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുകയും
മേൽപറഞ്ഞ വിഷയങ്ങളിൽ നഗരസഭയുടെ അടിയന്തര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരു നിവേദനം തയ്യാറാക്കി ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ. മുഹമ്മദ് ബഷീറിന് സമർപ്പിക്കുകയും ചെയ്തു.

വിഷയത്തിൽ അടിയന്തിര പരിഹാരത്തിനായി സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ചെയർമാൻ ഉറപ്പുനൽകി.
വോയ്സ് ഓഫ് മണ്ണാർക്കാട് ഭാരവാഹികളായ രമേഷ് പൂർണ്ണിമ, വിജയേഷ്, ഗഫൂർ പൊതുവത്ത്, കെ.വി. അമീർ, ഷെമീർ വൈശ്യൻ, നസീർ തെങ്കര, ഇസ്മായിൽ കണ്ടമംഗലം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

*വോയ്‌സ് ഓഫ്‌ മണ്ണാർക്കാട്* SSLC, +2, ഡിഗ്രി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് & മൊട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.*'F...
20/05/2023

*വോയ്‌സ് ഓഫ്‌ മണ്ണാർക്കാട്*
SSLC, +2, ഡിഗ്രി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് & മൊട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

*'Follow Your Passion'*

പ്രമുഖ HRD ട്രൈനെർ *Adv. ബിലാൽ മുഹമ്മദ്‌* കരിയർ ഗൈഡൻസ് നൽകുമ്പോൾ, പ്രസിദ്ധ മോട്ടിവേഷൻ ട്രൈനർ *ഹംസ അലി* ആത്മവിശ്വാസം പകർന്നു നൽകുന്നു.

2023 മെയ്‌ 30 നു രാവിലെ 9.30നു ഹോസ്പിറ്റൽ ജംഗ്ഷനിൽ DLEGEND institute of commerce ൽ വെച്ചാണ് പ്രോഗ്രം നടക്കുന്നത്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ പേരുകൾ റജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക.

ഗഫൂർ പൊതുവത്
+91 96562 22649

ഷമീർ വൈശ്യൻ
+91 89217 97650

NB:- 25-05-23. ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യുക.

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when VOICE of Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share