Infant Jesus School Pettikkal

Infant Jesus School Pettikkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Infant Jesus School Pettikkal, School, infant Jesus School, Mannarkkad.

Star Night 2K24Annual Day Celebration
07/02/2024

Star Night 2K24
Annual Day Celebration

Election & Investiture Ceremony 2023@ Infant Jesus School Pettikkalഇൻഫെന്റ് ജീസസ് സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ വിദ്...
21/07/2023

Election & Investiture Ceremony 2023
@ Infant Jesus School Pettikkal

ഇൻഫെന്റ് ജീസസ് സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രതിനിധികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്തു. ഗവണ്മെന്റ് ഇലക്ഷൻ മാതൃകയിൽ നടത്തിയ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി.

സ്കൂൾ ലീഡർ - അഭിനയ പ്രദീപ്‌

അസ്സി.സ്കൂൾ ലീഡർ - ജോബി ജോൺ

സ്കൂൾ സെക്രട്ടറി- റിയ സന്തോഷ്‌

ജോയിന്റ് സെക്രട്ടറി - അനാമിക

സ്കൂൾ ക്യാപ്റ്റൻ- ശ്രീനേഷ് സിജു

വൈസ് ക്യാപ്റ്റൻ-അഭിജിത്

15/07/2023
അബാക്കസ് പരിശീലനം ഉദ്ഘാടനം ചെയ്തു12 ജൂലൈ 2023അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് മുന്നേറുകയാണ് പെട്ടിക്കൽ ഇൻഫന്റ് ജ...
13/07/2023

അബാക്കസ് പരിശീലനം ഉദ്ഘാടനം ചെയ്തു

12 ജൂലൈ 2023

അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് മുന്നേറുകയാണ് പെട്ടിക്കൽ ഇൻഫന്റ് ജീസസ് സ്കൂൾ. കുട്ടികളുടെ ബുദ്ധിവികാസനത്തിനുള്ള ഈ കാലഘട്ടത്തിലെ മികച്ച പരിശീലനരീതികളിൽ ഒന്നായ ABACUS Training (അബാക്കസ് ട്രെയിനിങ്)ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. പാലക്കാട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ABACUS Master എന്ന സ്ഥാപനവുമായി കൈകോർത്താണ് കുട്ടികൾക്ക് പരിശീലനം നല്കുന്നത്. സ്ഥാപന ഡയറക്ടർ ശ്രീ രാജേഷ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു.

ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ, അബാക്കസ് പരിശീലനം നടത്തുന്ന അട്ടപ്പാടിയിലെ ആദ്യ വിദ്യാലയം ഇൻഫന്റ് ജീസസ് സ്കൂൾ ആണ്.

പ്രാരംഭ ഘട്ടത്തിൽ ഒന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾക്കാണ് ട്രെയിനിങ് നൽകുക. നമ്മുടെ സ്കൂളിലെ രണ്ട് അധ്യാപകർ - സൗമ്യ ടീച്ചർ & ചിഞ്ചു ടീച്ചർ - എന്നിവർ കഴിഞ്ഞ അവധിക്കാലത്ത് അബാക്കസിന്റെ നാല് ഘട്ട പരിശീലനം പൂർത്തിയാക്കി.

ഫാ. ജോബി ഇടത്തിനാൽ സ്വാഗതവും ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സലില ടീച്ചർ ആശംസയും സൗമ്യ ടീച്ചർ നന്ദിയും അർപ്പിച്ചു. ചിഞ്ചു ടീച്ചറും സൗമ്യ ടീച്ചറും ചേർന്ന് അബാക്കസ് ട്രെയിനിങ്ങിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.

വായനാ ദിനാചാരണവും പുസ്തകവണ്ടി ഉത്ഘാടനവും📙📘📗📕📒📔🗓️🗒️📋📜ജൂൺ 19, 2022വായനാദിനമായ ജൂൺ 19 വിപുലമായ കർമ്മപരിപാടികളോടെ ഇൻഫന്റ് ജീ...
13/07/2023

വായനാ ദിനാചാരണവും പുസ്തകവണ്ടി ഉത്ഘാടനവും
📙📘📗📕📒📔🗓️🗒️📋📜

ജൂൺ 19, 2022

വായനാദിനമായ ജൂൺ 19 വിപുലമായ കർമ്മപരിപാടികളോടെ ഇൻഫന്റ് ജീസസ് സ്കൂളിൽ കൊണ്ടാടി. മുൻ അധ്യാപികയായ ശ്രീമതി ഷീന ജോസഫ് വായനാദിനവും സ്കൂളിൽ പുതുതായി സമാരംഭിക്കുന്ന പുസ്തകവണ്ടിയും ഉത്ഘാടനം ചെയ്തു. വീടുകളിൽ നിന്നും സുഹൃത്തുക്കളിൽ സമാഹരിക്കുന്ന പുസ്തകങ്ങൾ പുസ്തകവണ്ടിയുടെ ഭാഗമാകും.

കുട്ടികൾ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ടീച്ചേഴ്സിന്റ നേതൃത്വത്തിൽ നിർമിച്ച വായനാദിന കൊളാഷ് ക്രിയാൽമകമായിരുന്നു. കൊളാഷിനെ വായനാദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ നടത്തിയ അവതരണം പ്രശംസാവഹമായിരുന്നു. ഹെഡ്മിസ്ട്രെസ് സലില ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്നുമുതൽ പുസ്തകങ്ങളുടെ നല്ല കൂട്ടുകാരായി മാറുമെന്ന് കുട്ടികൾ ഒന്നടങ്കം ദൃഡപ്രതിജ്ഞയെടുത്തു.

പ്രവേശനോത്സവം 2023@ ഇൻഫന്റ് ജീസസ് LPS പെട്ടിക്കൽ
13/07/2023

പ്രവേശനോത്സവം 2023
@ ഇൻഫന്റ് ജീസസ് LPS പെട്ടിക്കൽ

Hearty WelcomeOur HeadmistressMrs. SALILA P. K.
13/07/2023

Hearty Welcome
Our Headmistress
Mrs. SALILA P. K.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷന് ഇൻഫന്റ് ജീസസിലെ കുരുന്നുകളുടെ ആദരംഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളിലൊന്നായും ...
03/07/2023

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷന് ഇൻഫന്റ് ജീസസിലെ കുരുന്നുകളുടെ ആദരം

ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളിലൊന്നായും സംസ്ഥാനത്തെ Number One പോലീസ് സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട ഷോളയൂർ പോലീസ് സ്റ്റേഷന് പെട്ടിക്കൽ ഇൻഫന്റ് ജീസസ് സ്കൂളിലെ കുരുന്നുകൾ ആദരം അർപ്പിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്തു വച്ച് നടന്ന ചടങ്ങിൽ കുട്ടികൾ ആശംസാ ഗാനവും അഭിനന്ദന പ്രസംഗവും ആശംസാ പൂക്കളും പോലീസ് അങ്കിൾമാർക്കും ആന്റിമാർക്കും സമർപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോബി ഇടത്തിനാൽ, ഹെഡ്മിസ്ട്രെസ് സി. റിയ റോസ്, സ്കൂൾ ലീഡർ ആൻ മരിയ എന്നിവർ ചേർന്ന് ഷോളയൂർ സി. ഐ. ശ്രീ. ഹരികൃഷ്ണന് സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ടീച്ചേർസ്, പിറ്റിഎ പ്രസിഡന്റ് സന്തോഷ്‌ ആന്റണി , ബ്ര. സച്ചിൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വo വഹിച്ചു.

Spark 2K 23Anniversary Day Celebration 2023
03/07/2023

Spark 2K 23
Anniversary Day Celebration 2023

Spark 2K 23Anniversary Celebration 2023
03/07/2023

Spark 2K 23
Anniversary Celebration 2023

Christmas Celebration 2022
02/07/2023

Christmas Celebration 2022

Address

Infant Jesus School
Mannarkkad
678581

Telephone

+919526407960

Website

Alerts

Be the first to know and let us send you an email when Infant Jesus School Pettikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Infant Jesus School Pettikkal:

Shortcuts

Share

Category