Glps Payyanadam

Glps Payyanadam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Glps Payyanadam, School, Payyanadam, Mannarkkad.

LKG, UKG, STD 1 TO 4 (മലയാളം / ഇംഗ്ലീഷ് മീഡിയം )ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു...
07/05/2025

LKG, UKG, STD 1 TO 4 (മലയാളം / ഇംഗ്ലീഷ് മീഡിയം )ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു...

13/03/2025
മണ്ണാർക്കാട് സോണൽ കലോത്സവത്തൽ 43 പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച കുരുന്നു പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐
24/10/2024

മണ്ണാർക്കാട് സോണൽ കലോത്സവത്തൽ 43 പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച കുരുന്നു പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐

മണ്ണാർക്കാട് ഉപജില്ല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയ മക്കൾക്ക് അഭിനന്ദനങ്ങൾ 💐
16/10/2024

മണ്ണാർക്കാട് ഉപജില്ല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയ മക്കൾക്ക് അഭിനന്ദനങ്ങൾ 💐

ഇന്നലെ ഒക്ടോബർ 5 ലോക അധ്യാപക ദിനം ..ഒരു വിദ്യാലയം എന്ന് പറഞ്ഞാൽ ഒരു ഫാക്ടറിയാണ്.. അതിൽ വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മിക്കു...
06/10/2024

ഇന്നലെ ഒക്ടോബർ 5 ലോക അധ്യാപക ദിനം ..ഒരു വിദ്യാലയം എന്ന് പറഞ്ഞാൽ ഒരു ഫാക്ടറിയാണ്.. അതിൽ വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.. നിർമ്മാതാക്കൾ അധ്യാപകരാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള പലവീട്ടിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് നാളെയുടെ മികച്ച പൗരന്മാരായി വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്നത്..അതിനുള്ള ഇന്ധനം നിറച്ചു കൊടുക്കുന്നത് അവരുടെ അധ്യാപകരാണ്.. അവർ ഓരോകുട്ടികളുടെയും കഴിവുകൾ കണ്ടെത്തി അവരുടെ കഴിവ് എന്ന ആയുധം രാകി മിനുക്കി എടുക്കുന്നു.
നമ്മുടെ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസ്സ് മുതൽ തുടങ്ങുന്നു അവരിലെ കഴിവിന്റെ പ്രവർത്തനങ്ങൾ..വീട്ടിൽ നിന്നും സ്കൂളിലേക്ക് വിട്ടാൽ അവരുടെ രക്ഷിതാക്കൾ നമ്മുടെ പ്രിയ അധ്യാപകരാണ് !
നമ്മുടെ പയ്യനെടം ജി എൽ പി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും നയിക്കുവാൻ ക്യാപ്റ്റനായി തൻ്റെ പ്രിയ സഹപ്രവർത്തകർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകിക്കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും മാതൃകയായ നമ്മുടെ പ്രധാന അധ്യാപകൻ കൃഷ്ണകുമാർ മാഷ് ഒരു കപ്പിത്താനെപ്പോലെ ക്യാപ്റ്റനായി നയിക്കാൻ മുന്നിലുണ്ട് ...
പ്രീ പ്രൈമറി ക്ലാസ്സ് മുതൽ ബിന്ദു ടീച്ചറും പ്രീത ടീച്ചറും അറിവിൻ്റെയും കഴിവിൻ്റെയും ഇന്ധനം നിറച്ച റോക്കറ്റ് പോലെ കുതിച്ച് ഉയരാൻ പ്രാപ്തരാക്കി ഖദീജ ടീച്ചറിലേക്കും ദീപ ടീച്ചറിലേക്കും നിത്യ ടീച്ചറിലേക്കും ശോഭ ടീച്ചറിലേക്കും സരള ടീച്ചറിലേക്കും ലത ടീച്ചറിലേക്കും കവിത ടീച്ചറിലേക്കും ഹഫ്സത്ത് ടീച്ചറിലേക്കും ഹംസകുട്ടി മാഷിലേക്കും എത്തിയാൽ അവർ അവരിലെ കഴിവിൻ്റെയും അറിവിൻ്റെയും തീ നാളം ഒരു ശില്പിയെ പോലെ ഊതികാച്ചി മിനുക്കി എടുക്കുന്നു !
കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും അവരുടേതായ മുഖ്യപങ്ക് വഹിക്കുന്നു... അതിൻറെ ഉദാഹരണമാണ് നമ്മുടെ സ്കൂളിലെ കുട്ടികളുടെ പഠനമികവും കുട്ടികളിലെ കാഴ്ചപ്പാടുകളും ...
നമ്മുടെ പ്രധാന അധ്യാപകൻ കൃഷ്ണകുമാർ മാഷ് വന്നതിനുശേഷം ഉള്ള മാറ്റങ്ങൾ പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ്...എന്തെല്ലാം പ്രവർത്തനങ്ങളാണ് നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ചെയ്തിട്ടുള്ളത്! എന്ത് പ്രവർത്തനത്തിനും കൂടെ ഒരുമിച്ച് നിൽക്കുന്ന സഹ അധ്യാപകരും കൂടി ആയപ്പോൾ നമ്മുടെ സ്കൂൾ അസൂയവഹമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത് !
ഈ ലോക അധ്യാപക ദിനത്തിൽ എന്ത് ആദരവ് അവർക്ക് നൽകിയാലും അധികമാവില്ല. അത്രയ്ക്ക് നമ്മുടെ മക്കൾക്ക് വേണ്ടി കഠിനധ്വാനം ചെയ്യുന്നുണ്ട് !
നമ്മുടെ സ്കൂളിനെ മുന്നിൽ നിന്ന് നയിക്കുന്ന കൃഷ്ണ കുമാർ മാഷ്...അടുത്ത വർഷം സഹ അധ്യാപകർക്കും പയ്യനെടം ഗ്രാമത്തിനും നമ്മുടെ പാലക്കാട് ജില്ലയ്ക്കും മണ്ണാർക്കാട് താലൂക്കിനും കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിനും അഭിമാനിക്കാൻ കഴിയുന്നവിധം കൃഷ്ണകുമാർ മാഷിന് ദേശീയ അധ്യാപക പുരസ്കാരം നേടിക്കൊടുക്കണം ! അതിനുവേണ്ടിയുള്ള പരിശ്രമം ആവട്ടെ ഇനിയുള്ള നാളുകൾ...എന്തുകൊണ്ടും അവാർഡ് നേടാൻ അർഹനാണ് നമ്മുടെ പ്രധാന അധ്യാപകൻ !
ഈ ലോക അധ്യാപക ദിനത്തിൽ എല്ലാ പ്രിയ അധ്യാപകർക്കും ഒരായിരം സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകൾ നേരുന്നു... ♥️ 🌹🌹 സ്നേഹപൂർവ്വം
( റാഫി മൈലംകോട്ടിൽ പി ടി എ പ്രസിഡണ്ട് )

പാദവാർഷിക പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A ഗ്രേഡ് നേടിയവർക്ക് ഗോൾഡ് മെഡൽ സമ്മാനിക്കുന്നു 🥰
05/10/2024

പാദവാർഷിക പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A ഗ്രേഡ് നേടിയവർക്ക് ഗോൾഡ് മെഡൽ സമ്മാനിക്കുന്നു 🥰

ഒക്ടോബർ 5 ലോക അധ്യാപക ദിനം... നാലാം ക്ലാസ്സിലെ നമ്മുടെ മക്കൾ കുട്ടി അധ്യാപരായി ഒന്നാം ക്ലാസ്സിലെത്തിയപ്പോൾ..🥰
05/10/2024

ഒക്ടോബർ 5 ലോക അധ്യാപക ദിനം... നാലാം ക്ലാസ്സിലെ നമ്മുടെ മക്കൾ കുട്ടി അധ്യാപരായി ഒന്നാം ക്ലാസ്സിലെത്തിയപ്പോൾ..🥰

"ഉച്ചഭക്ഷണം മെച്ചഭക്ഷണം" പരിപാടിയിലേക്ക് വീട്ടിലുണ്ടായ കുമ്പളങ്ങ നൽകിയ വേദ കൃഷ്ണക്ക് ഹൃദയാഭിവാദനങ്ങൾ 💐
24/09/2024

"ഉച്ചഭക്ഷണം മെച്ചഭക്ഷണം" പരിപാടിയിലേക്ക് വീട്ടിലുണ്ടായ കുമ്പളങ്ങ നൽകിയ വേദ കൃഷ്ണക്ക് ഹൃദയാഭിവാദനങ്ങൾ 💐

പ്രീ പ്രൈമറി ക്ലാസ്സിലെ നൂഹ മർയമും രണ്ടാം ക്ലാസ്സിലെ ഫാത്തിമ സഫ്‌വാനയും പിറന്നാൾ സന്തോഷത്തിൽ ഉച്ചഭക്ഷണം മെച്ചഭക്ഷണം പദ്ധ...
24/09/2024

പ്രീ പ്രൈമറി ക്ലാസ്സിലെ നൂഹ മർയമും രണ്ടാം ക്ലാസ്സിലെ ഫാത്തിമ സഫ്‌വാനയും പിറന്നാൾ സന്തോഷത്തിൽ ഉച്ചഭക്ഷണം മെച്ചഭക്ഷണം പദ്ധതിയിലേക്ക് പച്ചക്കറികൾ നൽകുന്നു.. രണ്ടുപേർക്കും ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ 💐🌹🥰

പ്രിയരേ,     നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാതലത്തിൽ പൂക്കളവും, സദ്യയും, സെൽഫി ...
12/09/2024

പ്രിയരേ,
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാതലത്തിൽ പൂക്കളവും, സദ്യയും, സെൽഫി വിത് മാവേലി തുടങ്ങിയ പരിപാടികളോടെ വലിയ ആഘോഷങ്ങളില്ലാതെയാണ് നടന്നത്.
PTA, MPTA, SMC, പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, HM &സ്റ്റാഫ്‌ എന്നിവരുടേ ടീം സ്പിരിറ്റിൽ എല്ലാം മംഗളമായി നടന്നു.ജന പ്രതിനിധികൾ, പൊതു പ്രവർത്തകർ, മുൻകാല അധ്യാപകർ, അയല്പക്കത്തെ വീട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവരെല്ലാം സ്കൂളിലെത്തി ആഘോഷത്തിൽ പങ്കുചേർന്നു.
മദർ പി. ടി. എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മനോഹരമായ ഓണപ്പൂക്കളം ഒരുക്കി. PTA പ്രസിഡന്റ്‌ റാഫി മൈലംകോട്ടിൽ ഒരുക്കിയ "സെൽഫി വിത് മാവേലി" ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാനുള്ള തിരക്കായിരുന്നു.
നാന്നൂറോളം പേർക്കുള്ള സദ്യ ഒരുക്കുന്നതിന് ഇന്നലെയും ഇന്നുമായി അശ്രാന്ത പരിശ്രമം നടത്തിയ പി. ടി. എ. ഭാരവാഹികൾ, HM& സ്റ്റാഫ്‌.. പ്രത്യേകിച്ച് കുട്ടികൾ വശം പച്ചക്കറികളും മറ്റും കൊടുത്തയച്ച രക്ഷിതാക്കൾ.. ഭക്ഷണം പാചകം ചെയ്ത ഇന്ദിര ചേച്ചി ഓമന ചേച്ചി.. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു...
തീർച്ചയായും ഇത് കൂട്ടായ്മയുടെ വിജയമാണ്... എല്ലാവരെയും ഒരുമിപ്പിക്കുന്ന ഐക്യത്തിന്റെ സംഗമമാണ്..
ഏത് ഘട്ടത്തിലും ഒന്നിച്ചു നിൽക്കാൻ പ്രചോദനം നൽകുന്ന സന്ദേശമാണ്..
തുടർന്നും എല്ലാവരുടെയും അകമഴിഞ്ഞ സ്നേഹവും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ, സന്തോഷത്തിന്റെ ഓണം ആശംസിക്കുന്നു...
-ടീം ജി.എൽ.പി.സ്കൂൾ പയ്യനെടം

Address

Payyanadam
Mannarkkad

Website

Alerts

Be the first to know and let us send you an email when Glps Payyanadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Glps Payyanadam:

Shortcuts

Share

Category